SENSEX
NIFTY
GOLD
USD/INR

Weather

26    C
... ...View News by News Source

പാൽ ഇഷ്ടമില്ലാത്തവരും കുടിക്കും, ബദാം മിൽക്കിന്റെ ​ആരോ​ഗ്യ ​ഗുണങ്ങൾ

പ ശുവിൻ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്കൊരു മികച്ച ഓപ്ഷനാണ് ബദാം മിൽക്ക് (ALMOND MILK). ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ബദാം മിൽക്ക് മികച്ചതാണ്. വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മിൽക്ക് ഉണ്ടാക്കുന്നത്. ഇത് ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം. ഇതിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിറ്റാമിൻ ഇ ആവശ്യമാണ്. ശൈത്യകാലത്ത് കൂടും, വേനലില്‍ കുറയും, ഭക്ഷണം നിയന്ത്രിച്ചതു കൊണ്ട് കൊളസ്ട്രോൾ വരുതിയിലാകില്ല ബദാം മിൽക്കിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും. ബലമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യം വിറ്റാമിൻ ബി എന്നിവ ഫോർട്ടിഫൈഡ് ബദാം മിൽക്കിൽ അടങ്ങിയിട്ടുണ്ട്. വാൽനട്ട് എപ്പോൾ കഴിക്കണം പശുവിൻ പാലിനെ അപേക്ഷിച്ച് ബദാം മിൽക്കിൽ സാധാരണയായി കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. ഇത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്. അതിനാൽ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് അനുയോജ്യമായ ഒരു ബദലാണ് ബദാം മിൽക്ക്. Health Benefits of Almond Milk.

സമകാലിക മലയാളം 10 Dec 2025 2:41 pm

അസിഡിറ്റി ഉറക്കം കെടുത്തും, അത്താഴത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

ലോ കത്ത് ഏറ്റവും കൂടുതൽ ഉറക്കക്കുറവ് നേരിടുന്ന ആളുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏതാണ്ട് 93 ശതമാനം ഇന്ത്യക്കാർക്കും ഉറക്കക്കുറവുണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഒരു പ്രധാന കാരണം അസിഡിറ്റി അഥവാ ആസിഡ് റിഫ്‌ലക്‌സ് ആണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ ഉറക്കത്തെയും ബാധിക്കാം. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD), അല്ലെങ്കില്‍ ക്രോണിക് ആസിഡ് റിഫ്‌ലക്‌സ്, ഏകദേശം എട്ട് ശതമാനം മുതല്‍ 30 ശതമാനം വരെ ഇന്ത്യക്കാരെയും ബാധിക്കുന്നുണ്ട്. ഇത് മോശം ഉറക്കത്തിന് കാരണമാകുന്നു. കുറഞ്ഞ ഉറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകും. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്‌നമാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്തുക, സമ്മര്‍ദം നിയന്ത്രിക്കുക എന്നിവയാണ് ഇത് നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ശീലിക്കുക. ഇത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. നല്ല ഉറക്കത്തിനും ഇത് പ്രയോജനപ്പെടും. ശരിയായ ദഹനം നടക്കാനും ആസിഡ് റിഫ്‌ലക്സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം. കൂടാതെ അത്താഴത്തിന് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ്. ഉയർന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കും. വാൽനട്ട് എപ്പോൾ കഴിക്കണം അത്താഴത്തിന് തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങൾ പ്രോട്ടീന് മുൻഗണന അത്താഴത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ നല്ലതാണ്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ അത്താഴത്തിന്, ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താത്തതോ ആയ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെ‌ടുക്കാം. പനീർ, ടോഫു, പയർ, ബീൻസ് തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്. അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും തൈര് വേണ്ട അത്താഴത്തിന് തൈര് കഴിക്കുന്ന ശീലം ഒഴിവാക്കാം. ആയുർവേദം പ്രകാരം, രാത്രി തൈര് കഴിക്കുന്നത് കഫ ദോഷം വർധിപ്പിക്കുന്നു. തൈരിന് പകരം മറ്റു ഓപ്ഷനുകൾ പരീക്ഷിക്കാവുന്നതാണ്. അളവ് നിയന്ത്രണം രാത്രിയിൽ ദഹനപ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. അതിനാൽ തന്നെ വലിയ അളവിലുള്ള ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. Health: Sleep deprivation and acidity. Food that can eat for dinner.

സമകാലിക മലയാളം 10 Dec 2025 2:41 pm

വാൽനട്ട് എപ്പോൾ കഴിക്കണം

വാ ൽനട്ട് ദിവസവും കഴിക്കുന്നവരാണോ നിങ്ങൾ? ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഡ്രൈ ഫ്രൂട്ട്. ദിവസവും രണ്ട് മുതൽ നാലെണ്ണം വരെ വാൽനട്ട് കഴിക്കാം. എന്നാൽ അവയുടെ ഗുണങ്ങൾ പരമാവധി ലഭിക്കുന്നതിന് അവ കഴിക്കുന്ന സമയവും പ്രധാനമാണ്. വർക്ക്ഔട്ടിന് മുൻപും ശേഷവും പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് വാൽനട്ട്. 30 ഗ്രാം വാൽനട്ടിൽ 4.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പോ ശേഷമോ പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ വളർച്ചയെ മെച്ചപ്പെടുത്താൻ സഹായിക്കും. അതുകൊണ്ട് തന്നെ വർക്ക്ഔട്ട് ചെയ്യുന്നതിനും മുൻപും ശേഷവും ലഘുഭക്ഷണമായി കഴിക്കാവുന്ന ഒന്നാണ് വാൽനട്ട്. മാത്രമല്ല, 30 ഗ്രാം വാൽനട്ടിൽ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. ആ ഊർജ്ജത്തിന്റെ ഭൂരിഭാഗവും അതിലെ പ്രോട്ടീനിൽ നിന്നും കൊഴുപ്പിൽ നിന്നുമാണ്. ഇവ രണ്ടും ശരീരത്തിന് ഇന്ധനം നൽകാൻ സഹായിക്കുന്നതാണ്. ദീർഘനേരം വ്യായാമം ചെയ്യുമ്പോൾ, കൊഴുപ്പുകൾ ഊർജ്ജം നൽകാനും ശരീര താപനില നിയന്ത്രിക്കാനും അവയവങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. ഹൈക്കിങ്, ഓട്ടം പോലുള്ള ധാരാളം കലോറി-ഇന്റൻസീവ് ചലനങ്ങൾ നടത്തുമ്പോൾ, യാത്രയ്ക്കിടെ വാൽനട്ട് ഊർജ്ജം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. അത്താഴത്തോടൊപ്പം അത്താഴത്തിൽ വാൽനട്ട് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന രാസവസ്തു ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. വാൽനട്ട് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ മെച്ചപ്പെട്ട ദഹനം: വാൽനട്ട് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി, മെറ്റബോളിസം, തലച്ചോറ് എന്നിവയുൾപ്പെടെയുള്ള നിർണായക ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. കാരറ്റ് ഇലകളോട് കൂടിയതു വാങ്ങാം, ആരോ​ഗ്യ​​ഗുണങ്ങൾ ഇരട്ടി ആരോഗ്യകരമായ കൊളസ്ട്രോൾ: വാൽനട്ടിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. 30 ഗ്രാം വാൽനട്ടിൽ ഏതാണ്ട് 17.7 ഗ്രാം ആരോഗ്യകരമായ അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. വാൽനട്ട് കഴിക്കുന്ന പ്രായമായവരിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അളവ് കുറവാണെന്ന് മുൻ പഠനം കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗസാധ്യതകൾ കുറയുന്നു: വാൽനട്ട് കഴിക്കുന്നത് പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. ശൈത്യകാലത്ത് കൂടും, വേനലില്‍ കുറയും, ഭക്ഷണം നിയന്ത്രിച്ചതു കൊണ്ട് കൊളസ്ട്രോൾ വരുതിയിലാകില്ല മെച്ചപ്പെട്ട മാനസികാവസ്ഥ: പതിവായി വാൽനട്ട് കഴിക്കുന്ന ചെറുപ്പക്കാരിൽ വിഷാദം കുറയ്ക്കുകയും, സമ്മർദം കുറയ്ക്കുകയും, മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തതായി പഠനങ്ങൾ പറയുന്നു. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ വിഷാദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. Best Time to Eat Walnuts for Energy, Digestion, and Better Sleep

സമകാലിക മലയാളം 10 Dec 2025 11:48 am

ശൈത്യകാലത്ത് കൂടും, വേനലില്‍ കുറയും, ഭക്ഷണം നിയന്ത്രിച്ചതു കൊണ്ട് കൊളസ്ട്രോൾ വരുതിയിലാകില്ല

കൊ ളസ്ട്രോൾ ഉണ്ടെന്ന് അറിയുമ്പോഴേ മിക്കയാളുകളുടെയും മാനസികാവസ്ഥ തകരും. ഹൃദ്രോ​ഗ സാധ്യത മുന്നിൽ കണ്ട് പലരും കൊളസ്ട്രോളിനെ ഒരു വില്ലനായാണ് കാണുന്നത്. ഭക്ഷണത്തിലൂടെയും മരുന്നിൻ്റെ സഹായത്തോടെയും കൊളസ്ട്രോൾ കുറയ്ക്കാമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ കൊളസ്ട്രോളിനെ അത്ര വില്ലനായി കാണെണ്ടതില്ലെന്നും അതു സംബന്ധിച്ച ചില മിത്തുകൾ പൊളിച്ചെഴുതുകയുമാണ് പ്രമുഖ കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് കൊളസ്ട്രോൾ ശരീരത്തിന് നിർണായകമാണ്. അണുബാധ നിയന്ത്രിക്കുന്നതിനും ബാക്ടീരിയ നിർജ്ജീവമാക്കുന്നതിനുമൊക്കെ കൊളസ്ട്രോൾ സഹായിക്കുന്നു. മാത്രമല്ല, എയ്ഡ്‌സിന്റെയും അൽഷിമേഴ്‌സിന്റെയും മാറ്റങ്ങൾ കുറയ്ക്കുന്നതിനും കൊളസ്ട്രോൾ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മിക്കയാളുകളും ചിന്തിക്കുന്നത് ഭക്ഷണത്തിലൂടെയാണ് കൊളസ്ട്രോൾ ശരീരത്തിലുണ്ടാവുന്നതെന്നാണ്. എന്നാൽ ഏതാണ്ട് 85 ശതമാനം കൊളസ്ട്രോളും ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതാണ്. ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതിനെ വില്ലനായി കാണെണ്ടതുണ്ടോ എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ചോദിക്കുന്നു. View this post on Instagram A post shared by Alok Chopra (@dralokchopra) ചൂടുകൂടിയാൽ പ്രശ്നമാണ്, പച്ചക്കറികൾ വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതുപോലെ, ശരീരത്തിലെ കൊളസ്ട്രോളിന്റെ നില ഒരിക്കലും സ്ഥിരമായിരിക്കണമെന്നില്ല. വ്യത്യസ്ത സമയങ്ങളിലും സീസണുകളിലും വർഷം മുഴുവൻ കൊളസ്ട്രോൾ നില മാറിക്കൊണ്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. ശൈത്യകാലത്ത് കൊളസ്ട്രോൾ അളവു കൂടാനും വേനൽക്കാലത്ത് കുറയുകയും ചെയ്യാം. അതുപോലെ അണുബാധയ്ക്ക് ശേഷം കൊളസ്ട്രോൾ വർധിച്ചുവെന്ന് വരാം. കാരറ്റ് ഇലകളോട് കൂടിയതു വാങ്ങാം, ആരോ​ഗ്യ​​ഗുണങ്ങൾ ഇരട്ടി ശസ്ത്രക്രിയയ്ക്ക് ശേഷം അല്ലെങ്കിൽ ദന്ത ചികിത്സയ്ക്ക് ശേഷം, മാനസിക സമ്മർദമുള്ളപ്പോഴൊക്കെ കൊളസ്ട്രോൾ കൂടാം. എന്നാൽ വിശ്രമിക്കുന്ന സമയത്ത് കൊളസ്ട്രോൾ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അതൊണ്ട് തന്നെ ഒരിക്കൽ പരിശോധിച്ച ചെയ്ത ഫലം ജീവിതകാലം മുഴുവൻ അതേ രീതിയിൽ തുടരുമെന്ന് വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു.  Is Cholestrol really the enemy we think it is? Dr. Alok Chopra debunks some myths about cholestrol.

