SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

‘മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നു’: ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നും സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളാണെന്നും ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയൽ കൂട്ടിൽ നിന്നും അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ഓപ്പൺ ഫോറം വേദിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 7:58 pm

‘നീതി നടപ്പായില്ല, കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്’ : മഞ്ജു വാര്യര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 6:54 pm

‘വിധിയില്‍ അത്ഭുതമില്ല’: കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു. അതിജീവിതയുടെ കുറിപ്പിന്റെ പൂർണരൂപം എട്ടു വർഷം ഒമ്പത് മാസം 23 ദിവസങ്ങൾ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു. പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!!. എന്റെ വേദനകളെ […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 6:43 pm

ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്, ഇനി കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ആര് എന്ന ചർച്ചകൾ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതോടെ മേയര്‍ സ്ഥാനത്തേക്ക് ആരെന്ന ചർച്ചകളാണ് ഇപ്പോൾ കോൺഗ്രസിൽ. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ മിനിമോള്‍ എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. ഐ വിഭാഗത്തില്‍ നിന്നാണ് ഈ രണ്ടുപേരുകളും പരിഗണിക്കപ്പെടുന്നത്. എ വിഭാഗത്തില്‍ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, സീന ടീച്ചര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരില്‍ ദീപ്തി മേരി വര്‍ഗീസിനാണ് മുന്‍തൂക്കം. […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 6:01 pm

‘സുപ്രീംകോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ല , അധികാരം ചാൻസലർക്കാണ് ‘, വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെനിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ് എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. കോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്നും യു ജി സി. ചട്ടങ്ങളിലും, മുൻപ് സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച കണ്ണൂർ വി സി കേസ് വിധിയിലും വി സിമാരെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കോടതി ഈ അധികാരത്തിലേക്ക് കടന്നുകയറുകയാണ് എന്നും ഗവർണർ പറഞ്ഞു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവത്തിനെ […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 5:09 pm

ആര്യയ്‌ക്കെതിരെ കൂടുതൽ ‘ഒളിയമ്പു’കൾ; ചെറുപ്പക്കാർ വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്ന് വി കെ പ്രശാന്ത്.ഒരിഞ്ച് പിന്നോട്ടില്ലയെന്ന് വിമർശനങ്ങൾക്ക് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ.

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ സിപിഎമ്മിന് നഷ്ടമാകാൻ കാരണം മേയർ ആര്യ രാജേന്ദ്രന്റെ ഭരണ വൈകല്യവും പ്രവർത്തകരോടുള്ള സമീപനവും ആണെന്ന് പരക്കെ ആക്ഷേപം ഉയർന്നിരിക്കയാണ് .പാർട്ടി പ്രവർത്തകരും നേതാക്കളും വരെ ആര്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നു . അതിനിടെ മേയർ ആര്യ രാജേന്ദ്രനെതിരെ ഒളിയമ്പുമായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും രംഗത്ത്. ചെറുപ്പക്കാർക്ക് അവസരം കിട്ടുമ്പോൾ കൂടുതൽ ചെറുപ്പക്കാർ ഉയർന്ന് വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്നാണ് പ്രശാന്ത് പറഞ്ഞത്. തോൽവിയുടെ കാരണം കോർപ്പറേഷൻ്റെയും മേയറുടെയും തലയിൽ കെട്ടിവെയ്ക്കാൻ കഴിയില്ലെന്നും […] The post ആര്യയ്‌ക്കെതിരെ കൂടുതൽ ‘ഒളിയമ്പു’കൾ; ചെറുപ്പക്കാർ വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്ന് വി കെ പ്രശാന്ത്.ഒരിഞ്ച് പിന്നോട്ടില്ലയെന്ന് വിമർശനങ്ങൾക്ക് വാട്സാപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ. appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 4:48 pm

പാലക്കാട് ബിജെപിയെ ഒതുക്കാന്‍ സിപിഎം കോണ്‍ഗ്രസ് മുന്നണി; സ്വതന്ത്രനെ പിന്തുണക്കാന്‍ നീക്കം

പാലക്കാട്: നഗരസഭയില്‍ ബിജെപി വെട്ടാന്‍ സിപിഎമ്മും കോണ്‍ഗ്രസും തിരിക്കിട്ട കൂടിയാലോചനയില്‍.നഗരസഭയില്‍ ബിജെപിയുടെ ഭരണം തടയാന്‍ മുന്നണികള്‍ സഖ്യ സാദ്ധ്യത അന്വേഷിക്കുകയാണ്. ബിജെപിയെ മാറ്റിനിര്‍ത്തുന്നതാണ് പ്രധാന ലക്ഷ്യമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. സഖ്യ സാദ്ധ്യതയും അദ്ദേഹം തള്ളിയിട്ടില്ല. ബിജെപിയെ മാറ്റനിര്‍ത്താന്‍ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലക്കാട് നഗരസഭയില്‍ മതേതര സഖ്യ സാദ്ധ്യത സിപിഎമ്മും തള്ളുന്നില്ല. ബിജെപി ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാലക്കാട് നഗരസഭയില്‍ 53 […] The post പാലക്കാട് ബിജെപിയെ ഒതുക്കാന്‍ സിപിഎം കോണ്‍ഗ്രസ് മുന്നണി; സ്വതന്ത്രനെ പിന്തുണക്കാന്‍ നീക്കം appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 2:58 pm

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകാതെ തന്നെ തിരുവനന്തപുരത്ത് എത്തുമെന്ന് മോദി അറിയിച്ചു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമാണ് എന്നും മോദി പറഞ്ഞു. അതേസമയം, തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാനായി എന്ന ട്വീറ്റുകളും പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് മോദി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് ഫോണിൽ […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 2:17 pm

‘ജയം വിനയത്തോടെ സ്വീകരിക്കുന്നു, ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കും’; നന്ദിപറഞ്ഞ് സണ്ണി ജോസഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മിന്നുംവിജയത്തിന് നന്ദിപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാനനേതൃത്വത്തിന്റെയും കൂട്ടായ ശ്രമഫലമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നെന്നും ഇതിനുവേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച സമരസംഗമങ്ങള്‍ വിജയത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. കെപിസിസി നടത്തിയ സംഘടനാപരമായ മാറ്റങ്ങള്‍, വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരവിഷയങ്ങള്‍ എന്നിങ്ങനെ കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് […] The post ‘ജയം വിനയത്തോടെ സ്വീകരിക്കുന്നു, ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കും’; നന്ദിപറഞ്ഞ് സണ്ണി ജോസഫ് appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 2:02 pm

നടി ആക്രമിക്കപ്പെട്ട കേസ്, ഊമക്കത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുമായി ഡിവൈഎസ്പി ബൈജു പൗലോസ്

തിരുവനന്തപുരം: വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് പരാതി നല്‍കി ഡിവൈഎസ്പി ബൈജു പൗലോസ് . കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധിയിലെ ഭാഗങ്ങള്‍ ഊമക്കത്തായി പ്രചരിച്ച സംഭവം അന്വേഷിക്കണം എന്നാണ് കത്തിലെ ആവശ്യം. കഴിഞ്ഞ ദിവസമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ബൈജു പൗലോസ് കത്ത് നല്‍കിയത്. വിധിയിലെ വിവരങ്ങള്‍ പുറത്തുവന്നത് എങ്ങനെ എന്ന് കണ്ടെത്തണം എന്നും കത്തില്‍ […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 1:49 pm

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് എന്ന് നടി റിനി ആന്‍ ജോര്‍ജ്. പ്രതിപക്ഷനേതാവ് വി ഡി സതീശനെ റിനി അഭിനന്ദിച്ചു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രതികരണം. വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ‘ഇത്് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യുഡിഎഫിന് അഭിനന്ദനങ്ങള്‍’, എന്നാണ് റിനിയുടെ കുറിപ്പ്. പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 1:18 pm

അടിവേര് ഇളകി, തളര്‍ന്നുവാടി രണ്ടില’: പാല ഉള്‍പ്പെടെ ശക്തികേന്ദ്രങ്ങളിലെല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിന് തിരിച്ചടി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാമെന്ന കേരളാ കോണ്‍ഗ്രസ് എം (മാണി) വിഭാഗത്തിന്റെ പ്രതീക്ഷകള്‍ വിഫലമായി. അര നൂറ്റാണ്ട് കെ എം മാണിയിലൂടെ അടയാളപ്പെട്ട പാലാ ഉള്‍പ്പെടേയുള്ള പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പലതും കേരളാ കോണ്‍ഗ്രസ് എമ്മിനെ കൈവിട്ടു. കേരളാ കോണ്‍ഗ്രസ് എമ്മുമായുളള ബന്ധം കൊണ്ട് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ കൂടിയാണ് ഇത്തവണ പൊലിഞ്ഞത്. കോട്ടയം ജില്ലാ പഞ്ചായത്തിലും കേരളാ കോണ്‍ഗ്രസ് എമ്മിന് കാലിടറി. കഴിഞ്ഞ […] The post അടിവേര് ഇളകി, തളര്‍ന്നുവാടി രണ്ടില’: പാല ഉള്‍പ്പെടെ ശക്തികേന്ദ്രങ്ങളിലെല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിന് തിരിച്ചടി appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 12:38 pm

പള്‍സര്‍ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പൊലീസ് എന്തുകൊണ്ട് കണ്ടുപിടിച്ചില്ല, ചോദ്യം ചെയ്തില്ല’

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങളുമായി സംവിധായകന്‍ അഖില്‍ മാരാര്‍. കേസിലെ വിധിന്യായത്തിലെ കണ്ടെത്തലുകളാണെന്ന് പറഞ്ഞുകൊണ്ടാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ പറഞ്ഞിട്ട് എന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞെന്ന് അഖില്‍ മാരാര്‍ ചോദിക്കുന്നു. പള്‍സര്‍ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പൊലീസ് എന്തുകൊണ്ട് കണ്ട് പിടിച്ചില്ല. ചോദ്യം ചെയ്തില്ല. സാക്ഷി പട്ടികയില്‍ […] The post പള്‍സര്‍ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പൊലീസ് എന്തുകൊണ്ട് കണ്ടുപിടിച്ചില്ല, ചോദ്യം ചെയ്തില്ല’ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 12:29 pm

ഈ ദേശീയ നേതാവിനെ കൊട്ടാരക്കരയില്‍ നിന്ന് ആട്ടി ഓടിക്കണം, കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ്

കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സുല്‍ഫികര്‍. ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്നു. ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ചു തോല്‍പ്പിക്കുന്നു. വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിനു കാരണം ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊടുക്കുന്നിലിന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റിലെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്. അന്‍വര്‍ സുല്‍ഫികറിന്റെ ഫേസ്ബുക്ക് […] The post ഈ ദേശീയ നേതാവിനെ കൊട്ടാരക്കരയില്‍ നിന്ന് ആട്ടി ഓടിക്കണം, കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 12:25 pm

ആര്യ രാജേന്ദ്രന്‍ നടത്തിയത് മാതൃകാപരമായ പ്രവർത്തനം, കോര്‍പ്പറേഷനിലെ തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെയ്ക്കേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും കോര്‍പ്പറേഷനിലെ തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെയ്ക്കേണ്ടെന്നും മന്ത്രി പറഞ്ഞു. വിവാദപ്രസ്താവന നടത്തിയ എം എം മണിയെ തിരുത്തിയ മന്ത്രി ശിവന്‍കുട്ടി എം എം മണി അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും പ്രതികരിച്ചു. എം എം മണിയുടെ ശൈലിയില്‍ അദ്ദേഹം പറഞ്ഞതാണ്. എം എം മണി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എം എം […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 11:40 am

തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി’; ‘പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല’എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ വാങ്ങി വോട്ടര്‍മാര്‍ പറ്റിച്ചെന്ന പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി. തനിക്ക് തെറ്റു പറ്റിയെന്ന് മണിയുടെ കുറ്റസമ്മതം. പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കുന്നുവെന്നും എം.എം. മണി പറഞ്ഞു. ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയതാണെന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ അങ്ങനെയങ്ങ് പ്രതികരിച്ചുവെന്നേ ഉള്ളൂ. പെന്‍ഷനും ഒരുപാട് വികസനവും ചെയ്തിട്ട് തിരഞ്ഞെടുപ്പില്‍ അങ്ങനെയൊരു വിധി വന്നപ്പോള്‍ പ്രതികരിച്ചു. അത് തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. ജനറല്‍ […] The post തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി’; ‘പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല’ എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 11:24 am

വീട്ടില്‍ കുഴഞ്ഞുവീണു, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനവന്തപുരം : യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ഇടവക്കോട് വാര്‍ഡില്‍ മത്സരിച്ച വി ആര്‍ സിനി ആണ് മരിച്ചത്. 50 വയസ്സായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു സിനി. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ വച്ചായിരുന്നു സിനി കുഴഞ്ഞു വീണത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 26 വോട്ടിനാണ് സിനി പരാജയപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫാര്‍മസി ബിരുദമെടുത്ത സിനി […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 10:56 am

‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി

ഇടുക്കി: ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമര്‍ശനമുന്നയിച്ചു. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം […]

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 9:50 am

23,571 വാര്‍ഡുകളില്‍ 11,102 സീറ്റില്‍ യുഡിഎഫിന് വിജയം; സിപിഎമ്മിന്റെ നേട്ടം 8863 ഇടത്തു മാത്രം; 1919 സീറ്റില്‍ ബിജെപിയും

തിരുവനന്തപുരം: തദ്ദേശത്തില്‍ ഫലം വന്നത് 23, 571 തദ്ദേശ സ്ഥാപനങ്ങളുടേതില്‍. ഇതില്‍ ജില്ലാ പഞ്ചായത്ത് സീറ്റുകളും കോര്‍പ്പറേഷന്‍ വാര്‍ഡുകളും പഞ്ചായത്തും ബ്ലോക്ക് വാര്‍ഡും വരും. ഇതില്‍ 11,102 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 8863 ഇടത്തു മാത്രാണ് ഇടതു വിജയം. 1919 സീറ്റില്‍ ബിജെപി മുന്നണിയും ജയിച്ചു. മറ്റുള്ളവരുടെ നേട്ടം 1687 സീറ്റിലാണ്. ഗ്രാമപഞ്ചായത്തിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും യുഡിഎഫിന് വാര്‍ഡ് എണ്ണ കണക്കില്‍ മുന്‍തൂക്കമുണ്ട്. ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് 8021 സീറ്റിലും ബ്ലോക്ക് പഞ്ചായത്തില്‍ 1241 […] The post 23,571 വാര്‍ഡുകളില്‍ 11,102 സീറ്റില്‍ യുഡിഎഫിന് വിജയം; സിപിഎമ്മിന്റെ നേട്ടം 8863 ഇടത്തു മാത്രം; 1919 സീറ്റില്‍ ബിജെപിയും appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 14 Dec 2025 8:53 am

യുഡിഎഫ് വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് മാണി ​ഗ്രൂപ്പിനെ ക്ഷണിച്ച് കോൺ​ഗ്രസ്. യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോൺഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസാണ്. കോഴിക്കോട് ചെറിയ നോട്ടപ്പിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവർ-യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 8:42 am

ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാര്‍ട്ടിയിൽ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര്‍ ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകമാകും. വിവി രാജേഷിനെ മേയറാക്കിയാൽ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയൽ സജീവമാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. അന്തിമ തീരുമാനം വൈകാതെ ബിജെപി പ്രഖ്യാപിച്ചേക്കും.

ബിഗ് ന്യൂസ് ലൈവ് 14 Dec 2025 8:06 am

വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, മലപ്പുറത്ത് UDF പ്രവർത്തകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്. ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയും ഗുരുതരമായ പരിക്കുകളോടെ മരിക്കുകയുമായിരുന്നു.

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 8:23 pm

സെമിഫൈനല്‍ തൂക്കി യുഡിഎഫ്. പിണറായിയുടെ മൂന്നാമൂഴത്തിന് ചെക്ക്?