സമകാലിക മലയാളം 10 Dec 2025 11:04 am

കാരറ്റ് ഇലകളോട് കൂടിയതു വാങ്ങാം, ആരോ​ഗ്യ​​ഗുണങ്ങൾ ഇരട്ടി

കാ രറ്റ് വാങ്ങുമ്പോൾ ഇലകളോടു കൂടിയതാണെങ്കിൽ അത് ഇരട്ടി​ഗുണമാണ്. കാരണം, ഇവയിൽ ധാരാളം കാൽസ്യവും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കാഴ്ച വൈകല്യമുണ്ടെങ്കിൽ ഡയറ്റിൽ കാരറ്റിന്റെ ഇലകൾ പതിവായി ഉൾ‌പ്പെടുത്താൻ ശ്രമിക്കുക. ഉയർന്ന അളവിൽ ല്യൂട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ കാഴ്ചശക്തി വർധിക്കാൻ സഹായിക്കുന്നു. മായമല്ല, മന്ത്രമല്ല! പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ കാരറ്റിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. കരോട്ടിനോയിഡുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് സ്തനാർബുദ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റിലെ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റ് കാൻസർ തടയാൻ സഹായിക്കും. ചൂടുകൂടിയാൽ പ്രശ്നമാണ്, പച്ചക്കറികൾ വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കരളിലെ കൊഴുപ്പിന്റെയും പിത്തരസത്തിന്റെയും അളവ് കുറയ്ക്കാൻ കാരറ്റിന്റെ ഇല നല്ലതാണ്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായതിനാൽ ഇത് മലബന്ധത്തെയും ഇല്ലാതാക്കുന്നു. Carrot Health benefits

സമകാലിക മലയാളം 9 Dec 2025 5:33 pm

ചൂടുകൂടിയാൽ പ്രശ്നമാണ്, പച്ചക്കറികൾ വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആ രോ​ഗ്യകരമായ ഭക്ഷണക്രമത്തിൽ ഭാ​ഗമാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ. ഇതിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതുമുൾപ്പെടെ ആരോ​ഗ്യത്തിന് അനിവാര്യമാണ്. രക്ത സമ്മർദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെെട്രേറ്റുകൾ പച്ചക്കറിയിൽ ധാരാളമായുണ്ട്. ലെെക്കോപീൻ,​ മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ പച്ചക്കറി ചർമത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ അടങ്ങിയ പച്ചക്കറികൾ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. പച്ചക്കറികളുടെ മുഴുവൻ ​ഗുണങ്ങളും ലഭിക്കുന്നതിന് അവ വേവിക്കുമ്പോൾ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈന്തപ്പഴം പല വെറൈറ്റിയുണ്ട്, വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പച്ചക്കറി എപ്പോഴും ചെറിയ ചൂടിൽ വേണം വേവിയ്ക്കാൻ. ചൂടു കൂടിയാൽ ഇവയുടെ നിറവും രുചിയും ​ഗുണവും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, പച്ചക്കറികൾ വേവിക്കുമ്പോൾ എണ്ണം ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. എണ്ണ നിർബന്ധമാണെങ്കിൽ കുറച്ച് ഒലിവ് ഓയിൽ ചേർക്കാം. കാലുകളിൽ നീരു വയ്ക്കാറുണ്ടോ? ഈ ഏഴ് രോ​ഗാവസ്ഥകളുടെ സൂചനയാകാം പച്ചക്കറികൾ എണ്ണയിൽ പാകം ചെയ്യുന്നവരുണ്ട്. ഇത് രുചിയാണെങ്കിലും അമിതമായി വറുക്കുന്നത് ഇതിലെ പോഷക ഗുണങ്ങൾ ഇല്ലാതാവാൻ കാരണമാകുന്നു. കറിയിൽ പച്ചക്കറിയിട്ട് വേവിക്കുന്നതാണ് നല്ലത്. ഇത് പോഷകഗുണങ്ങൾ നിലനിർത്താൻ സഹായിക്കുന്നു. വേവിച്ച ശേഷം വീണ്ടും പച്ചക്കറി കറിയിലിട്ട് ചൂടാക്കിയാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടമാകും. How to cook vegetables for maximum health benefits

സമകാലിക മലയാളം 9 Dec 2025 5:21 pm

കാലുകളിൽ നീരു വയ്ക്കാറുണ്ടോ? ഈ ഏഴ് രോ​ഗാവസ്ഥകളുടെ സൂചനയാകാം

ക ണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കാറുണ്ടോ? ഈ അവസ്ഥയെ ഒ‍ഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലിൽ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങളുടെയും സൂചനയാകാം. ഹൃദയാരോ​ഗ്യം ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശരീരത്തിലെ രക്തയോട്ടം കുറയുകയും കാലുകളിലും കണങ്കാലിലുമൊക്കെ ദ്രാവകങ്ങൾ കെട്ടിക്കിടന്ന് നീരു വയ്ക്കാനുള്ള സാധ്യതയും വർധിക്കുന്നു. രക്തം കട്ടപിടിക്കല്‍ കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയ്ന്‍ ത്രോംബോസിസിന്റെ ലക്ഷണമാണ് കണങ്കാലുകളിലെ നീര്. അടിയന്തരമായി വൈദ്യസഹായം ആവശ്യമായ രോ​ഗാവസ്ഥയാണിത്. പ്രീക്ലാംപ്സിയ ഗര്‍ഭകാലത്തിന്‍റെ ആറാം മാസമോ ഒന്‍പതാം മാസമോ വരുന്ന അപകടകരമായ ഒരു അവസ്ഥയാണ് പ്രീക്ലാംപ്സിയ. ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രത്തിലെ ഉയര്‍ന്ന പ്രോട്ടീനുമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍. ഒഡീമ, തലവേദന, കാഴ്ചപ്രശ്നം, ഭാരവര്‍ധന തുടങ്ങിയ പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഗര്‍ഭകാലത്തെ പ്രീക്ലാംപ്സിയ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കാം. വിട്ടുമാറാത്ത വൃക്കരോഗം വൃക്കകളുടെ പ്രവര്‍ത്തനം പതിയെ പതിയെ മന്ദഗതിയിലാകുന്ന സാഹചര്യമാണ് ക്രോണിക് കിഡ്നി ഡിസീസ്. ഇത് വൃക്ക സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. വൃക്കരോഗികളിലും കണങ്കാലുകളില്‍ നീര് വയ്ക്കാറുണ്ട്. ഇതിന് പുറമേ ഹൈപ്പര്‍ ടെന്‍ഷന്‍, കുറഞ്ഞ മൂത്രത്തിന്‍റെ അളവ്, ക്ഷീണം, മൂത്രത്തില്‍ രക്തം, മൂത്രത്തിന് കടുത്ത നിറം, വിശപ്പില്ലായ്മ, ചര്‍മത്തിന് ചൊറിച്ചില്‍, വിളര്‍ച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാണ്. ഹൈപോതൈറോയ്ഡിസം ഹൈപോതൈറോയ്ഡിസം എന്ന അവസ്ഥയുടെ ഒരു ലക്ഷണമാണ് കണങ്കാലിലെ നീര്. തൈറോയ്ഡ് ​ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കണങ്കാലില്‍ നീര് വയ്ക്കുന്നവര്‍ തൈറോയ്ഡ് പരിശോധിക്കുന്നത് നല്ലതാണ്. രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം സെല്ലുലൈറ്റിസ് ചര്‍മത്തിനുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയാണ് സെല്ലുലൈറ്റിസ്. ഇതിന്‍റെ ഭാഗമായി കാലുകളില്‍ നീര്, ചര്‍മത്തിന് ചുവന്ന നിറം, പുകച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയാകാം. ഡോക്ടര്‍മാര്‍ സാധാരണ നിലയില്‍ ആന്‍റിബയോട്ടിക്സ് ഇതിനായി നല്‍കാറുണ്ട്. ആന്‍റിബയോട്ടിക്സ് കഴിച്ചിട്ടും കാലിലെ നീര് മാറുന്നില്ലെങ്കില്‍ ഡോക്ടറെ അറിയിക്കാന്‍ വൈകരുത്. ഈന്തപ്പഴം പല വെറൈറ്റിയുണ്ട്, വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കരള്‍ രോഗം കരള്‍ ഉത്പാദിപ്പിക്കുന്ന ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കരളിനെയും വൃക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്‍റെ ചോര്‍ച്ച തടയുകയും ചെയ്യും. എന്നാല്‍ കരള്‍ രോഗം മൂലം ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും. കാലുകളിൽ നീര് വയ്ക്കുമ്പോൾ കരളിന്റെ ആരോഗ്യവും ഇതിനാൽ പരിശോധനയ്ക്ക് വിധേയമാക്കണം. Leg swelling seven causes

സമകാലിക മലയാളം 9 Dec 2025 4:39 pm

ഈന്തപ്പഴം പല വെറൈറ്റിയുണ്ട്, വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇ രുമ്പിന്റെ അംശം പ്രധാനമായും അടങ്ങിയ ഈന്തപ്പഴം ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഇന്തപ്പഴത്തിന് പല വെറൈറ്റിയുണ്ട്. മധുരമൂറുന്ന മെജൂൾ മുതൽ ചോക്കലേറ്റ് ഈന്തപ്പഴം വരെ ആ പട്ടികയിൽ പെടും. സൗദി, ഇറാൻ, യുഎഇ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നാണ് ഈന്തപ്പഴത്തിന്റെ കയറ്റുമതി പ്രധാനമായും നടക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈന്തപ്പഴം വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആകൃതി ഈന്തപ്പഴം വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ രൂപമാണ്. നന്നായി വിളഞ്ഞതും ഗുണമേന്മയുള്ളതുമായ ഈന്തപ്പഴം പൊതുവെ തടിച്ചതും വൃത്താകൃതിയിലുള്ളതുമായിരിക്കും. കൂടാതെ, ഇതിന് നല്ല തിളക്കവും ഒരേപോലെയുള്ള നിറവുമായിരിക്കും. ദേഷ്യം വന്നാല്‍ അസിഡിറ്റി, ഉത്കണ്ഠ തോന്നിയാല്‍ വയറിളക്കം, നമ്മുടെ മൂഡ് അനുസരിച്ച് വയറിന്‍റെ സ്വഭാവവും മാറും തൊട്ടുനോക്കാം നല്ല ഈന്തപ്പഴം മൃദുവായിരിക്കും. കൈകൊണ്ട് തൊട്ട് നോക്കുമ്പോൾ അധികം കട്ടിയോ വരണ്ട ആയിരിക്കില്ല. നേരിയ ഒട്ടിപ്പിടിക്കലും മൃദുത്വവും നല്ല ഈന്തപ്പഴത്തിൻ്റെ ലക്ഷണമാണ്. മണം നല്ല ഈന്തപ്പഴത്തിന് നേരിയ മധുരമുള്ള സുഗന്ധമുണ്ടാകും. എന്നാൽ കെട്ടതോ, പൂപ്പൽ പിടിച്ചതോ ആയ മണം തോന്നുകയാണെങ്കിൽ അത് കേടായതിൻ്റെ സൂചനയാണ്. രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം തുറന്നു വെച്ചവ വാങ്ങരുത് തുറന്നുവെച്ച ഈന്തപ്പഴങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ വിശ്വസ്തമായ ബ്രാൻഡുകളുടെ പാക്കറ്റിൽ അടച്ച ഈന്തപ്പഴം വാങ്ങുന്നതാണ് നല്ലത്. പാക്കറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ എക്സ്പയറി ഡേറ്റും പാക്കിങ്ങും ഡേറ്റും നിർബന്ധമായും പരിശോധിക്കുക. കൂടാതെ, പാക്കറ്റിൽ ദ്വാരങ്ങളോ, ഈർപ്പം കാരണം ഒട്ടിപ്പിടിച്ച പാടുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഈന്തപ്പഴത്തിൻ്റെ പുറത്ത് ചെറിയ ദ്വാരങ്ങൾ കാണുന്നത് പ്രാണികൾ കയറിയതിന്റെ സൂചനയാകാം. Health Benefits of Dates