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം ആഞ്ഞുവീശി. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ച മുന്നണി ചരിത്ര വിജയം കുറിച്ചു. ഇത് 2010-ലെ തദ്ദേശ വിജയത്തിന് സമാനമായ മുന്നേറ്റമാണെന്നാണ് വിലയിരുത്തല്‍. മിന്നും ജയത്തോടെ നാല് കോര്‍പ്പറേഷനുകളിലാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്. കോര്‍പ്പറേഷനുകളില്‍ ചരിത്ര മുന്നേറ്റം കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പലിശ സഹിതം മറുപടി നല്‍കിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക് തിരികെയെത്തിയത്. കണ്ണൂര്‍ നിലനിര്‍ത്തിയ യുഡിഎഫ്, കൊച്ചിയും തൃശ്ശൂരും വ്യക്തമായ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയും ചെയ്തു. […] The post സെമിഫൈനല്‍ തൂക്കി യുഡിഎഫ്. പിണറായിയുടെ മൂന്നാമൂഴത്തിന് ചെക്ക്? appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 13 Dec 2025 6:52 pm

‘പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും’ : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിൻറെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 6:48 pm

‘കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം, തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം’; ശശി തരൂർ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാൻ മടികാട്ടിയില്ല. ‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു. എൽ ഡി എഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്‍റെയും ബി ജെ പിയുടെയും […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 5:43 pm

‘നന്ദി തിരുവനന്തപുരം’, ബിജെപിയുടെ വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് . സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ് എന്നും മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയില്‍ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 5:26 pm

‘തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും, ഇത് വലിയ വിജയം, വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞ് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ മിന്നും വിജയത്തിൽ പ്രതികരിച്ച് മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ. ഇത് വലിയ വിജയമാണെന്നും വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത് വലിയ വിജയമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും എന്നത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ വരാന്‍ പോകുന്നു എന്നതിന്റെ അഭിമാനവും ചാരിതാര്‍ഥ്യവും കൂടിയുണ്ട് എന്ന് ശ്രീലേഖ പറഞ്ഞു. വോട്ട് ചെയ്ത എല്ലാവരോടും കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 3:22 pm

നേരിട്ട് ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയിട്ടില്ല, ഒളിവിൽ, ഫ്രഷ്‌കട്ട് കേസ് പ്രതി വിജയിച്ചു

കോഴിക്കോട്: വിവാദമായ കട്ടിപ്പാറയില്‍ ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റ് സമരത്തില്‍ പ്രതിയായി ഒളിവില്‍ പോയ സൈനുല്‍ അബിദീന് വിജയം. 225 വോട്ടുകള്‍ക്കാണ് സൈനുല്‍ അബിദീന്‍ എന്ന ബാബു കുടുക്കില്‍ ജയിച്ചത്. നേരിട്ട് ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെയാണ് വിജയം. താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡായ കരിങ്ങമണ്ണയിലായിരുന്നു ബാബു ഐയുഎംഎല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇവിടെ താമരശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ പുല്ലങ്ങോട് വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 2:29 pm

ഭരണവിരുദ്ധ വികാരത്തില്‍ ആടിയുലഞ്ഞ് എല്‍ഡിഎഫ്; അഞ്ച് കോര്‍പറേഷനുകളും കൈവിട്ടു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിൽ ആടിയുലഞ്ഞ് എൽഡിഎഫ്. സ്വർണക്കൊള്ളയും വർഗീയ ധ്രുവീകരണ നീക്കവും തിരിച്ചടിച്ചു. എൽഡിഎഫിന്‍റെ ഉരുക്കുകോട്ടകളിലും തകര്‍ന്നടിഞ്ഞു. അഞ്ച് കോർപറേഷനുകളും കൈവിട്ടു. കോര്‍പറേഷനുകളിൽ ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടി. കൊല്ലം കോര്‍പറേഷനിൽ തകര്‍ന്നടിഞ്ഞത് കാൽ നൂറ്റാണ്ട് നീണ്ട കുത്തകയാണ്. തലസ്ഥാനത്തെ ഭരണവും നഷ്ടപ്പെടുത്തി. തൃശൂരും കൊച്ചിയും യുഡിഎഫ് കൊണ്ടുപോയി. അതേസമയം തിരുവനന്തപുരം കോര്‍പറേഷനിൽ ചരിത്രം കുറിച്ച് ബിജെപി ഭരണമുറപ്പിച്ചു. ഷൊർണൂരിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ഷൊർണൂരിൽ നഗരസഭയിൽ 35 വാർഡുകൾ […] The post ഭരണവിരുദ്ധ വികാരത്തില്‍ ആടിയുലഞ്ഞ് എല്‍ഡിഎഫ്; അഞ്ച് കോര്‍പറേഷനുകളും കൈവിട്ടു appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 13 Dec 2025 1:48 pm

ഡിജിറ്റല്‍ പ്രചാരണം ഫലം കണ്ടില്ല, റോബിന്‍ ബസ് ഉടമ ഗിരീഷിന് കനത്ത തോൽവി

കോട്ടയം: റോബിന്‍ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു ഗിരീഷ് മത്സരിച്ചത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെറ്റോ ജോസ് ആണ് ജയിച്ചത്. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയ ഗിരീഷ് ഇത്തവണ ജയിക്കുന്ന ആത്മവിശ്വാസത്തിലായിരുന്നു. പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് പറഞ്ഞാണ് ഗിരീഷ് മത്സരിക്കാനിറങ്ങിയത്. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും തന്നെ അറിയാമെന്നും ആത്മവിശ്വാസമുണ്ടായിരുന്നു. അതേസമയം, വരുന്ന നിയമസഭ […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 1:20 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തിരിച്ചുവരവ് ; ജില്ലാ പഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണല്‍ പകുതിയോട് അടുക്കുമ്പോള്‍ എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫിന്റെ വന്‍ തിരിച്ചുവരവ്. മുനിസിപ്പാലിറ്റി, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം. ജില്ലാ പഞ്ചായത്തില്‍ നാലെണ്ണം ഒഴികെ എല്ലായിടങ്ങളിലും യുഡിഎഫ് മുന്നേറ്റം നടത്തുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ബ്ളോക്ക് പഞ്ചായത്തുകളില്‍ 68 ഇടത്ത് യുഡിഎഫ് മുന്നിലാണ്. 60 ബ്ളോക്ക പഞ്ചായത്തുകളില്‍ 60 സീറ്റുകളില്‍ എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും ഒരിടത്ത് […] The post തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തിരിച്ചുവരവ് ; ജില്ലാ പഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും മുന്നേറ്റം appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 13 Dec 2025 12:01 pm

എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥിന് വന്‍ തോല്‍വി, തോറ്റത് 100 വോട്ടിന്

പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥിന് വന്‍ തോല്‍വി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ വി ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) മത്സരിപ്പിച്ച ആറ് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു. പെരുങ്ങോട്ടുകുറിശ്ശിയിലെ ഏഴാം വാര്‍ഡിലായിരുന്നു എ വി ഗോപിനാഥ് മത്സരിച്ചത്. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറിശ്ശിയില്‍ അവസാനം കുറിക്കുമെന്ന് പറഞ്ഞായിരുന്നു എ വി ഗോപിനാഥ് മത്സരിക്കാന്‍ ഇറങ്ങിയത്. 2009 മുതല്‍ തന്നെ കോണ്‍ഗ്രസ് […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 11:52 am

കവടിയാറിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കടന്നുവന്ന കെ എസ് ശബരീനാഥൻ വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാണ് കെ എസ് ശബരീനാഥൻ. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. അവിടെ ഇത്തവണ ശബരീനാഥനെ സ്ഥാനാർത്ഥിയായി കോൺ​ഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 69 വോട്ടിനായിരുന്നു ലീഡ് ചെയ്തത്.

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 11:28 am

സിപിഎമ്മിന്റെ കോട്ട തകര്‍ത്ത് മുന്‍ ടെക്നോപാര്‍ക്ക് ജീവനക്കാരി; ജോലി രാജിവച്ച് മത്സരിക്കാന്‍ എത്തിയ 24കാരിയ്ക്ക് മിന്നും വിജയം; വൈഷ്ണ സുരേഷ് ഇനി കൗണ്‍സിലര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷാണ് വിജയിച്ചു. 1607 വോട്ട് വൈഷ്ണ നേടി. 1210 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 460 വോട്ട് മാത്രമേ നേടാനായുള്ളൂ. സിപിഎമ്മിന്റെ കോട്ടയിലാണ് വിജയം. നിലവില്‍ കൗണ്‍സിലറായിരുന്നു അംശു വാമദേവന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ […] The post സിപിഎമ്മിന്റെ കോട്ട തകര്‍ത്ത് മുന്‍ ടെക്നോപാര്‍ക്ക് ജീവനക്കാരി; ജോലി രാജിവച്ച് മത്സരിക്കാന്‍ എത്തിയ 24കാരിയ്ക്ക് മിന്നും വിജയം; വൈഷ്ണ സുരേഷ് ഇനി കൗണ്‍സിലര്‍ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 13 Dec 2025 11:03 am

തദ്ദേശ തെരഞ്ഞെടുപ്പ്, യുഡിഎഫിന് വൻ മുന്നേറ്റം, പഞ്ചായത്തുകളിൽ എൽഡിഎഫ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആകെ കണക്കുകളില്‍ യുഡിഎഫിന് മുന്നിട്ട് നിൽക്കുകയാണ്. പഞ്ചായത്ത് തിരിച്ചുള്ള കണക്കുകളില്‍ എല്‍ഡിഎഫ് മുന്നില്‍ നിന്നപ്പോള്‍ വാര്‍ഡ് കണക്കുകളില്‍ യുഡിഎഫ് ആണ് മുന്നിലുള്ളത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 353 എണ്ണത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം നേടി. 309 എണ്ണത്തിലും യുഡിഎഫ് മേല്‍ക്കൈ നേടി. എന്‍ഡിഎ 30 പഞ്ചായത്തുകളില്‍ ആധിപത്യം നേടിയപ്പോള്‍ മറ്റുള്ളവര്‍ 13 പഞ്ചായത്തുകളിലും ഭൂരിപക്ഷം സ്വന്തമാക്കി. ആറ് കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ യുഡിഎഫ് ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫ് […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 11:02 am

അന്ന് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് വിവാദം, ഇന്ന് മുട്ടട വാർഡിൽ അട്ടിമറി വിജയം നേടി വൈഷ്ണ സുരേഷ്

തിരുവനന്തപുരം; തിരുവനന്തപുരം മുട്ടട വാർഡിൽ കോൺഗ്രസിന്റെ വൈഷ്ണ സുരേഷ് വിജയിച്ചു. സിപിഎമ്മിന്റെ ചെങ്കോട്ടയിലാണ് വൈഷ്ണ അട്ടിമറി വിജയം നേടിയത്. നേരത്തെ വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു.

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 9:55 am

കോഴിക്കോട് കോര്‍പ്പറേഷൻ തിരിച്ചുപിടിക്കാൻ യുഡിഎഫ്, വൻ ലീഡ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് നിലനിര്‍ത്തിക്കൊണ്ട് യുഡിഫ് മുന്നേറുകയാണ്. നിലവിൽ യു‍ഡിഎഫ് 13 സീറ്റിലും എൽ‍ഡിഎഫ് 11 സീറ്റിലുമാണ് മുന്നേറുന്നത്. എൽഡിഎഫിൽ നിന്ന് കോഴിക്കോട് കോര്‍പ്പറേഷൻ തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് ആദ്യത്തെ ലീഡ് നില.

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 9:44 am

കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചു

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചു. കാസർകോട് മുൻസിപ്പാലിറ്റി കൊറക്കോട് വാർഡിൽ എൻഡിഎയിലെ മധുകര വിജയിച്ചു. വാർഡ് ഒന്ന് ചേരങ്കൈ വെസ്റ്റിൽ തഷ്രീഫ ബഷീർ, വാർഡ് മൂന്നിൽ അടുക്കത്ത് ബയലിൽ ഫിറോസ്, ഫിഷ് മാർക്കറ്റ് വാർഡിൽ അബ്ദുൽ ജാഫർ, തെരുവത്ത് വാർഡിൽ റഹ്മാൻ തൊട്ടാൻ എന്നിവർ വിജയിച്ചു. ചേരങ്കൈ ഈസ്റ്റിൽ ആയിഷ സലാമും വിജയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ രണ്ട് സീറ്റിൽ എൽഡിഎഫും രണ്ട് സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 9:20 am

പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന് ലീഡ്. നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം. ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപേഴ്സൺ ആയിരുന്നു. പാലായിൽ നഗരസഭയിൽ 1, 2,3,5 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 8:53 am

തദ്ദേശ ഫലം: ആദ്യഘട്ടത്തിൽ എൽഡിഎഫിന് മേൽക്കെെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും. ആദ്യഘട്ടത്തിൽ എൽഡിഎഫിന് മുന്നേറ്റം.

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 8:35 am

‘അനുകൂല തരംഗം, എല്‍ഡിഎഫിന് ഉജ്ജ്വലവിജയമുണ്ടാകും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരം​ഗമാണെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘’പൊതുവെ സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാൻ സാധിക്കുന്നത്. സാധാരണ ഗതിയിൽ ഒരു ഗവണ്‍മെന്‍റ് ഇരിക്കുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകാൻ സാധ്യതയുണ്ടല്ലോ. എന്നാൽ പ്രവര്‍ത്തകര്‍ വീടുകളിൽ പോകുന്ന സമയത്ത് അങ്ങനെയൊരു വികാരം ഒരിടത്തും ഉണ്ടായിട്ടില്ല,. എല്ലാവരും വളരെ സംതൃപ്തരാണ്. […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 7:50 am

തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ നിമിഷങ്ങള്‍ മാത്രം; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. വോട്ടെണ്ണല്‍ […] The post തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ നിമിഷങ്ങള്‍ മാത്രം; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 13 Dec 2025 7:47 am

കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നന്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ഫലം തത്സമയം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലെത്തിക്കും. രണ്ടു […]

ബിഗ് ന്യൂസ് ലൈവ് 13 Dec 2025 7:39 am

ഞങ്ങള്‍ അവൾക്കൊപ്പം, വിചാരണ കോടതി വിധിക്കെതിരെ ആ കുട്ടി അപ്പീല്‍ പോകണമെന്ന് ശ്വേതാമേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോന്‍. വിചാരണ കോടതി വിധിക്കെതിരെ ആ കുട്ടി അപ്പീല്‍ പോകണമെന്ന് തന്നെയാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ശ്വേത മേനോൻ പറഞ്ഞു. എട്ട് വർഷത്തെ പോരാട്ടമാണ് ആ കുട്ടി നടത്തിയത്. എല്ലാവര്‍ക്കുമുള്ള വലിയൊരു മാതൃകയാണവൾ എന്നും താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോവുക തന്നെ ചെയ്യുമെന്നും ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 10:47 pm

ഭാര്യ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി, 38കാരന് വധശിക്ഷ

കൽപ്പറ്റ: ഭാര്യ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിനു വധശിക്ഷ. കുടക് ജില്ലയിലെ പൊന്നംപേട്ടയിലാണ് സംഭവം. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) വധശിക്ഷ. ഭാര്യയേയും ഭാര്യയുടെ മുൻ ബന്ധത്തിലെ മകളേയും ഭാര്യയുടെ മുത്തച്ഛൻ, മുത്തശ്ശി എന്നിവരേയുമാണ് യുവാവ് വെട്ടിക്കൊന്നത്. ഇക്കഴിഞ്ഞ മാർച്ച് 27 വൈകീട്ടാണ് സംഭവം. കേസിൽ വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നടരാജ് ആണ് വധശിക്ഷ വിധിച്ചത്. കൊലപാതകം നടന്നു എട്ടര മാസത്തിനകം അതിവേഗം വിചാരണ പൂർത്തിയാക്കി […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 8:30 pm

ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ നിന്നും ഇറങ്ങുക പൾസർ സുനി, ജയിൽവാസം ഇനി 13 വർഷം

കൊച്ചി: കേരളം ഒന്നടങ്കം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് ഇന്നാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്. എട്ട് വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ പള്‍സര്‍ സുനി ഇതിനോടകം എഴ് വര്‍ഷവും ആറ് മാസവും 29 ദിവസവും ജയിലില്‍ കഴിഞ്ഞു. ഇനി 12 വര്‍ഷവും 5 മാസവും തടവില്‍ കഴിഞ്ഞാല്‍ മതിയാകും. […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 7:05 pm

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന അതേ ശിക്ഷ തന്നെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും […] The post നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ് appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 12 Dec 2025 5:02 pm

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി,രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 4:52 pm

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.