സമകാലിക മലയാളം 9 Dec 2025 2:26 pm

രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

രാ വിലെ എഴുന്നേൽ ഉടൻ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ അതിന് പകരം ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു ശീലിക്കൂ. ശരീരത്തിന് പല ആരോ​ഗ്യനേട്ടങ്ങളും ഉണ്ടാകുമെന്ന് ഡോ. ജോൺ വലന്റൈൻ പറയുന്നു. ദഹനം മുതൽ രക്തയോട്ടം മെച്ചപ്പെടുത്താൻ വരെ ഈ ശീലം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. ഡിട്ടോക്സ് രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഡിട്ടോക്സിഫിക്കേഷന് സഹായിക്കും. അതായത്, ചൂടുവെള്ളം കുടിക്കുമ്പോള്‍ അത് സിസ്റ്റത്തെ ഉണർത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും കൊഴുപ്പ് കുറയ്ക്കാം ചെറുചൂടുവെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. മാത്രമല്ല, ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും പിന്തുണയ്ക്കും. മെച്ചപ്പെട്ട ആരോഗ്യം വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ഒരാഴ്ചയോളം തുടർന്നാൽ രക്തചംക്രമണം മെച്ചപ്പെടും. ഇതോടെ, രക്തക്കുഴലുകൾ വികസിക്കുന്നതിനും മെറ്റബോളിക് മാലിന്യം ഫലപ്രദമായി പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. ദേഷ്യം വന്നാല്‍ അസിഡിറ്റി, ഉത്കണ്ഠ തോന്നിയാല്‍ വയറിളക്കം, നമ്മുടെ മൂഡ് അനുസരിച്ച് വയറിന്‍റെ സ്വഭാവവും മാറും ഇത് ഊർജ്ജസ്വലതയും മെച്ചപ്പെട്ട ദഹനവ്യവസ്ഥയും ലഭിക്കുമെന്ന് ഡോക്ടർ പറയുന്നു. ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വീക്കം ഇല്ലാതാക്കുന്നതിലും ഈ ശീലം പങ്കുവഹിക്കും. Health Benefits of Drinking Hot water everyday.

സമകാലിക മലയാളം 9 Dec 2025 1:13 pm

ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ ഈ അബദ്ധം ഒരിക്കലും ചെയ്യരുത്, മരണം വരെ സംഭവിക്കാം

ടോ യ്ലറ്റ് വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതവൃത്തിയാക്കലും ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് ഓർമിപ്പിക്കുകയാണ് പൾമണോളജിസ്റ്റ് ആയ ഡോ. അങ്കിത് ഭാട്ടിയ. ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് പലപ്പോഴും കഠിനമായ രാസുവസുക്കളാണ് നമ്മൾ ഉപയോ​ഗിക്കുന്നത്. ഇവ നമ്മുടെ ആരോഗ്യത്തെ പലരീതിയിൽ ബാധിക്കാം. രണ്ട് വ്യത്യസ്ത ടോയ്ലറ്റ് ക്ലീനറുകൾ ഒരുമിച്ച് കലർത്തി ടോയ്ലറ്റ് വൃത്തിയാക്കുകയും ശ്വാസകോശം തകരാറിലാവുകയും ചെയ്ത ഒരു രോ​ഗിയുടെ അവസ്ഥ വിവരിച്ചു കൊണ്ടാണ് ഡോക്ടർ ഇക്കാര്യം പറഞ്ഞത്. വായു സഞ്ചാരം കുറഞ്ഞ, ചെറിയ ടോയ്ലറ്റ് വൃത്തിയാക്കുന്നനിടെ അയാള്‍ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ബോധക്ഷയം സംഭവിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മനസിലായത് ടോയ്ലറ്റ് ക്ലീനറുകൾ സംയോജിപ്പിച്ചതിനെ തുടർന്നുണ്ടായ വിഷവാതകം ശ്വാസകോശത്തെ പ്രകോപ്പിക്കുകയും റിയാക്ടീവ് എയർവേ ഡിസ്ഫം​ഗ്ഷൻ സിൻഡ്രോം (RADS) എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. പെട്ടെന്നുള്ള ആസ്ത്മ പോലെയാണ് സംഭവിക്കുക. ടോയ്‌ലറ്റ് ക്ലീനറുകളിൽ കഠിനമായ കറകളെ ചെറുക്കാൻ ശക്തമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. പലതിലും ഹൈഡ്രോക്ലോറിക് അല്ലെങ്കിൽ സൾഫ്യൂറിക് ആസിഡ് പോലുള്ള ആസിഡുകൾ ഉണ്ട്. ഇവ തുരമ്പും കഠിനമായ കറയും ഇളക്കാൻ സഹയാക്കും. മറ്റ് ചിലതിൽ അണുക്കളെ നശിപ്പിക്കാനും വെളുക്കാനും ബ്ലീച്ച് അല്ലെങ്കിൽ സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിക്കുന്നു. ചിലർ അമോണിയും ചേർക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഇത്തരം രണ്ട് ക്ലീനറുകൾ ഒരുമിച്ച് ഒഴിക്കുമ്പോഴാണ് അപകടം. ആസിഡ് ബ്ലീച്ചുമായി സംയോജിച്ച് ക്ലോറിൻ വാതകം ഉണ്ടാക്കുന്നു. ഇത് വൃത്തിയാക്കുന്നതിനിടെ ഈ വാതകം ശ്വസിക്കുന്നത് മൂക്കിലും നെഞ്ചിലും എരിച്ചിലുണ്ടാക്കുന്നു. വിഷ‌പുക മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസകോശത്തിന്റെയും നനഞ്ഞ പാളിയിൽ എത്തുകയും അവിടെയുള്ള ഈർപ്പവുമായി കലർന്ന് ആ മൃദുവായ ടിഷ്യൂകളിൽ ആസിഡുകൾ ഉണ്ടാവുകയും ചെയ്യുന്നു. കണ്ണിന് പുകച്ചിലും വെള്ളം വരികയും ചെയ്യുന്നു. തുടർന്ന് ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടും. തലകറക്കമോ കാഴ്ചമങ്ങലോ അനുഭവപ്പെടാം. അടിയന്തര ചികിത്സ ആവശ്യമായ സമയമാണിത്. ആസ്ത്മയോ അലർജിയോ ഉള്ളവരിൽ ഇത് വലിയ അപകടമുണ്ടാക്കാം. അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ടോയ്ലറ്റ് സുരക്ഷിതമായി വൃത്തിയാക്കാം ഒരു ക്ലീനർ മാത്രം ഉപയോ​ഗിക്കുക. ലേബൽ വായിച്ച ശേഷം മാത്രം ഉൽപന്നങ്ങൾ വാങ്ങുക വാതിലോ ജനലോ വിശാലമായി തുറക്കുക ദേഷ്യം വന്നാല്‍ അസിഡിറ്റി, ഉത്കണ്ഠ തോന്നിയാല്‍ വയറിളക്കം, നമ്മുടെ മൂഡ് അനുസരിച്ച് വയറിന്‍റെ സ്വഭാവവും മാറും എക്‌സ്‌ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുക, ശുദ്ധവായു ലഭിക്കാൻ ഓരോ മിനിറ്റിലും പുറത്തിറങ്ങുക. ടോയ്ലറ്റ് വൃത്തിയാക്കുമ്പോൾ ഗ്ലൗസ് ഉപയോ​ഗിക്കുക. മറ്റ് ക്ലീനറുകളുമായോ വിനാഗിരിയുമായോ പോലും കലർത്തരുത്. പുക ദുർഗന്ധം വമിച്ചാൽ, വേഗത്തിൽ പുറത്തുകടക്കുക. Toilet cleaner mistake: Doctor warns how mixing products caused toxic gas and lung damage

സമകാലിക മലയാളം 9 Dec 2025 12:54 pm

ദേഷ്യം വന്നാല്‍ അസിഡിറ്റി, ഉത്കണ്ഠ തോന്നിയാല്‍ വയറിളക്കം, നമ്മുടെ മൂഡ് അനുസരിച്ച് വയറിന്‍റെ സ്വഭാവവും മാറും

ടെ ന്‍ഷനും പേടിയുമൊക്കെ ഉണ്ടാകുമ്പോള്‍ വയറിന് പ്രശ്നമുണ്ടാകുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? അത് വെറും യാദൃച്ഛികമല്ല. തലച്ചോറും ആമാശയവും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്താറുണ്ടത്രേ. അതിനായി പ്രത്യേകം നാഡിവ്യവസ്ഥ തന്നെ ഉണ്ട്. എന്‍ററിക് നാഡീവ്യൂഹം (Enteric nervous) എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അത് സ്വതന്ത്രമായി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വികാരങ്ങളോട് ദഹനവ്യവസ്ഥ നേരിട്ട് പ്രതികരിക്കുന്നു. ഉത്കണ്ഠ, സമ്മര്‍ദം അല്ലെങ്കില്‍ ദുഃഖം എന്നിവ വയറു വീർക്കൽ, അസിഡിറ്റി, കുടൽ അസ്വസ്ഥതകൾ, അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി അല്ലെങ്കിൽ വിശപ്പിലെ മാറ്റങ്ങൾ പോലുള്ളവയ്ക്ക് കാരണമാകും. ശരീരത്തിലെ സെറോടോണിന്റെ 90 ശതമാനവും കുടലിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് ഉറക്കം, മാനസികാവസ്ഥ, ശ്രദ്ധ എന്നിവയെ ബാധിക്കുന്നതാണ്. വികാരങ്ങൾ നിങ്ങളുടെ മനസ്സിനെ മാത്രമല്ല ബാധിക്കുന്നത് അവ കുടലിനെയും ബാധിക്കും. ഉത്കണ്ഠ ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കാരണമാകും. ദേഷ്യം അസിഡിറ്റി അല്ലെങ്കിൽ കുടലിന്റെ മുകൾഭാഗം ഇടുങ്ങിയതാകാം. ദുഃഖമോ സങ്കടമോ പലപ്പോഴും ദഹനത്തെ മന്ദഗതിയിലാക്കുകയോ വിശപ്പ് അടിച്ചമർത്തുകയോ ചെയ്യാം. വികാരങ്ങള്‍ കുടലിനെ ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാല്‍ പോലും വയറു വീര്‍ക്കല്‍ അനുഭവപ്പെടുക. മലബന്ധം അല്ലെങ്കില്‍ വയറിളക്കം. നന്നായി ഉറങ്ങിയാലും ക്ഷീണം തോന്നുക. അമിതമായി പഞ്ചസാരയോ ഉപ്പോ കഴിക്കാന്‍ തോന്നുക. വൈകാരിക സമ്മർദ്ദ സമയത്ത് മുഖക്കുരു അല്ലെങ്കിൽ എക്സിമ പോലുള്ള ചർമ വീക്കം. UCLA യും അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷനും നടത്തിയ പഠനങ്ങള്‍ കുടൽ-വികാര ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. വിട്ടുമാറാത്ത സമ്മർദ്ദം കുടലിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നേരത്തെയുള്ള അത്താഴവും സ്ഥിരമായ ഉറക്ക-ഉണർവ് ചക്രങ്ങളും സിർക്കാഡിയൻ ദഹനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഭക്ഷണം മനസ്സോടെ കഴിക്കുക. രാവിലെ ഒരു ​ഗ്ലാസ് ശർക്കര ചായ ആയാലോ! സീസണൽ പഴങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രീബയോട്ടിക്കുകൾ, മിതമായ ഫെർമെന്റുകൾ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ചേർക്കുക. ഭക്ഷണത്തിന് ശേഷം 20 മിനിറ്റ് മിതമായ നടത്തം ശീലമാക്കുക. How mood, stress and emotions shape digestive health

സമകാലിക മലയാളം 9 Dec 2025 10:55 am

രാവിലെ ഒരു ​ഗ്ലാസ് ശർക്കര ചായ ആയാലോ!

പ ഞ്ചസാര എത്ര അപകടമാണെന്ന പറഞ്ഞാലും മധുരമില്ലാതെ എങ്ങനെ ചായ കുടിക്കും? എന്നാൽ പഞ്ചസാരയോടുള്ള ഈ പ്രിയം ആരോ​ഗ്യത്തിന് വലിയ ദോഷം ചെയ്യും. ശൈത്യകാലത്ത് ശരീരത്തിന് ചൂട് നിലനിര്‍ത്താന്‍ കൂടുതല്‍ ഊർജം ചെലവഴിക്കേണ്ടി വരും. അപ്പോള്‍ പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തെ കൂടുതല്‍ തളര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാൽ കൂടുതല്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ നിങ്ങള്‍ക്ക് വരുത്താന്‍ കഴിയുന്ന ഏറ്റവും ലളിതവും പ്രായോഗികവുമായ മാറ്റം, പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുക എന്നതാണ്. ഇരുമ്പ്, മ​ഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ശർക്കര പോഷകസമൃദ്ധമാണ്. കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് ശർക്കര നല്ലതാണ്. കൂടാതെ ശർക്കര ദഹനം എളുപ്പത്തിലാക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ​ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ​ഗുണം ചെയ്യും. പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഭക്ഷണത്തിന് ശേഷം അൽപം ശർക്കര കഴിക്കുന്നത് ദഹനം എളുപ്പമാക്കും. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര കഴിക്കുന്നത് സഹായിക്കും. അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ശർക്കരയിൽ ധാരാളം സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അട​ങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്‌ക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ഇത് സഹായിക്കുന്നു. Jaggery tea health benefits

സമകാലിക മലയാളം 8 Dec 2025 9:30 am

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ആ രോ​ഗ്യക്കാര്യത്തിൽ താൻ തന്റെ മുത്തച്ഛന്റെ പാതയാണ് പിന്തുടരുന്നതെന്ന് നടൻ മനോജ് ബാജ്പേയ്. ഓൺസ്ക്രീനിലെ ഏത് വേഷവും മെയ്വഴക്കത്തോടെ മികച്ചതാക്കുന്ന മനോജ് ഫിറ്റ്നസിനെയും ആരോ​ഗ്യത്തെയും വളരെ ചിട്ടയോടെയാണ് സമീപിക്കുന്നത്. 14 വർഷത്തിലേറിയായി താൻ അത്താഴം ഒഴിവാക്കിയിട്ടെന്ന് താരം പറയുന്നു. ഒരു ദിവസം കൊണ്ട് ഇത് സാധ്യമല്ല, വളരെ സാവകാശമാണ് ഈ ശീലത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. ശരീരഭാരം നിയന്ത്രിക്കാൻ തുടക്കത്തിൽ 12-14 മണിക്കൂർ ഉപവാസം അനുഷ്ഠിച്ചിരുന്നു മനോജ്. മുത്തശ്ശന് മെലിഞ്ഞ ശരീരഘടനയായിരുന്നു. അദ്ദേഹം എപ്പോഴും ഫിറ്റായിരുന്നു. അതിനാലാണ് ആ ഭക്ഷണക്രമം പിന്തുടരാൻ തീരുമാനിച്ചതെന്നും മനോജ് പറയുന്നു. ശരീരഭാരം കുറയ്ക്കാനും ഊർജ്ജസ്വലതയും ആരോഗ്യവും വീണ്ടെടുക്കാനും ആ ശീലം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ ഒൻപതു മണിക്കും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുമിടയിൽ മാത്രമാണ് ഭക്ഷണം കഴിക്കുക. മൂന്ന് മണിയോടെ ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കും. തുടക്ക സമയത്ത് ഈ ദിനചര്യ എളുപ്പമായിരുന്നില്ല. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. ആദ്യമൊക്കെ വിശപ്പ് മാറ്റാൻ വെള്ളവും ഹെൽത്തി ബിസ്‌കറ്റുകളും കഴിച്ചിരുന്നു. പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? അത്താഴം ഒഴിവാക്കുന്നത് പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ ഇല്ലാതാക്കാനും സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 'ശരിയായ സമയത്ത്, ശരിയായ അളവിൽ ഭക്ഷണം കഴിക്കുക എന്നതാണ് എന്റെ ഫിറ്റ്‌നസ് മന്ത്രം. എല്ലാ ദിവസവും അഞ്ചുതരം പഴങ്ങൾ കഴിക്കാറുണ്ട്. സീസൺ അനുസരിച്ചാണ് പഴങ്ങൾ തിരഞ്ഞെടുക്കുന്നത്. പക്കോഡ പോലുള്ള ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കും. സമോസ എനിക്കിഷ്ടമാണ്. പക്ഷേ അത് കഴിക്കുന്നതും വ്യത്യസ്തരീതിയിലാണ്. സമോസയുടെ ഉള്ളിലുള്ള സ്റ്റഫിങ് മാത്രമേ കഴിക്കൂ'. 'കേൾക്കുമ്പോൾ പഴഞ്ചനെന്ന് തോന്നാം, ഞാൻ ഇപ്പോഴും പിന്തുടരുന്നത് ഇതാണ്'; ആരോ​ഗ്യ രഹസ്യം വെളിപ്പെടുത്തി ട്വിങ്കിൽ ഖന്ന യോഗ, ധ്യാനം എന്നിവയിലൂടെയാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ജിം അല്ലെങ്കിൽ ട്രെഡ്മിൽ നന്നായി ഓടുകയോ 40 മിനിറ്റ് വേഗത്തിൽ നടക്കുകയോ ചെയ്യും. പിന്നെ ഒരു സൂര്യനമസ്‌കാരം. ഷൂട്ടിങ്ങിലാണെങ്കിലും ഇക്കാര്യങ്ങളൊന്നും മുടക്കില്ലെന്നും അദ്ദേഹം പറയുന്നു. Manoj Bajpayee reveals about his fitness secrete

സമകാലിക മലയാളം 7 Dec 2025 6:33 pm

അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

വ യറു നിറയെ അത്താഴം അകത്താക്കി, നേരെ ഉറങ്ങാൻ കിടക്കുകയാണ് പലരുടെയും പതിവ്. എന്നാൽ അത്താഴം ശരിയായ രീതിയിലല്ലെങ്കിൽ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കും. രാവിലെ മെറ്റബോളിസം ഉച്ചസ്ഥായിയിലായിരിക്കും. വൈകുന്നേരം ആകുന്നതോടെ ഇത് പതുക്കെ താഴാൻ തുടങ്ങുന്നു. അതുകൊണ്ട് തന്നെ അത്താഴം ആരോ​ഗ്യകരമാക്കേണ്ടത് പ്രധാനമാണ്. പോഷകസമൃദ്ധവും സംതൃപ്തവുമായ അത്താഴം ആസ്വദിക്കാൻ ചില സിംപിൾ ടിപ്സുകൾ വൈകുന്നേരം ഏഴ് മണിക്ക് മുൻപായി അത്താഴം കഴിക്കുന്നതാണ് നല്ലത്. എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം. ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉയർന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. അത്താഴത്തിന് തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങൾ പ്രോട്ടീന് മുൻഗണന അത്താഴത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ നല്ലതാണ്. പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ അത്താഴത്തിന്, ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താത്തതോ ആയ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെ‌ടുക്കാം. പനീർ, ടോഫു, പയർ, ബീൻസ് തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്. തൈര് വേണ്ട അത്താഴത്തിന് തൈര് കഴിക്കുന്ന ശീലം ഒഴിവാക്കാം. ആയുർവേദം പ്രകാരം, രാത്രി തൈര് കഴിക്കുന്നത് കഫ ദോഷം വർധിപ്പിക്കുന്നു. തൈരിന് പകരം മറ്റു ഓപ്ഷനുകൾ പരീക്ഷിക്കാവുന്നതാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം? പരിഹാരം അടുക്കളയിൽ തന്നെയുണ്ട് അളവ് നിയന്ത്രണം രാത്രിയിൽ ദഹനപ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. അതിനാൽ തന്നെ വലിയ അളവിലുള്ള ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. What should we eat for dinner.

സമകാലിക മലയാളം 7 Dec 2025 6:05 pm

കഴുത്തിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം? പരിഹാരം അടുക്കളയിൽ തന്നെയുണ്ട്

ക ഴുത്തിന് ചുറ്റുമുള്ള കറുപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ശുചിത്വക്കുറവു മുതൽ രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ ഇതിന് കാരണമാകാറുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതുപോലും കഴുത്തിലെ കറുപ്പിന് കാരണമാകാം. ഇതിന് പിന്നിലെ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് പ്രധാനം. കഴുത്തിലെ കറുപ്പ് മറയ്ക്കാൻ പൊടിക്കൈകൾ അടുക്കളയിൽ തന്നെയുണ്ട്. തൈര് ചർമത്തിലെ കറിവാളിപ്പ് മാറാൻ തൈര് വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ തൈര് കഴുത്തിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ബദാം എണ്ണ ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു രണ്ടു തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. ചർമത്തിന് ആ എണ്ണമയം ആഗിരണം ചെയ്യാനുള്ള സമയം കൊടുക്കുക. ശേഷം ശുദ്ധജലമുപയോഗിച്ച് കഴുത്ത് വൃത്തിയാക്കാം. നെല്ലിക്ക ജ്യൂസിനൊപ്പം ഇതും കൂടി ചേർത്തു നോക്കൂ, രുചിക്കൊപ്പം ​ഗുണവും ഇരട്ടിയാകും ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങിൽ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളമുപയോഗിച്ച് കഴുകിക്കളയുക. പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? കറ്റാർവാഴ ജെൽ കഴുത്തിലെ കറുപ്പു നിറമകറ്റാൻ ഉത്തമമാണ് കറ്റാർവാഴ ജെൽ. അതിലടങ്ങിയിരിക്കുന്ന വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം. How to reduce pigmentation around neck