ന്യുഡൽഹി : മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി. അന്വേഷണ കമ്മീഷൻ […] The post മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 12 Dec 2025 3:35 pm

ബിജെപിയുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടിൽ ₹10,107 കോടി.മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോൾ ബിജെപിയുടെ ബാങ്ക് അക്കൗണ്ടിൽ 295 കോടി.കോൺഗ്രസിന്റെ ഫണ്ടിനേക്കാൾ 75 മടങ്ങ് കൂടുതൽ

ന്യുഡൽഹി : ബിജെപിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് അക്കൗണ്ടിൽ കോൺഗ്രസിനേക്കാൾ 75 മടങ്ങ് കൂടുതൽ ഫണ്ടുണ്ടെന്ന് കോൺഗ്രസ് ട്രഷററും രാജ്യസഭാ എംപിയുമായ അജയ് മാക്കൻ. വ്യാഴാഴ്ച (ഡിസംബർ 11, 2025) രാജ്യസഭയിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പറയുകയായിരുന്നു .മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ട്രഷററും എംപിയുമായ അജയ് മാക്കൻ രാജ്യസഭയിൽ പറഞ്ഞ കണക്കുകളാണ് ഇപ്പോൾ വലിയ ചർച്ച ആയിരിക്കുന്നത് . ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിനും മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളുടെ ആസ്തിവിവര കണക്കുകൾ പുറത്തുവിടാറുണ്ട്. […] The post ബിജെപിയുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടിൽ ₹10,107 കോടി.മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോൾ ബിജെപിയുടെ ബാങ്ക് അക്കൗണ്ടിൽ 295 കോടി.കോൺഗ്രസിന്റെ ഫണ്ടിനേക്കാൾ 75 മടങ്ങ് കൂടുതൽ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 12 Dec 2025 3:08 pm

‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല’; കടുത്ത ഭാഷയിൽ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിലാണ് പൾസർ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ദില്ലിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു. കുറഞ്ഞ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നിരത്തിയ വാദത്തെ തള്ളി സംസാരിച്ച കോടതി, പൾസർ സുനി ഈ കേസിലെ മറ്റു […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 2:07 pm

നടിയെ ആക്രമിച്ച കേസ്: കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോട‌തിയെ അറിയിച്ചു. ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽകുമാര്‍ കോടതിയോട് സംസാരിച്ചത്. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 1:23 pm

അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി.ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്‍; പൊട്ടിക്കരഞ്ഞ് മാർട്ടിൻ ആൻ്റണി,കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ, വിധി 3.30ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞത്. ജഡ്ജി ആദ്യം വിളിച്ചത് പള്‍സര്‍ സുനിയെയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി പറഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളാണ് വീട്ടിലുള്ളത്. താന്‍ ജോലി […] The post അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി.ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്‍; പൊട്ടിക്കരഞ്ഞ് മാർട്ടിൻ ആൻ്റണി,കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ, വിധി 3.30ന് appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 12 Dec 2025 1:13 pm

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

മൈസൂരു: കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ്(38) വധശിക്ഷ വിധിച്ചത്. വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നടരാജാണ് ശിക്ഷ വിധിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യ നാഗി(30), മകള്‍ കാവേരി(5) ഭാര്യയുടെ മാതാപിതാക്കളായ കരിയ(75) ഗൗരി(70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 9:15 am

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്. പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ കോടതിയില്‍ എത്തിക്കും. പ്രതികള്‍ പറയുന്നതുകൂടി കോടതി കേള്‍ക്കും. […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 8:05 am

ക്രിസ്മസ് പുതുവത്സര അവധി: കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. 10 ട്രെയിനുകളാണ് കൂടുതലായി ഏർപ്പെടുത്തിയത്. ഇവ 38 സർവീസുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സ്പെഷ്യൽ സർവീസുകൾ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാറിന് ജോർജ് കുര്യൻ നന്ദി അറിയിച്ചു. മുംബൈ, ദില്ലി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. ഇൻഡിഗോ വിമാന പ്രതിസന്ധി ഉൾപ്പെടെ […]

ബിഗ് ന്യൂസ് ലൈവ് 12 Dec 2025 7:55 am

‘ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ ആരോപണ വിധേയരായവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം’ : കെകെ രമ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ കെ രമ എംഎല്‍എ. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ ആരോപണ വിധേയരായവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും സ്ത്രീകള്‍ക്ക് അനുകൂലമായുള്ള പ്രസ്താവനകള്‍ അതിനുശേഷം മതിയെന്നും കെകെ രമ പ്രതികരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൃത്യമായ നിലപാടാണ് കോണ്‍ഗ്രസ് എടുത്തതെന്ന് പറഞ്ഞ രമ വിഷയത്തില്‍ യുഡിഎഫിന് എതിരായ ഒരു നിലപാടിലേക്ക് […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 8:46 pm

‘പറയാനുള്ളതെല്ലാം കോടതിയില്‍ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതില്‍ തര്‍ക്കമില്ല’ : രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു. ബൊക്കെ നൽകി കോൺ​ഗ്രസ് പ്രവർത്തകർ രാ​ഹുലിനെ സ്വീകരിച്ചു. സിപിഎം പ്രവര്‍ത്തകര്‍ രാഹുലിനെ കൂവി വിളിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എംഎൽഎ ഓഫീസിലേക്കാണ് രാഹുലെത്തിയത്. വിശദമായ പ്രതികരണത്തിന് തയ്യാറായില്ല. എംഎൽഎ ബോര്‍ഡ് വെച്ച വാഹനത്തിലാണ് […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 7:54 pm

കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കാൽ തെന്നി കിണറ്റിൽ വീണു; കയറിൽ തൂങ്ങിക്കിടന്ന കിടന്ന കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കോട്ടയം: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് രക്ഷപ്പെട്ടത്. കൈവരിയില്ലാത്ത കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടി കാല്‍ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറില്‍ പിടിച്ചു കിടന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 7:27 pm

രാഹുലിന് വമ്പൻ സ്വീകരണം നൽകി കോണ്‍ഗ്രസ് പ്രവർത്തകർ

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ 15 ദിവസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വോട്ട് ചെയ്യാന്‍ എത്തിയ രാഹുലിനെ ബൊക്കെ നല്‍കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം പറയുമ്പോഴും രാഹുല്‍ തങ്ങളുടെ എംഎല്‍എ ആണെന്നാണ് കെഎസ്‌യു ജില്ലാ സെക്രട്ടറി അടക്കം പറയുന്നത്. രാഹുലിനൊപ്പം പോയാല്‍ എന്താണെന്നും പാലക്കാട്ടെ എംഎല്‍എ അല്ലേയെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് അല്ലേ […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 7:05 pm

10 അല്ല 12, ക്രിസ്മസ് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു. ഇപ്പോഴിതാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരുന്ന ക്രിസ്മസ് അവധി സംബന്ധിച്ച പ്രഖ്യാപനവും വന്നിരിക്കുകയാണ്. സാധാരണയായി 10 ദിവസമാണ് […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 6:58 pm

യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനം, നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ഇന്‍ഡിഗോ. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഏറ്റവും വലിയ ദുരിതം നേരിട്ട യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ ആശ്വാസ പ്രഖ്യാപനം നടത്തിയത്. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ സൗജന്യമായി നല്‍കുമെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. യാത്രാ വൗച്ചറുകള്‍ ഡിസംബര്‍ 3 മുതല്‍ 5 വരെ യാത്ര ചെയ്തവര്‍ക്ക് മാത്രമായിരിക്കുമെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 6:03 pm

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

ഗുവാഹത്തി: തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ്അപകടം. 21 പേർ മരിച്ചതായി റിപ്പോർട്ട്. അരുണാചൽപ്രദേശിൽ ആണ് സംഭവം. അസമിൽ നിന്ന് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. ബുധനാഴ്ച വൈകുന്നേരമാണ് അപകട വിവരം പുറത്തറിഞ്ഞത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1000 അടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്. നിരവധിപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 4:33 pm

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ മകനും അച്ഛനും മരിച്ചു. എറണാകുളം കൂത്താട്ടുകുളത്ത് ആണ് സംഭവം. വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും അച്ഛനും മരണത്തിന് കീഴടങ്ങി. ഒലിയപ്പുറം ആക്കത്തിൽ റെജി (44)യും പിതാവ് എ.ആർ. നാരായണനും (72) ആണ് ഒരേദിവസം മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് റെജി മരിച്ചത്. ജെസിബിയിൽ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തിൽ റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു. […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 1:43 pm

കോൺഗ്രസിൽ തമ്മിലടി തുടരുന്നു..രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെ; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും വെൽ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രസ്താവന. സണ്ണി […] The post കോൺഗ്രസിൽ തമ്മിലടി തുടരുന്നു..രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെ; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 11 Dec 2025 1:30 pm

കോൺഗ്രസിലെ ‘സ്ത്രീലമ്പടന്മാർ’എന്താണ് കാട്ടിക്കൂട്ടുന്നത്? രാഹുലിനെതിരായ ബലാത്സംഗ പരാതിയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രിപിണറായി