സമകാലിക മലയാളം 7 Dec 2025 3:59 pm

പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

പാ ക്കറ്റ് പാൽ ഇപ്പോഴും തിളപ്പിച്ചാണോ കുടിക്കുന്നത്? നേരത്തെ പ്രാദേശികമായി വീടുകളിൽ നിന്ന് നേരിട്ടു വാങ്ങുന്ന പശുവിൻ പാലിൽ ധാരാളം ബാക്ടീരിയയകളും സൂഷ്മജീവികളും അടങ്ങിയിരുന്നു. ഇവയെ നിർവീര്യമാക്കാൻ പാൽ തിളപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇന്ന് പാക്കറ്റ് പാലുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യമില്ല. എന്താണ് പാസ്ചറൈസേഷൻ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുൾപ്പെടെയുള്ള മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയിൽ പാൽ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാക്ക് ചെയ്ത പാൽ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വർധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കും. അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാൽ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാൽ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച് ​ഗുണൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷക​ഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാൽ 100 ​​ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും. രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാനുള്ള റെസിപ്പി കൂടുതല്‍ നേരം തിളപ്പിച്ചാൽ വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും. അതല്ല, പാല്‍ ചൂടോടെ കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ചൂടാക്കി മാത്രം കുടിക്കാം. തിളപ്പിക്കേണ്ടതില്ല. നെല്ലിക്ക ജ്യൂസിനൊപ്പം ഇതും കൂടി ചേർത്തു നോക്കൂ, രുചിക്കൊപ്പം ​ഗുണവും ഇരട്ടിയാകും പലതരം പാൽ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം കൊഴുപ്പു കുറഞ്ഞ പാല്‍ മിതമായ രീതിയില്‍ മാത്രം ചൂടാക്കു. ഇത് പാലില്‍ അടങ്ങിയ പ്രോട്ടീന്‍ നഷ്ടമാകാതെ സംരക്ഷിക്കും. ആല്‍മണ്ട് മില്‍ക്, സോയ മില്‍ക് എന്നിവ തിളപ്പിക്കാന്‍ പാടില്ല. ചൂടാക്കുന്നത് പാലിന്റെ പോഷകഗുണവും രുചിയും നഷ്ടപ്പെടാന്‍ കാരണമാകും. ലാക്ടോസ് നിര്‍ജീവമായ പാല്‍ ചെറുതായി തിളപ്പിക്കുന്നത് നല്ലതാണ്. ഇത് ലാക്ടോസ് എന്‍സൈമുകള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. should pack milk need to boil

സമകാലിക മലയാളം 7 Dec 2025 3:09 pm

നെല്ലിക്ക ജ്യൂസിനൊപ്പം ഇതും കൂടി ചേർത്തു നോക്കൂ, രുചിക്കൊപ്പം ​ഗുണവും ഇരട്ടിയാകും

നി രവധി പോഷക​ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതൽ ഹൃദയാരോ​ഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക ജ്യൂസിനൊപ്പം അൽപം കുരുമുളകു കൂടി ചേർക്കുന്നത് ആരോ​ഗ്യ​ഗുണം ഇരട്ടിയാക്കും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത പാനീയം കൂടിയാണിത്. നെല്ലിക്കയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ഓര്‍മശക്തിയും മെച്ചപ്പെടുത്തും. കുരുമുളക് പൊടി നെല്ലിക്ക ജ്യൂസിനൊപ്പം ചേര്‍ക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും തലച്ചോറിന് ഓക്‌സിജനും പോഷകങ്ങളും ലഭ്യമാക്കാനും സഹായിക്കുന്നു. മാത്രമല്ല, തൈറോയ്ഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദം വര്‍ധിപ്പിക്കാനും ഉപാപചയപ്രവര്‍ത്തനം നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കും. ബ്രേക്ക്ഫാസ്റ്റിന് ദിവസവും സ്മൂത്തി, ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇതിനൊപ്പം കുരുമുളക് ചേർക്കുന്നത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തും. അത് വഴി ഹോർമോൺ സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ വ്യതിയാനം കാരണമായുണ്ടാകുന്ന ക്രമരഹിതമായ ആര്‍ത്തവം, മൂഡ് സ്വിംങ്, ശരീരഭാര വര്‍ധന എന്നിവയെ കുറയ്ക്കുന്നു. രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാനുള്ള റെസിപ്പി സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക ഫലപ്രദമാണ്. കുരുമുളക് സെറോടോണിൻ, ഡോപമിൻ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. അത് വഴി ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ ഇവയ്ക്കാകും. Amla Juice Health Benefits

സമകാലിക മലയാളം 7 Dec 2025 1:32 pm

രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാനുള്ള റെസിപ്പി

ചോ റു കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല, ദിവസത്തിൽ കുറഞ്ഞത് ഒരു നേരമെങ്കിലും ചോറ് കഴിക്കണമെന്നത് നിർബന്ധമാണ്. ആരോ​ഗ്യക്കാര്യത്തിൽ ശ്രദ്ധ കൂടിയതോടെ വൈറ്റ് റൈസിനെക്കാൾ ആളുകൾ തിരഞ്ഞെടുക്കുന്നത് ബ്രൗൺ റൈസാണ്. വൈറ്റ് റൈസിനെ അപേക്ഷിച്ച് ബ്രൗൺ റൈസ് കൂടുതൽ പോഷക​ഗുണമുള്ളതാണ്. എന്നാൽ പോഷകമൂല്യം കുറവാണെന്ന് കരുതി വൈറ്റ് റൈസിനെ പൂർണമായും തള്ളേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ധയായ കൈലി സഖൈദ. കാര്‍ബോഹൈഡ്രേറ്റ്സും ഊർജ്ജവും പെട്ടെന്ന് കിട്ടാനുള്ള ഒരു മികച്ച ഉറവിടമാണ് വൈറ്റ് റൈസ്. മാത്രമല്ല, പെട്ടെന്ന് ദഹിക്കുകയും ചെയ്യും. വൈറ്റ് റൈസിന്റെ പോഷക മൂല്യം ഒന്ന് അപ്​ഗ്രേഡ് ചെയ്യാനുള്ള ട്രിക്കും കൈലി പറയുന്നു. ബ്രേക്ക്ഫാസ്റ്റിന് ദിവസവും സ്മൂത്തി, ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് നന്നായി കഴുകിയ ഒരു കപ്പ് വൈറ്റ് റൈസും കുതിർത്തു വെച്ചിരുന്ന അരക്കപ്പ് പയറ് അല്ലെങ്കിൽ പരിപ്പ്, അരക്കപ്പ് ക്വിനോവ എന്നിവ ചേർത്ത് ഒന്നിച്ചു വേവിക്കാം. വേവിക്കാൻ സൗ ഉപയോ​ഗിക്കുന്നതിനെക്കാൾ റൈസ് കുക്കർ എടുക്കുന്നതാണ് നല്ലതെന്നും കൈലി പറയുന്നു. ഇത്തരത്തിൽ അപ്​ഗ്രേഡ് ചെയ്ത വൈറ്റ് റൈസ് വിഭവത്തിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. എല്ലാവരിലും ഒരുപോലെ അല്ല, എക്സ്ഫോളിയേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വൈറ്റ് റൈസ് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പോഷകമൂല്യം കുറവാണെന്ന് കരുതി അവയെ പൂർണമായും തള്ളിക്കളയാതെ, പയറ്, ക്വിനോവ തുടങ്ങിയ ചെറിയ ചേരുവകൾ ഭക്ഷണത്തെ കൂടുതൽ തൃപ്തികരവും പോഷകസമൃദ്ധവുമാക്കുമെന്നും കൈലി പറയുന്നു. How to upgrade nutrional value of white rice

സമകാലിക മലയാളം 7 Dec 2025 12:52 pm

എല്ലാവരിലും ഒരുപോലെ അല്ല, എക്സ്ഫോളിയേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ച ർമസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘട്ടമാണ് എക്സ്ഫോളിയേഷൻ. ചർമത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുന്ന ഒരു പ്രക്രിയയാണ് എക്സ്ഫോളിയേഷൻ. ഇത് ചർമസംരക്ഷണ ഉൽപന്നങ്ങൾ ചർമത്തിലേക്ക് വേ​ഗത്തിൽ ആ​ഗിരണം ചെയ്യപ്പെടാനും ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും. ആഴ്ച്ചയിലൊരിക്കലെങ്കിലും എക്സ്ഫോളിയേഷൻ ശീലമാക്കാം. ചർമത്തിൽ എക്സ്ഫോളിയേഷൻ ചെയ്യുന്നതു കൊണ്ട് പലതുണ്ട് ​ഗുണങ്ങൾ ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നത് ചർമം കൂടുതൽ മൃദുത്വമുള്ളതും തെളിച്ചമാർന്നതും ചർമത്തിന്റെ ടോൺ ഒരേപോലെയാകാനും സഹായിക്കും. ചർമത്തിന്റെ ഉപരിതലം സ്ക്രബ് ചെയ്യുന്നതിലൂടെ രക്തചംക്രമണം കൂടാനും അതുവഴി ചർമത്തിന് പുതിയൊരുണർവ് നൽകാനും സഹായിക്കും. സുഷിരങ്ങളിൽ അടിയുന്ന അഴുക്കും എണ്ണമയവും അകറ്റി, മുഖക്കുരു സാധ്യത കുറയ്ക്കും. അടിഞ്ഞു കൂടിയ മൃതകോശങ്ങള്‍ അകറ്റുന്നതോടെ ചർമസംരക്ഷണ പദാർഥങ്ങൾ കൂടുതൽ നന്നായി ആഗിരണം ചെയ്യപ്പെടും. എക്സ്ഫോളിയേഷന്‍ അമിതമായോ കുറഞ്ഞോ എങ്ങനെ തിരിച്ചറിയാം അമിതമായി എക്സ്ഫോളിയേഷൻ ചെയ്യുന്നതിന്‍റെ ലക്ഷണങ്ങൾ: ചർമത്തിൽ ചുവപ്പ്, മുഖക്കുരു, പാടുകൾ, പൊള്ളുന്ന അനുഭവം, ചൊറിച്ചിൽ, ചർമം വലിയുക, വരൾച്ച അല്ലെങ്കിൽ വീക്കം തുടങ്ങിയ ചില ലക്ഷണങ്ങൾ അമിതമായി സ്കിന്‍ എക്സ്ഫോളിയേറ്റ് ചെയ്യുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. എക്സ്ഫോളിയേഷന്‍ ചെയ്യുന്നത് അല്‍പം കുറയ്ക്കണമെന്നതിന്‍റെ സൂചനയാണിത്. ചർമം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് കുറഞ്ഞാല്‍: ചര്‍മത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് മിതകോശങ്ങള്‍ പുറംതള്ളപ്പെടാതിരിക്കുന്നത് ചര്‍മത്തിന്‍റെ നിറം മങ്ങാന്‍ കാരണമാകും. ചർമത്തിലെ സുഷിരങ്ങൾ അടയുകയും ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നതു മൂലം ചര്‍മം പെട്ടെന്ന് പരുക്കനാവുകയും ചെയ്യുന്നു. മോയ്‌സ്ചറൈസർ പുരട്ടുമ്പോൾ ചർമത്തിൽ അടഞ്ഞുകിടക്കുന്ന പാടുകൾ എന്നിവ ഉണ്ടാകാം. ചര്‍മത്തിന്‍റെ തരം തിരിച്ച് എക്സ്ഫോളിയേഷന്‍ എണ്ണമയമുള്ള ചർമം ആഴ്ചയിൽ 2–3 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക സുഷിരങ്ങൾ തുറക്കാൻ സാലിസിലിക് ആസിഡ് (BHA) അടിസ്ഥാനമാക്കിയുള്ള എക്സ്ഫോളിയേറ്ററുകൾ ഉപയോഗിക്കുക കഠിനമായ സ്‌ക്രബുകൾ ഒഴിവാക്കുക, സൗമ്യമായ കെമിക്കൽ എക്സ്ഫോളിയന്റുകൾ തിരഞ്ഞെടുക്കുക. വരണ്ട ചർമം ആഴ്ചയിൽ 1–2 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക ലാക്റ്റിക് ആസിഡ് (AHA) പോലുള്ള നേരിയ എക്സ്ഫോളിയേറ്റർ തിരഞ്ഞെടുക്കുക ഉടൻ തന്നെ ഒരു ഹൈഡ്രേറ്റിങ് സെറവും മോയ്സ്ചറൈസറും ഉപയോഗിക്കുക. സെൻസിറ്റീവ് ചർമം 10–14 ദിവസത്തിലൊരിക്കൽ എക്സ്ഫോളിയേറ്റ് ചെയ്യുക പോളിഹൈഡ്രോക്സി ആസിഡുകൾ (PHA) പോലുള്ള വളരെ സൗമ്യമായത് മാത്രം ഉപയോഗിക്കുക ഫിസിക്കൽ സ്‌ക്രബുകൾ ഒഴിവാക്കുക; ആദ്യം പാച്ച് ടെസ്റ്റ് കെമിക്കൽ എക്സ്ഫോളിയന്റുകൾ ഉപയോഗിച്ച ശേഷം ഉല്‍ന്നങ്ങള്‍ വാങ്ങുക. സാധാരണ ചർമം ആഴ്ചയിൽ 1–2 തവണ എക്സ്ഫോളിയേറ്റ് ചെയ്യുക ഗ്ലൈക്കോളിക് ആസിഡ് പോലുള്ള സൗമ്യമായവ ഉപയോഗിക്കുക സ്ഥിരത നിലനിർത്തുക, എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഏലയ്ക്ക ചായ കുടിച്ചാൽ അസിഡിറ്റി കുറയുമോ? എക്ഫോളിയേഷൻ; ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും എക്സ്ഫോളിയേറ്റ് ചെയ്തതിനു ശേഷം ചര്‍മത്തില്‍ മോയ്സ്ചറൈസർ ഉപയോഗിക്കുക. എക്സ്ഫോളിയേറ്റ് ചെയ്ത ചർമ്മത്തിന് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സണ്‍സ്ക്രീന്‍ പുരട്ടണം. ചര്‍മത്തില്‍ എക്ഫോളിയേറ്റ് ചെയ്യുമ്പോള്‍ മുഖക്കുരുവിനെ വലിയ രീതിയില്‍ ബാധിക്കാത്ത തരത്തില്‍ ചെയ്യുക. കാരണം ഇത് വീക്കം കൂടുതല്‍ വഷളാക്കും. നോൺ-വെജ്ജ് വിഭവങ്ങളിൽ നാരങ്ങനീര് ഒഴിക്കുന്നത് എന്തിന്? റെറ്റിനോയിഡുകളോ അതുപോലുള്ള ശക്തമായ ആക്ടീവുകളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍, പ്രകോപനം തടയാൻ എക്സ്ഫോളിയേഷൻ ആവൃത്തി കുറയ്ക്കുക. ചർമത്തിന് അസ്വസ്ഥത അനുഭവപ്പെട്ടാല്‍, അത് സുഖപ്പെടുന്നതുവരെ എക്സ്ഫോളിയേഷൻ താൽക്കാലികമായി നിർത്തുക. Skin care tips: Skin exfoliation according to skin type

സമകാലിക മലയാളം 7 Dec 2025 12:26 pm

ബ്രേക്ക്ഫാസ്റ്റിന് ദിവസവും സ്മൂത്തി, ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

രാ വിലെ സമയക്കുറവുള്ളവരും ശരീരഭാരം കുറയ്ക്കുന്നവരുമൊക്കെ ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തിയാണ് ഒരു ഹെൽത്തി ഓപ്ഷനായി തിരഞ്ഞെടുക്കുന്നത്. പ്രഭാതഭക്ഷണത്തിന് പകരമായി സ്മൂത്തി സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്മൂത്തി തിരഞ്ഞെടുക്കുമ്പോൾ അതിനുള്ളിലെ ചേരുവയാണ് പ്രധാനം. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ മിശ്രിതമായിരിക്കണം നിങ്ങൾ ഉണ്ടാക്കുന്ന സ്മൂത്തി. സ്മൂത്തികൾ ഊർജ സ്രോതസ്സാണ്. പ്രത്യേകിച്ചും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും മറ്റ് ഊർജം വർധിപ്പിക്കുന്ന പോഷകങ്ങളും (കൊഴുപ്പ്, പ്രോട്ടീൻ) അടങ്ങിയ ചേരുവകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ. ഉയർന്ന പ്രോട്ടീൻ സ്മൂത്തികൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും. എന്നാൽ പലപ്പോഴും സ്മൂത്തികളിൽ പഞ്ചസാരയും വളരെയധികം കാലറിയും അടങ്ങിയിട്ടുണ്ട്. ഇതു ശരീരഭാരം കുറയുന്നതു തടയാം. ശരീരഭാരം കുറയ്ക്കുന്നതിന് ആവശ്യമായ കൂടുതൽ പ്രോട്ടീൻ, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ്, കൂടുതൽ നാരുകൾ (ഇലകൾ, പച്ചക്കറികൾ, വിത്തുകൾ), നല്ല മിതമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തിയും പഞ്ചസാര, തേൻ, മേപ്പിൾ സിറപ്പ്, മറ്റു മധുരമുള്ള എല്ലാ സിറപ്പുകളും ഒഴിവാക്കിയുള്ള കോമ്പിനേഷൻ ഉത്തമം ആണ്. ഒരു ഗ്ലാസ് സ്മൂത്തി കഴിച്ചതിനു ശേഷം വീണ്ടും വിശക്കുന്നുണ്ടെങ്കിൽ സാധാരണ പ്രഭാതഭക്ഷണം കഴിക്കാനുള്ള ശരീരത്തിന്റെ സിഗ്നൽ ആണത്. അങ്ങനെയുള്ളപ്പോൾ മുട്ടയുടെ വെള്ളയോ അല്ലെങ്കിൽ ഒരു കൈപ്പിടി അളവിൽ നട്സ് അല്ലെങ്കിൽ വിത്തുകളോ കഴിച്ചു ധാരാളം വെള്ളം കുടിക്കുക. ഏലയ്ക്ക ചായ കുടിച്ചാൽ അസിഡിറ്റി കുറയുമോ? പഴങ്ങൾ അമിതമായി ചേർക്കരുത് ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ സ്മൂത്തിയിൽ പഴങ്ങൾ അമിതമായി ചേർക്കരുത്. ഇടത്തരം വലുപ്പമുള്ള ഒരു വാഴപ്പഴത്തിൽ ഏകദേശം 100 കാലറി അടങ്ങിയിട്ടുണ്ട്. ഫ്ലാക്സ് സീഡുകൾ, ചിയാ വിത്തുകൾ, മഞ്ഞൾ, ഇവയെല്ലാം പോഷക സമൃദ്ധമായ ഓപ്ഷനുകളാണെങ്കിലും, അമിതമായാൽ കാലറി കൂട്ടും. പഞ്ചസാര ചേർക്കാതെ സ്മൂത്തിയിൽ രുചി കൂട്ടാൻ കറുവപ്പട്ട, ജാതിക്ക, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ ഒരു നുള്ള് ചേർക്കാം. പുതിന, തുളസി, മല്ലിയില, വാനില, ബദാം, പോലുള്ള ഔഷധസസ്യങ്ങളും ഉൾപ്പെടുത്താം. നോൺ-വെജ്ജ് വിഭവങ്ങളിൽ നാരങ്ങനീര് ഒഴിക്കുന്നത് എന്തിന്? പഞ്ചസാരയ്ക്കു പകരം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടിസ്ഥാനമാക്കിയാണ് സ്മൂത്തി തയാറാക്കുന്നതെങ്കിൽ, രാവിലെ മുഴുവൻ സ്മൂത്തി കഴിച്ചു സംതൃപ്തി തോന്നുന്ന ഒരാളാണെങ്കിൽ, സ്മൂത്തി ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണ തിരഞ്ഞെടുപ്പായിരിക്കും. Is Smoothie a healthy breakfast

സമകാലിക മലയാളം 7 Dec 2025 11:35 am

ഡള്ളായ ചർമത്തെ തിളക്കാൻ ബ്യൂട്ടിഫൈയിങ് വാട്ടർ, റെസിപ്പി ഇതാ

മേ ക്കപ്പ് ഇട്ടാലും ചർമം ഡള്ളായി തോന്നാറുണ്ടോ? ചർമത്തിന്റെ ഡൾനെസ് മാറ്റാൻ ഒരു ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി പരീക്ഷിച്ചാലോ! പേരു പോലെ വെള്ളമാണ് പ്രധാന ചേരുവ. ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളമാണ് മികച്ചത്. വെള്ളത്തിനൊപ്പം ആന്റിഓക്‌സിഡന്റുകള്‍ കൂടി ചേരുമ്പോൾ അത്, ശരീരത്തെ ആഴത്തില്‍ ജലാംശം ഉള്ളതാക്കാനും വിഷാംശത്തെ പുറന്തള്ളാനും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും സഹായിക്കും. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റിയും ജലാംശവും മെച്ചപ്പെടുത്തുന്നതിന് സഹയാക്കുന്ന പ്രോട്ടീന്‍ ആണ് കൊളാജന്‍. കൊളാജന്റെ ഉൽപാദനത്തിനും ശരീരത്തിൽ ജലാംശം പ്രധാനമാണ്. ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി ഒരു ഗ്ലാസ് ബോട്ടിലില്‍ 700 മില്ലിലിറ്റര്‍ ചെറുചൂടു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂള്‍ ചിയ സീഡ്‌സും ഒരു നാരങ്ങ മുഴുവൻ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം ഗോജി ബെറികള്‍ കൂടി ചേര്‍ത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ചര്‍മകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള വെള്ളം റെഡി. ചേരുവകളുടെ ആരോ​ഗ്യ ​ഗുണങ്ങൾ വെള്ളം ചെറുചൂടുവെള്ളം കുടിക്കുന്നത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തി ഉള്ളില്‍ നിന്ന് പ്രകൃതിദത്ത മോസ്ചറൈസറായി പ്രവര്‍ത്തിക്കാനും വെള്ളം സഹായിക്കും. ചിയ വിത്തുകള്‍ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചിയ വിത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, ചര്‍മത്തിലെ വീക്കവും അസ്വസ്ഥതയും നീക്കാനും ഇത് ഫലപ്രദമാണ്. ചിയ വിത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ-റാഡിക്കലുകളോട് പൊരുതുകയും ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചുകൊണ്ട് തടി കുറയ്ക്കാം, 'ഫൈബര്‍ മാക്‌സിങ്' സുരക്ഷിതമോ? നാരങ്ങ നാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തിന് സഹായകരമാണ്. മാത്രമല്ല, നാരങ്ങില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മൃതകോശങ്ങളെ നീക്കാനും ചര്‍മം തെളിച്ചമുള്ളതാക്കാനും സഹായിക്കും. ഗോജി ബെറികള്‍ ഗോജി ബെറികള്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. കൂടാതെ സൂര്യാതാപത്തില്‍ നിന്നും സംരക്ഷണവും നല്‍കുന്നു. ഗോതമ്പുമാവില്‍ അല്‍പം ഉലുവപ്പൊടി കൂടി ചേര്‍ത്തു കുഴയ്ക്കൂ, ചപ്പാത്തി പൂ പോലെ സോഫ്റ്റ് ആകും എപ്പോൾ കുടിക്കണം ഒരു ബോട്ടിലില്‍ സൂക്ഷിച്ചു വെച്ചാല്‍ ദിവസത്തില്‍ ഇടയ്ക്കിടെ ഈ വെള്ളം കുടിക്കാവുന്നതാണ്. വെള്ളം മാത്രം കുടിച്ചതു കൊണ്ട് ഫലമില്ല, ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലിയും ആരോഗ്യമുള്ള ചര്‍മത്തിന് പ്രധാനമാണ്. Beautyfying water for beautyful recipe

സമകാലിക മലയാളം 3 Dec 2025 5:16 pm

ഭക്ഷണം കഴിച്ചുകൊണ്ട് തടി കുറയ്ക്കാം, 'ഫൈബര്‍ മാക്‌സിങ്'സുരക്ഷിതമോ?