കണ്ണൂര്‍: കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡനക്കേസുകളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയാണ് മുഖ്യമന്ത്രി.ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മുഖ്യമന്തി പിണറായി വിജയന്‍. പിണറായി ചേരിക്കല്‍ ജൂനിയര്‍ […] The post കോൺഗ്രസിലെ ‘സ്ത്രീലമ്പടന്മാർ’ എന്താണ് കാട്ടിക്കൂട്ടുന്നത്? രാഹുലിനെതിരായ ബലാത്സംഗ പരാതിയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രിപിണറായി appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 11 Dec 2025 1:19 pm

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയി ഊമക്കത്ത് , ഹൈക്കോടതി പരിശോധിക്കും

കൊച്ചി: കോടതി വിധി വരുന്നതിന് ഒരാഴ്ച മുൻപ് ലഭിച്ച നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള ഊമക്കത്ത് ഹൈക്കോടതി പരിശോധിക്കും. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിക്കാണ് കത്ത് ലഭിച്ചത്. തനിക്കു ലഭിച്ചതെന്ന് പറഞ്ഞ് യശ്വന്ത് ഷേണായി ഊമക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇന്നു യോഗം ചേര്‍ന്ന്, കത്തിന്റെ ആധികാരികത അടക്കം പരിശോധനയ്ക്ക് വിധേയമാക്കും. ഡിസംബര്‍ ആറിനാണ് ഷേണായിക്ക് കത്തു […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 12:21 pm

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി ആസൂത്രിതം , രാഷ്ട്രീയ പ്രേരിതമെന്ന് സണ്ണി ജോസഫ്

കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി ആസൂത്രിതമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ടെന്നാണ് താൻ നേരത്തെ പറഞ്ഞത് എന്നും സണ്ണി ജോസഫ് പറഞ്ഞു. പരാതി തനിക്ക് കിട്ടിയ സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയിരുന്നു. ആര്‍ക്കാണ് അയക്കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായിട്ട് അറിയാമെന്നും പരാതി ആസൂത്രിതമായിട്ടുള്ള വെൽ ഡ്രാഫ്റ്റഡ് പെറ്റീഷൻ എന്നാണ് […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 11:58 am

അയ്യപ്പഭക്തരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, മൂന്നു പേർ മരിച്ചു

കൊല്ലം: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. കൊല്ലത്താണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായിരുന്ന രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ശബരിമല തീർത്ഥടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സാണ് ഓട്ടോയിൽ ഇടിച്ചത്. അപകടത്തിൽ കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതി ലക്ഷ്മി (16), തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി(21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഒരു മണിയോടെ അഞ്ചൽ പുനലൂർ പാതയിൽ മാവിളയിലായിരുന്നു […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 10:57 am

അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേർ മരിച്ചു

കൊല്ലം: അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപടകം. മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്. അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതിലക്ഷ്മി (16), തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂർ AMMHS ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും, ജ്യോതിലക്ഷ്മി ബെംഗളൂരുവിൽ […]

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 10:03 am

രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 8:12 am

തദ്ദേശതെരഞ്ഞെടുപ്പ്: വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.

ബിഗ് ന്യൂസ് ലൈവ് 11 Dec 2025 7:44 am

വടക്കന്‍ കേരളത്തില്‍ ഏഴ് ജില്ലകള്‍ പോളിങ് ബൂത്തില്‍; രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടടെ ഏഴ് ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു, പ്രശ്നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. 470 പഞ്ചായത്തുകളിലെ 9027 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനുകളിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. 47 മുനിസിപ്പാലിറ്റികളിലെ 1834 ഡിവിഷനുകളിലേക്കും മൂന്ന് കോര്‍പ്പറേഷനുകളിലെ 188 […]

ടൂൾ ന്യൂസ് 11 Dec 2025 7:17 am

ഗോവ ദുരന്തം; ബാറുകള്‍ക്കും പബ്ബുകള്‍ക്കും കര്‍ശന നിര്‍ദേശവുമായി അഗ്നിശമന വകുപ്പ്

ന്യൂദല്‍ഹി: ഗോവയിലെ ബിര്‍ച്ച് നിശാക്ലബ്ബിലെ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (പി.എം.സി) അഗ്നിശമന വകുപ്പ് തിങ്കളാഴ്ച എല്ലാ ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സുരക്ഷാ മാര്‍ഗനിര്‍ദേശം നല്‍കും. സീസണ്‍ അടുക്കുന്നതിനാല്‍ ഹോട്ടലുകളിലും നൈറ്റ് പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലും തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീപിടുത്ത സാധ്യത കുറയ്ക്കുന്നതിനാണ് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്. ഇത് പ്രകാരം എല്ലാ സ്ഥാപനങ്ങളും ഫയര്‍ എന്‍.ഒ.സി പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിപാടി നടക്കുന്ന ഇടങ്ങളില്‍ […]

ടൂൾ ന്യൂസ് 11 Dec 2025 7:12 am

നിവിനെ മാത്രം മനസില്‍ കണ്ടെഴുതിയ തിരക്കഥ; യാദൃച്ഛികമായി ഫഹദ് പാച്ചുവായി മാറി: അഖില്‍ സത്യന്‍

ഫഹദ് ഫാസിലിനെ നായകനാക്കി താന്‍ ചെയ്ത പാച്ചുവും അത്ഭുതവിളക്കും ആദ്യം നിവിന്‍ പോളിയെ വെച്ച് ചെയ്യാനിരുന്ന സിനിമയാണെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം 2023ലാണ് റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വിജയമായിരുന്നു. ഇപ്പോഴിതാ നിവിനുമായി പാച്ചുവും അത്ഭുത വിളക്കും ചെയ്യാന്‍ തീരുമാനിച്ച അനുഭവം പങ്കുവെക്കുകയാണ് അഖില്‍. സത്യന്‍ […]

ടൂൾ ന്യൂസ് 10 Dec 2025 11:02 pm

തദ്ദേശ തെരഞ്ഞെടുപ്പ് : വടക്കന്‍ കേരളത്തില്‍ നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ്

കോഴിക്കോട്: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ഏഴ് ജില്ലകളില്‍ നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ഏഴ് ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലും വോട്ടെടുപ്പ് ദിനത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പോളിങ് സമാഗ്രികളുടെ വിതരണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചിരുന്നു, പൊലീസ് സുരക്ഷയിലാണ് പോളിങ് സ്‌റ്റേഷനുകളിലേക്ക് ഉദ്യോഗസ്ഥരെത്തിയത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. 470 പഞ്ചായത്തുകളിലെ 9027 […]

ടൂൾ ന്യൂസ് 10 Dec 2025 10:59 pm

അവസരം കൊടുക്കൂ, ചെറുക്കന്‍ ആയിരമടിച്ച് തിരിച്ചുവരും

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. ഒഡീഷ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 74ന് പുറത്തായി. View this post on Instagram A post shared by ICC (@icc) മത്സരത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ് ഇന്ത്യ പരീക്ഷിച്ചത്. സഞ്ജു സാംസണ്‍ സ്‌ക്വാഡിലുണ്ടായിരുന്നിട്ടും ഗംഭീര്‍ […]

ടൂൾ ന്യൂസ് 10 Dec 2025 10:36 pm

കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പുനപരിശോധന; ഛത്തീസ്ഗഡില്‍ മന്ത്രിസഭാ ഉപസമിതി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കെതിരായി നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പുനപരിശോധന ആവശ്യമാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. കീഴടങ്ങിയ മാവോയിസ്റ്റുകളുടെ നല്ലനടപ്പും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി അവര്‍ ന ല്‍കിയ സംഭാവനയും വിലയിരുത്തുന്ന മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശയ്ക്ക് അനുസരിച്ചായിരിക്കും കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുക. ആയുധം താഴെ വെച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ച് പൊലീസ് ആസ്ഥാനത്ത് സമര്‍പ്പിക്കുന്നതിനായി ജില്ലാ തലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കും. നിയമ വകുപ്പിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും മന്ത്രിസഭാ […]

ടൂൾ ന്യൂസ് 10 Dec 2025 10:22 pm

ഗോവയില്‍ 25 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ ക്‌ളബ് ഉടമകളായ ലുത്ര സഹോദരന്മാര്‍ തായ്‌ലന്‍ഡിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു മുങ്ങി