നാ രുകൾ അടങ്ങിയ ഭക്ഷണം ദഹനത്തിനും ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനും പ്രധാനമാണ്. എന്നാൽ നാരുകൾ അമിതമായാലോ? ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നതിന് പലരും ഇപ്പോൾ പിന്തുടരുന്ന രീതിയാണ് 'ഫൈബര്‍ മാക്‌സിങ്' (Fibre Maxxing) അഥവാ, നാരുകൾ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക. മനുഷ്യ ശരീരത്തില്‍ ഡയറ്ററി ഫൈബര്‍ അഥവ നാരുകള്‍ അനിവാര്യമാണ്. ദഹനം ഉള്‍പ്പെടെയുള്ള ശരീരത്തിനുള്ളിലെ പല പ്രക്രിയകള്‍ക്കും നാരുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നാരുകള്‍ ശരീരത്തിന് സ്വയം ഉല്‍പാദിപ്പക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ ഭക്ഷണത്തിലൂടെ ഇവ കണ്ടെത്തണം. എന്താണ് ഫൈബര്‍ മാക്‌സിങ് ഇനി വൈറല്‍ ട്രെന്‍ഡ് ആയ ഫൈബര്‍ മാക്‌സിങ്ങിലേക്ക് വരാം. ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളുടെ സഹായത്തോടെയും ശരീരത്തില്‍ നാരുകളുടെ എണ്ണം വര്‍ധിപ്പിക്കുക. ഇതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിലേക്കും നയിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നത് ആരോഗ്യത്തിന് തിരിച്ചടിയായെക്കാമെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയായ ന്മാമി അഗര്‍വാള്‍. ശരീരത്തില്‍ നാരുകള്‍ പരമപ്രധാനമാണ്. അത് ശരീരത്തിലെ കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ നില, ദഹനം, വിശപ്പ് എന്നിവയെ നിയന്ത്രിക്കാനും ക്രമീകരിക്കാനും സഹായിക്കുന്നു. എന്നാല്‍ കുറഞ്ഞ ദൈര്‍ഘ്യം കൊണ്ട് കൂടുതല്‍ നാരുകള്‍ ശരീരത്തില്‍ എത്തുന്നത് ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കും. ഫൈബര്‍ മാക്‌സിങ്ങിലൂടെ ഏതാണ്ട്, 30 മുതല്‍ 60 ഗ്രാം വരെ അധിക നാരുകളാണ് ദിവസവും ശരീരത്തില്‍ എത്തുന്നത്. ശരിയായ രീതിയില്‍ ജലാംശം ഇല്ലാതെ നാരുകള്‍ അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നാരുകളുടെ അളവു ക്രമേണ വര്‍ധിപ്പിക്കുന്നതാണ് നല്ലത്. മാത്രമല്ല, ശരീരത്തില്‍ ജലാംശവും ശരിയായ രീതിയില്‍ നടക്കണം. ഫൈബര്‍ മാക്‌സിങ് ഉണ്ടാക്കാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ ബ്ലോട്ടിങ് മലബന്ധം ഗ്യാസ് പോഷകാഹാര കുറവ് നിര്‍ജ്ജലീകരണം നാരുകള്‍ അമിതമായി കഴിക്കുന്നത്, അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് ഒരുപാട് സമയം എടുക്കേണ്ടതായി വരുന്നു. ഇത് ഫലപ്രദമാകില്ലെന്ന് മാത്രമല്ല, ഒരാഴ്ച കൊണ്ട് 10 ഗ്രാമില്‍ നിന്ന് 50 ഗ്രാമിലേക്ക് നാരുകളുടെ അളവു എത്തിക്കുന്നത് അപകടവുമാണ്. ചെമ്മീന്‍ കണ്ടാല്‍ കണ്‍ട്രോള്‍ വിടും, യോഗയും നൃത്തവുമാണ് ഏറ്റവും ഇഷ്ടം; ഫിറ്റ്നസ് സീക്രട്ട് തുറന്ന് പറഞ്ഞ് അദിതി നാരുകള്‍ എങ്ങനെ സുരക്ഷിതമായി ഡയറ്റില്‍ ചേര്‍ക്കാം നാരുകള്‍ കഴിക്കുന്നത് രണ്ട് അല്ലെങ്കില്‍ മൂന്ന് ആഴ്ചകള്‍ക്കൊണ്ട് ക്രമേണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. ദഹനം മെച്ചപ്പെടുത്തുന്നതിന്, ദിവസവും 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക. ലയിക്കുന്നതും (ചിയ, ഓട്‌സ്, പയറുവര്‍ഗം) ലയിക്കാത്തതുമായ (ഗോതമ്പ്, പച്ചക്കറികള്‍) നാരുകള്‍ സംയോജിപ്പിച്ചു ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഗോതമ്പുമാവില്‍ അല്‍പം ഉലുവപ്പൊടി കൂടി ചേര്‍ത്തു കുഴയ്ക്കൂ, ചപ്പാത്തി പൂ പോലെ സോഫ്റ്റ് ആകും പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും കഴിക്കുന്നതിന് മുന്‍ഗണന നല്‍കുക. ദിവസത്തില്‍ 25-38 ഗ്രാമില്‍ കുറവു നാരുകള്‍ കഴിക്കാന്‍ ശ്രമിക്കുക. What is Fiber Maximaxing and is it danger.

സമകാലിക മലയാളം 3 Dec 2025 5:00 pm

ചെമ്മീന്‍ കണ്ടാല്‍ കണ്‍ട്രോള്‍ വിടും, യോഗയും നൃത്തവുമാണ് ഏറ്റവും ഇഷ്ടം; ഫിറ്റ്നസ് സീക്രട്ട് തുറന്ന് പറഞ്ഞ് അദിതി

തെ ന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അദിതി റാവു ഹൈദരലി. അഭിനയമികവിനൊപ്പം സൗന്ദര്യത്തിനും ഫിറ്റ്നസിനും ഏറെ പ്രാധാന്യം നൽകുന്ന താരം കൂടിയാണ് അദിതി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിൽ തന്റെ ഭക്ഷണരീതിയും വ്യായാമത്തെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. വൈകുന്നേരം ഏഴ് മണിക്കു മുൻപ് ഭക്ഷണം കഴിക്കുക എന്നതാണ് ഇപ്പോൾ പിന്തുടരുന്ന രീതി. എന്നാൽ പലപ്പോഴും അതിന് സാധിക്കാറില്ല. എങ്കിലും അത്താഴം വളരെ ലഘുനായിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും അവർ പറയുന്നു. മീനോ ചെമ്മീനോ ഉണ്ടെങ്കിൽ തനിക്ക് നിയന്ത്രിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഇഡ്ഡലി ആണ് ഇഷ്ടവിഭവം. രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുട്ട ഉള്‍പ്പെടുത്തുന്നതും പതിവാണ്. ഉച്ചഭക്ഷണം അധികവും സസ്യാഹാരമായിരിക്കും. ക്വിനോവ, ദാൽ-ചാവൽ (പരിപ്പും ചോറും), സബ്ജി തുടങ്ങിയവയാണ് ഉച്ചയ്ക്ക് കഴിക്കാറുള്ളത്. ലഘുഭക്ഷണമായി മഖാന കഴിക്കാൻ ഇഷ്ടമാണ്. നിര്‍ജ്ജലീകരണമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം മീൻ, സൂപ്പ്, ചിക്കൻ കട്‌ലറ്റ്, കബാബ് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് അത്താഴത്തിന് തിരഞ്ഞെടുക്കാറ്. ഭക്ഷണക്കാര്യത്തില്‍ ഒരുക്കലും കര്‍ശന നിബന്ധന വയ്ക്കാറില്ല. മനസ് സന്തോഷമായിരിക്കണം എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ ചോക്ലേറ്റോ പാനി പൂരിയോ കഴിക്കാന്‍ തോന്നിയാല്‍ താന്‍ കഴിക്കാറുണ്ടെന്നും അദിതി പറയുന്നു. യോ​ഗയും നൃത്തവുമാണ് തന്റെ ശാരീരിക ആരോ​ഗ്യവും വഴക്കവും നിലനിർത്താൻ ഏറ്റവും സഹായിക്കുന്നതെന്ന് താരം തുറന്നു പറയുന്നു. എന്നാൽ എല്ലാ ദിവസവും ഓരേ തരത്തിലുള്ള വർക്ക്ഔട്ട് ചെയ്യാൻ മടുപ്പാണ്. ദിവസവും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാണ് താൽപര്യമെന്നും അവര്‍ പറയുന്നു. 32 തവണ പോരാ, കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ അതില്‍ കൂടുതല്‍ ചവയ്ക്കണം ലഘുവായ അത്താഴം എന്നാൽ കുറഞ്ഞ അളവിൽ അന്നജവും, അനാരോഗ്യകരമായ കൊഴുപ്പും ഒഴിവാക്കി, കൂടുതൽ പച്ചക്കറികളും ലീൻ പ്രോട്ടീനും ഉൾപ്പെടുത്തുക എന്നതാണ്. ഇത് ദഹനം എളുപ്പമാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. സ്ഥിരമായി ലഘുവായ അത്താഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, ഉറക്കം ശരിയാക്കാനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. Adhiti Rao Hydari Fitness secreate

സമകാലിക മലയാളം 3 Dec 2025 3:53 pm

32 തവണ പോരാ, കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ അതില്‍ കൂടുതല്‍ ചവയ്ക്കണം

ദ ഹനം നടക്കുന്നത് ആമാശയത്തിൽ ആണെങ്കിലും തുടക്കം വായിൽ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ദഹനത്തിന്റെ ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയിൽ ശരീരത്തിലേക്ക് ആ​ഗിരണം ചെയ്യാനും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചവയ്ക്കുന്നത് പിഴച്ചാൽ ദഹനം താറുമാറാകും. ചവയ്ക്കേണ്ടതെങ്ങനെ ഓരോ തവണ ഭക്ഷണം വായിലേക്ക് വയ്ക്കുമ്പോഴും ചെറിയ അളവിൽ വേണം എടുക്കാൻ. ചവയ്ക്കുമ്പോൾ വാ അടച്ചുവയ്ക്കാം. നാവ് ഇരുവശങ്ങളിലേക്കും ചലിക്കണം. താടിയെല്ല് ചെറുതായി ചലിപ്പിക്കണം. ഭക്ഷണം 32 തവണയെങ്കിലും ചവയ്ക്കാൻ ശ്രമിക്കുക. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇതിൽ മാറ്റം വരുത്താം, മാംസം, നട്സ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ 40 തവണ വരെ ചവയ്ക്കണം. തണ്ണിമത്തന്‍ പോലെ മൃദുവും ജലാംശമുള്ളതുമായ ഭക്ഷണങ്ങള്‍ക്കിത് 10-15 തവണ മാത്രം മതിയാകും. ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായി, തരികള്‍ ഇല്ലാതായാല്‍ മാത്രം വിഴുങ്ങുക. ചവയ്ക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വിഴുങ്ങിയതിന് ശേഷം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കുന്നു. ശരിയായി ചവയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഭക്ഷണം ചവയ്ച്ചു കഴിക്കുന്നത്, അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ജോലിഭാരം കുറയ്ക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍ ഉമിനീരില്‍ അടങ്ങിയിട്ടുള്ള ദഹനരസങ്ങള്‍ കൊഴുപ്പുകളെയും മറ്റ് പോഷകങ്ങളെയും വിഘടിപ്പിക്കാന്‍ തുടങ്ങുന്നു. നന്നായി ചവയ്ക്കുന്നത് പ്രോട്ടീനുകളെ ശരിയായി വിഘടിപ്പിച്ച് വളര്‍ച്ചയ്ക്കും, കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും, ഊര്‍ജ്ജത്തിനും ആവശ്യമായ അമിനോ ആസിഡുകളാക്കി മാറ്റുന്നു. കൂടാതെ വിറ്റാമിനുകളും ധാതുക്കളും നന്നായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. സാവധാനത്തില്‍ ചവയ്ക്കുന്നത്, വയറ് നിറഞ്ഞെന്ന സന്ദേശം തലച്ചോറിലെത്താന്‍ ആവശ്യമായ സമയം നല്‍കുന്നു. നിര്‍ജ്ജലീകരണമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം ചവയ്ക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് ഭക്ഷണാവശിഷ്ടങ്ങളെ കഴുകിക്കളയുകയും ആസിഡുകളെ നിര്‍വീര്യമാക്കുകയും ചെയ്ത് വായിലെ പിഎച്ച് (pH) സന്തുലിതമാക്കുന്നു. മെച്ചപ്പെട്ട ദഹനം ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നു. കായിക പ്രകടനം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിച്ചേക്കാം. How chew food properly