പനജി : 25 പേര്‍ വെന്തുമരിച്ച ഗോവയിലെ നൈറ്റ് ക്ലബ്ബ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന അതേ സമയത്താണ് ഉടമകളും സഹോദരങ്ങളുമായ സൗരഭ്, ഗൗരവ് ലുത്ര എന്നിവര്‍ തായ്ലന്‍ഡിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതെന്ന് ഗോവ പോലീസ് കണ്ടെത്തി. ഡിസംബര്‍ 7 ന് പുലര്‍ച്ചെ 1:17 ന് ഗോവയിലെ അഞ്ജുനയിലെ 'ബേര്‍ച്ച് ബൈ റോമിയോ ലെയ്ന്‍'നൈറ്റ് ക്ലബ്ബില്‍ അഗ്‌നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും തീയണയ്ക്കുന്ന സമയത്തായിരുന്നു ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തു മുങ്ങിയത്. മേക്ക് മൈ ട്രിപ്പ് വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പുലര്‍ച്ചെ 5:30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ 6ഇ 1073 വിമാനത്തിലാണ് ഇരുവരും ഫുക്കറ്റിലേക്ക്കടന്നുകളഞ്ഞതെന്ന് ഇമിഗ്രേഷന്‍ രേഖകള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍, തായ്ലന്‍ഡിലേക്കുള്ള യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും, ഒളിച്ചോടിയതല്ലെന്നുമാണ് ലുത്ര സഹോദരങ്ങള്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ വാദിച്ചത്. ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇരുവരും ഫയല്‍ ചെയ്തിരിക്കുന്നത്. സഹോദരങ്ങള്‍ക്ക് ഉടന്‍ അറസ്റ്റ് ഒഴിവാക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ നിയമപരമായ സംരക്ഷണം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അടിയന്തരമായി ജാമ്യം അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും. ഗോവ പോലീസ് ശക്തമായി ജാമ്യാപേക്ഷയെ എതിര്‍ത്തു. ലുത്ര സഹോദരങ്ങള്‍ ഗോവയിലെ തങ്ങളുടെ രണ്ടാമത്തെ ഷാക്ക് (കടല്‍ത്തീരത്തെ ചെറിയ കട) പൊളിച്ചുമാറ്റിയത് തങ്ങള്‍ക്കെതിരായ 'വിചാരണയുടെ സ്വഭാവം'കാണിക്കുന്നുവെന്ന് കോടതിയില്‍ ആരോപിച്ചു. അഗ്നിരക്ഷാ അനുമതികളില്ലാത്ത അനധികൃത നിര്‍മാണങ്ങള്‍ ഉടനടി പൊളിച്ചുമാറ്റാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. ലുത്ര സഹോദരങ്ങള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ്, അവരുടെ മുന്‍ ഡ്രൈവറായ രാം ഹരി സിംഗിന്റെ പേരിലാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ആഢംബര വാഹനങ്ങള്‍ പലതും കാണാതായി. അവരെല്ലാം തായ്ലന്‍ഡിലേക്ക് പോകുന്നതിന് മുന്‍പ് ഇവ നീക്കം ചെയ്‌തോ എന്നും പോലീസ് പരിശോധിക്കുന്നു. സഹോദരങ്ങള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇപ്പോഴും സജീവമാണ്. 'ബേര്‍ച്ച് ബൈ റോമിയോ ലെയ്ന്‍'സ്ഥാപനത്തിന്റെ നാല് ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വൈദ്യപരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി ഗോവയിലേക്ക് കൊണ്ടുപോകും. മറ്റൊരു ഉടമയായ ബ്രിട്ടീഷ് പൗരന്‍ സുരീന്ദര്‍ കുമാര്‍ ഖോസ്ലയ്‌ക്കെതിരെയും ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ട്. Summary: The Goa Police have uncovered new evidence indicating that the absconding Luthra brothers, Saurabh and Gaurav, the owners of the nightclub where a devastating fire killed 25 people, booked flight tickets to Thailand precisely while rescue operations were underway. This occurred exactly when firefighters and police personnel were battling the inferno at their 'Birch by Romeo Lane' nightclub in Anjuna, Goa. The bookings were made through the MakeMyTrip (MMT) platform. Immigration records confirm that the brothers boarded IndiGo flight 6E 1073, departing Delhi at 5:30 AM, and fled to Phuket, Thailand, hours later. According to a senior officer: They were preparing to flee as our teams were trying to save

വൈഗ ന്യൂസ് 10 Dec 2025 10:20 pm

ബാറ്റെടുത്ത് നാണംകെട്ടെങ്കിലും ഓള്‍ഔട്ടാക്കി റെക്കോഡിട്ടിട്ടുണ്ട്; SKY Is The Limit

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര വിജയത്തോടെ തുടങ്ങി ഇന്ത്യ കരുത്ത് കാട്ടിയിരിക്കുകയാണ്. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ടോപ്പ് ഓര്‍ഡറും നിരാശപ്പെടുത്തിയ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 74ന് പുറത്തായി. View this post on Instagram A post shared by ICC (@icc) ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ടെങ്കിലും […]

ടൂൾ ന്യൂസ് 10 Dec 2025 9:57 pm

പത്തുവർഷത്തിനിടെ ഇന്ത്യ ആദ്യ ബഹിരാകാശ നിലയം പൂർത്തിയാക്കുമെന്ന് മുൻ ഐഎസ്‌ആർഒ ചെയർമാൻ

കാൺപൂർ: 2035 ഓടെ ഇന്ത്യ ആദ്യ ബഹിരാകാശ നിലയം പൂർത്തിയാക്കുമെന്ന് മുൻ ഐഎസ്‌ആർഒ ചെയർമാൻ എസ്‌ സോമനാഥ് പറഞ്ഞു. 2040 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും പദ്ധതിയുണ്ട്. ഇതിനകം തന്നെ ഒന്നിലധികം മേഖലകളിൽ ഇതിനായുള്ള പ്രവർത്താനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സോമനാഥ് വ്യക്തമാക്കി. കാൺപൂറിലെ സ്വകാര്യ സ്‌കൂളിൽ ജ്യോതിശാസ്‌ത്ര ലബോറട്ടറി ഉദ്ഘാ‌ടനം ചെയ്‌ത് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്ര പ്രവർത്തനങ്ങലെക്കുറിച്ചുള്ള ഉൾക്കാഴ്‌ചക, ജലസാന്നിധ്യം, റഡാർ അധിഷ്‌ഠിത ഇമേജിങ്, റേഡിയേഷൻ ഇഫക്‌റ്റുകൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്‌തു. 2028 ൽ ചന്ദ്രയാൻ-4 വിക്ഷേപിക്കാൻ തീരിമാനിച്ചുണ്ടെന്നും അതിനുശേഷം ചന്ദ്രയാൻ-5 ഉടനെ ഉണ്ടാകുമെന്നും സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ-4 ൻ്റെ പ്രാഥമിക ലക്ഷ്യം ചന്ദ്ര സാമ്പിളുകൾ ശേഖരിക്കുക എന്നതായിരിക്കും. അതേസമയം ജപ്പാൻ എയ്‌റോസ്‌പോസ്‌ എക്‌സ്‌പ്ലോറേഷൻ ഏജൻസിയിലെ (ജാക്‌സ) വിദഗ്‌ധർ ചന്ദ്രയാൻ -5 ൻ്റെ വികസനത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Key Words : Space Station, ISRO, S Somanath

വൈഗ ന്യൂസ് 10 Dec 2025 9:42 pm

മറുപടി എന്ന മട്ടില്‍ അബദ്ധ ജഡിലമായ കുറെ കാര്യങ്ങള്‍ നിരത്തിയിരിക്കുന്നു; പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞദിവസം ചോദിച്ച ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ താനുന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പേരില്‍ കൃത്യമായ മറുപടി പറയാതെ വസ്തുതാവിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങള്‍ നിരത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്നും പ്രതിപക്ഷം എന്നാല്‍ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇതെന്നും മുഖ്യമന്ത്രി […]

ടൂൾ ന്യൂസ് 10 Dec 2025 9:40 pm

പിണറായി-സതീശന്‍ ഫേസ്ബുക്ക് പോര് തുടരുന്നു; തന്‍റെ ചോദ്യത്തിന് അബദ്ധങ്ങളാണ് ഉത്തരമെന്ന് മുഖ്യമന്ത്രി, സംവാദക്ഷണത്തിന് മറുപടിയില്ല,

തിരുവനന്തപുരം: കേരളത്തിലെ വികസന പദ്ധതികളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ഫേസ്ബുക്ക് പോസ്റ്റ് പോര് തുടരുന്നു. വികസന പദ്ധതിളോട് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. മറുപടിക്ക് ഒപ്പം മറുചോദ്യങ്ങളും പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചും സതീശന്‍ പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയാണ് മുഖ്യമന്ത്രി വീണ്ടും നല്‍കിയിരിക്കുന്നത്. എന്നാല്‍, പരസ്യസംവാദ വെല്ലുവിളിയോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. തന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അബദ്ധ ജഡിലമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം- ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ. പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍,ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംവാദത്തിനു തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനെതിരെ ചില ചോദ്യങ്ങളുയര്‍ത്തി പരസ്യ സംവാദത്തിനു വെല്ലുവിളിച്ചു മുഖ്യമന്ത്രി രംഗത്തു വന്നതിനു പിന്നാലെയാണ് ആ ചോദ്യങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിനു ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെല്ലുവിളിയില്‍ സ്ഥലവും സമയവും മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തന്‍റെ നിര്‍ദേശം മുഖ്യമന്ത്രി ഏറ്റെടുക്കുമെന്ന് കരുതട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ശബരിമല ശാസ്താവിന്‍റെ ശ്രീകോവിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശില്‍പങ്ങളും ഇനിയും പുറത്ത് വരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ. ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്ത് പിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്ന അങ്ങയുടെയും അങ്ങയുടെ പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമെന്ന് സമ്മതിക്കാതെ തരമില്ല. ഒരു ഡസണില്‍ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്ത് പിടിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച ഞങ്ങളെ കുറ്റപ്പെടുത്തുന്നത്. എന്‍റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്; മുഖ്യമന്ത്രീ, നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെയാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നതെന്ന് സതീശന്‍ വ്യക്തമാക്കിയിരുന്നു. Key Words : Pinarayi Vijayan, VD Satheesan, Facebook

വൈഗ ന്യൂസ് 10 Dec 2025 9:24 pm

ഒരിക്കല്‍ മണിരത്നം സാറിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു; അവിടുന്ന് ‘ഏസ്തറ്റിക് കുഞ്ഞമ്മ’വളര്‍ന്നു: അരുണ്‍ അജികുമാര്‍

പോസ്റ്റര്‍ ഡിസൈനിങ്ങിനെ കുറിച്ചും തന്റെ കമ്പനിയായ ഏസ്തറ്റിക് കുഞ്ഞമ്മയെ കുറിച്ചും സംസാരിക്കുകയാണ് അരുണ്‍ അജികുമാര്‍. ‘വെയില്‍’ എന്ന സിനിമയുടെ പോസ്റ്ററാണ് ആദ്യം ചെയ്ത് തുടങ്ങിയതെന്ന് അരുണ്‍ പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോര്‍ട് ഫിലിമുകളുടെയും മ്യൂസിക് വീഡിയോകളുടെയും പോസ്റ്ററുകള്‍ ചെയ്തുവെന്നും ചെറിയ പ്രതിഫലം കിട്ടിത്തുടങ്ങിയെന്നും പതിയെ സിനിമ തേടി വരുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെയിലിന് ശേഷം ഖാലിദ് റഹ്‌മാന്റെ ‘ലവ്’ എന്ന സിനിമയാണ് പോസ്റ്റര്‍ ഡിസൈന് ചെയ്തതെന്നും പിന്നീട് തമിഴില്‍ നിന്ന് രണ്ട് ഷോര്‍ട് ഫിലിമുകളുടെ ഭാഗമായെന്നും […]

ടൂൾ ന്യൂസ് 10 Dec 2025 9:19 pm

ശബരിമല സ്വര്‍ണക്കൊള്ള : അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വര്‍ണക്കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളില്‍ തുറന്ന സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളില്‍ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോഴെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ ലോകം അമ്ബരന്ന് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയും വരെ മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ശബരിമലയിലെ സ്വര്‍ണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വര്‍ണത്തിന് തൂക്കത്തേക്കാള്‍ മൂല്യമുള്ളതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. Key Words :Sabarimala Gold Robbery, Opposition Leader VD Satheesan, Financial Status, Arrest

വൈഗ ന്യൂസ് 10 Dec 2025 9:15 pm

ഡി വില്ലിയേഴ്‌സിനൊപ്പം ഒന്നാമന്‍, രോഹിത്തിനൊപ്പം രണ്ടാമന്‍; 2025 അവസാനിക്കുമ്പോഴും മാറ്റ് കൂടുന്നു

ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. രോഹിത് ശര്‍മ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഡാരില്‍ മിച്ചലിനെയും ഇബ്രാഹിം സദ്രാനെയും ഓരോ സ്ഥാനങ്ങള്‍ പടിയിറക്കിയാണ് വിരാട് രണ്ടാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തിയത്. ഇതോടെ രണ്ടാം റാങ്കോടെ 2025 അവസാനിപ്പിക്കാനും വിരാട് കോഹ്‌ലിക്ക് സാധിച്ചു. Two form one dominant duo atop the ICC Men’s ODI […]

ടൂൾ ന്യൂസ് 10 Dec 2025 9:14 pm

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

കുമ്പള: കാസർകോട് പട്‌ലയിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ബിഗ് ന്യൂസ് ലൈവ് 10 Dec 2025 9:04 pm

ഗോവ നൈറ്റ് ക്ലബില്‍ 25 പേര്‍ കൊല്ലപ്പെട്ട ദുരന്തം നടന്നത് 11.45ന്, ഉടമകള്‍ തായ്‌ലന്‍ഡിലേക്ക് ടിക്കറ്റെടുത്തത് 1.17ന്; റിപ്പോര്‍ട്ട്

അര്‍പോറ: വടക്കന്‍ ഗോവയിലെ ബിര്‍ച്ച് നെറ്റ്ക്ലബിലുണ്ടായ തീപിടുത്തത്തില്‍ ജീവനക്കാരും വിനോദസഞ്ചാരികളും ശ്വാസം കിട്ടാതെ പിടയുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങാതെ നാട് വിടാനാണ് ഉടമകള്‍ ശ്രമിച്ചതെന്ന് അന്വേഷണ സംഘം. ഡിസംബര്‍ ആറ് ശനിയാഴ്ച രാത്രി 11.45ഓടെയുണ്ടായ തീപിടുത്തത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. ഈ തീപിടുത്തം സംഭവിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ സ്വന്തം തടി രക്ഷിക്കാനായി ക്ലബിന്റെ നടത്തിപ്പുകാരായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്‌ലന്‍ഡിലേക്ക് വിമാന ടിക്കറ്റെടുത്തെന്ന് ഗോവ പോലീസ് അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും തീയണയ്ക്കാനും അകത്ത് കുടുങ്ങിയവരെ […]

ടൂൾ ന്യൂസ് 10 Dec 2025 8:57 pm

മഹേഷ് ബാബു ഇത്ര വലിയ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു; അന്ന് ഹിന്ദി സിനിമകള്‍ മാത്രമേ കണ്ടിട്ടുള്ളു: കൃതി സനോണ്‍

ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ മഹേഷ് ബാബു ഇത്ര വലിയ സൂപ്പര്‍ സ്റ്റാറാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് നടി കൃതി സനോണ്‍. മുമ്പ് ഹിന്ദി സിനിമകള്‍ മാത്രമായിരുന്നു താന്‍ കാണാറുണ്ടായിരുന്നതെന്നും തെലുങ്ക് സിനിമകളെ പറ്റി തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും കൃതി പറഞ്ഞു. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. 2014 ല്‍ പുറത്തിറങ്ങിയ നെനൊക്കടെയിന്‍ എന്ന ചിത്രത്തിലാണ് കൃതിയും മഹേഷും ഒന്നിച്ചഭിനയിച്ചത്. കൃതി സനോണിന്റെ ആദ്യ ചിത്രം കൂടിയാണിത്. ‘തെലുങ്ക് സിനിമകളെ പറ്റി എനിക്കപ്പോള്‍ ഒന്നും അറിയില്ലായിരുന്നു. മഹേഷ് ബാബു ഇത്ര […]

ടൂൾ ന്യൂസ് 10 Dec 2025 8:33 pm

‘അമ്മ’തലപ്പത്തിരിക്കുന്ന സ്ത്രീകൾ പ്രതികരിക്കാതെ എസ്‌കേപ്പാവുന്നു; എന്നും അതിജീവിതയ്‌ക്കൊപ്പം: നടൻ ബാബുരാജ്

കൊച്ചി: അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമെന്ന് നടന്‍ ബാബുരാജ്. കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു. ‘അമ്മ’ ഭാരവാഹികള്‍ക്കെതിരെയും ബാബുരാജ് പ്രതികരിച്ചു. നിലവില്‍ ‘അമ്മ’ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്‌കേപ്പ് ചെയ്യുന്നു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

ബിഗ് ന്യൂസ് ലൈവ് 10 Dec 2025 8:33 pm