സമകാലിക മലയാളം 3 Dec 2025 3:20 pm

നിര്‍ജ്ജലീകരണമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

ശ രീരത്തിൽ ജലാംശം കുറയുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറ്. പ്രത്യേകിച്ച് ശൈത്യകാലത്ത്, തണുപ്പാകുമ്പോൾ ദാഹം തോന്നാനുള്ള സാഹചര്യം കുറവാണെങ്കിലും വെള്ളം കൃത്യമായി കുടിക്കണം. ശരീരത്തിൽ നിർജ്ജലീകരണമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം മൂത്രത്തിന്റെ നിറം മാറുമെന്നതാണ് പ്രധാന ലക്ഷണം. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തിൽ ഇല്ലാത്തതിന്റെ സൂചനയാണ്. കാരണങ്ങളില്ലാതെയുള്ള ക്ഷീണം നിർജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്. ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം തലവേദന, ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഇല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴലുകൾ വലിഞ്ഞുമുറുകും. അത് തലവേദനയ്ക്ക് കാരണമാകാം. ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്ക് നിർജ്ജലീകരണം കാരണമാകാം. ചുണ്ടും ചർമവും വരണ്ടുണങ്ങുന്നുണ്ടെങ്കിലും നിർജലീകരണമുണ്ടോയെന്ന് സംശയിക്കാം. പഞ്ചസാരയ്ക്ക് പകരക്കാരന്‍, വിറ്റര്‍ ഡയറ്റിലെ താരം ഇതാണ് എന്നാല്‍ കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം അല്ലെങ്കില്‍ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്. How to identify dehydration, Tips

സമകാലിക മലയാളം 3 Dec 2025 2:50 pm

മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍

മ ഞ്ഞുകാലം തുടങ്ങിയതോടെ ചുണ്ടുകള്‍ വരണ്ടതും വിണ്ടുകീറാനും തുടങ്ങും. ഇത് ചുണ്ടുകളില്‍ നിറവ്യത്യാസം, അണുബാധ, വേദന തുടങ്ങിയവയ്ക്ക കാരണമാകാം. എന്നാല്‍ മുന്‍കരുതലുകളും ശീലങ്ങളും ചുണ്ടുകളെ മൃദുവും ഈര്‍പ്പമുള്ളതുമാക്കാന്‍ സഹായിക്കും. ചുണ്ടുകള്‍ വരളുമ്പോള്‍ നാവ് കൊണ്ട് നനയ്ക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇത് അവസ്ഥ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഇത് ഉമിനീര്‍ വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുകയും ഈര്‍പ്പം നഷ്ടപ്പെടുത്തുകയും വരള്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതും ചുണ്ടുകളുടെ വരള്‍ച്ചയ്ക്ക് കാരണമാകാം. മാത്രമല്ല, ചില ലിപ്സ്റ്റിക്കുകള്‍, ഗ്ലോസുകള്‍, അല്ലെങ്കില്‍ മോയ്‌സ്ചറൈസറുകള്‍ എന്നിവ ചുണ്ടുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയോ വരണ്ടതാക്കുകയോ ചെയ്യാം. ബി2, ബി6, ബി12, സിങ്ക്, ഒമേഗ-3 വിറ്റാമിനുകളുടെ കുറവു അല്ലെങ്കില്‍ കുടലിലെ വീക്കം ചുണ്ടുകള്‍ വരളാന്‍ കാരണമാകും. പുകവലി, ചുണ്ടുനക്കല്‍, അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ചുണ്ടുകടി എന്നിവ വരള്‍ച്ച വര്‍ധിപ്പിക്കും. ശൈത്യകാലത്തെ ചുണ്ടുകളുടെ സംരക്ഷണം ദിവസവും മതിയായ അളവില്‍ വെള്ളം കുടിക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ ഉമിനീരിന് പകരം ലിപ് ബാം ഉപയോഗിക്കുക. ശൈത്യകാലമാണെങ്കിലും പുറത്തുപോകുമ്പോള്‍ SPF അടങ്ങിയ ബാം ഉപയോഗിക്കുക. തണുപ്പും കാറ്റുമുള്ള കാലാവസ്ഥയില്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മറയ്ക്കുക, വീടിനുള്ളില്‍ ഹ്യുമിഡിഫയറുകള്‍ ഉപയോഗിക്കുക. മെന്തോള്‍, പുതിന, സിട്രസ്, സാലിസിലിക് ആസിഡ്, അല്ലെങ്കില്‍ സുഗന്ധദ്രവ്യങ്ങള്‍ പോലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഘടകങ്ങള്‍ ലിപ്സ്റ്റിക്കുകളിലും ഗ്ലോസുകളിലും മോയ്‌സ്ചറൈസറുകളിലും ഉണ്ടോയെന്ന് പരിശോധിക്കുക. പഞ്ചസാരയ്ക്ക് പകരക്കാരന്‍, വിറ്റര്‍ ഡയറ്റിലെ താരം ഇതാണ് ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വിറ്റാമിനുകളായ B2, B6, B9, B12, സിങ്ക്, ഒമേഗ-3 എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഭക്ഷണക്രമം, പ്രോബയോട്ടിക്കുകള്‍, സമീകൃത ഭക്ഷണം എന്നിവ ചുണ്ടുകള്‍ വരണ്ടുപോകുന്നതിനുള്ള ശാരീരിക കാരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. നാല് വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍, പുറത്തെടുത്തത് ബ്രോങ്കോസ്കോപ്പി വഴി ചുണ്ടുകളില്‍ വിള്ളലുകള്‍, മുറിവുകള്‍, വിട്ടുമാറാത്ത വരള്‍ച്ച എന്നിവ ഭേദമാകുന്നില്ലെങ്കിലോ അല്ലെങ്കില്‍ അണുബാധയുടെ ലക്ഷണങ്ങള്‍, രക്തസ്രാവം, അസാധാരണമായ നിറവ്യത്യാസം, അസ്വസ്ഥത എന്നിവയുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. Tips to reduce dry lips

സമകാലിക മലയാളം 3 Dec 2025 1:18 pm

ദോശ കല്ലില്‍ ഒട്ടിപ്പിടിക്കുന്നത് പതിവാണോ? എങ്കിൽ ഇനി ഇങ്ങനൊന്ന് ചുട്ടു നോക്കൂ

ദോ ശ ഉണ്ടാക്കുമ്പോൾ കല്ലിൽ ഒട്ടിപിടിക്കുന്നത് പതിവാണോ? തിരക്കുപിടിച്ച ദിവസങ്ങളിൽ ഇത് ഒരു വെല്ലുവിളിയാകാം. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല. കല്ലിൽ ഒട്ടിപിടിക്കാതെ ദോശ എടുക്കാനുള്ള ടിപ്സ് ഇതാ: ദോശ ചുടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തിൽ കഴുകി എടുക്കുക എന്നതാണ് പ്രധാനം. ദോശമാവ് കല്ലിൽ ഒഴിക്കുന്നതിന് മുൻപ്, ദോശക്കല്ല് അടുപ്പിൽ വെച്ച് നന്നായി ചൂടാക്കണം. കുറച്ച് വെള്ളത്തിൽ അൽപ്പം എണ്ണ ചേർത്ത് കല്ലിൽ ഒന്നു തളിച്ച ശേഷം തീ കുറയ്ക്കാം. മറ്റൊരു കോട്ടൺ തുണിയിൽ വാളൻപുളി പൊതിഞ്ഞെടുക്കാം. അതുപയോഗിച്ച് ദോശക്കല്ല് തുടച്ച് മാവ് ഒഴിച്ച് പരത്തിയെടുക്കാം. മാവ് നന്നായി വെന്തു വരുന്നതു വരെ കാത്തിരിക്കാം. ശേഷം മറിച്ചിടാം. ഈ രീതിയിൽ ദോശ ചുടുന്നത് കല്ലിൽ ഒട്ടിപ്പിക്കില്ല. ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലിൽ തേച്ചു കൊടുക്കുക. ശേഷം ദോശ കല്ലിൽ പരത്തി കൊടുക്കാവുന്നതാണ്. ദോശ നന്നായി വെന്ത ശേഷം, കല്ലില്‍ ഒട്ടിപിടിക്കാതെ ദോശ മറിച്ചിടാം. സവാള തൊലി കളയാതെ രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തി കൊടുക്കുക. ചൂടായ ദോശക്കല്ലിൽ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക. നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കും. ദോശ മാവ് പെർഫക്ടായി കിട്ടാൻ ദോശമാവ് അമിതമായി പുളിച്ചു പോയെങ്കിൽ അതിലേയ്ക്ക് കുറച്ച് അരിപ്പൊടി വെള്ളത്തിൽ കലർത്തി ചേർക്കാവുന്നതാണ്. അമിതമായ ചൂട് മാവ് പെട്ടെന്ന് പുളിച്ചു പോകുന്നതിനു കാരണമാകും. അത് ഒഴിവാക്കാന്‍ ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാവ് അതിൽ ഇറക്കി വയ്ക്കുകയോ, ഫ്രിഡ്ജിൽ സൂക്ഷിക്കയോ ആവാം. ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം ഉഴുന്നും ഉലുവയും ചേര്‍ക്കുമ്പോള്‍ കൃത്യമായ അളവു ശ്രദ്ധിക്കണം. ഇവ കൂടിയാല്‍ മാവ് പുളിച്ചു പോകാനുള്ള സാധ്യതയുണ്ട്. മാവ് അമിതമായി പുളിച്ചെന്നു തോന്നിയാൽ കുറച്ച് പഞ്ചാസാര അതിലേയ്ക്കു ചേർക്കാം. ഇത് പുളി രുചി കുറയ്ക്കാൻ സഹായിക്കും. വൃത്തിയായി കഴുകി ഉണക്കിയെടുത്ത പാത്രത്തിൽ മാവ് ഒഴിച്ചു വയ്ക്കാൻ ശ്രദ്ധിക്കാം. പഞ്ചസാരയ്ക്ക് പകരക്കാരന്‍, വിറ്റര്‍ ഡയറ്റിലെ താരം ഇതാണ് ഇക്കാര്യങ്ങള്‍ മറക്കരുത് കൂടിയ തീയിൽ ദോശ ചുടരുത് കല്ല് ചൂടായൽ ഇടത്തരം തീയിലേയക്ക് മാറ്റിയ ശേഷം ദോശമാവ് ഒഴിക്കുക. ദോശ മാവ് ഒഴിച്ചശേഷം കല്ലി ഒരു പാത്ര വെച്ച് മൂടിവയ്ക്കുന്നത് ദോശ തുല്യമായി വെന്തു കിട്ടാന്‍ സഹായിക്കും. ദോശ മറിച്ചിടുന്നതിനു മുമ്പ് മുകളിൽ കുറച്ച് എണ്ണ പുരട്ടുകയോ ഒഴിക്കുകയോ ചെയ്യാം. ദോശ ചുട്ടുകഴിഞ്ഞാൽ കല്ല് അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. കല്ല് തണുത്തതിനു ശേഷം മാത്രം അത് കഴുകി വയ്ക്കാം. കഴുകിയില്ലെങ്കിൽ തുടച്ചു വയ്ക്കാൻ മറക്കരുത്. Simple tips to make mess free dosa without sticking

സമകാലിക മലയാളം 3 Dec 2025 12:22 pm

നാല് വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍, പുറത്തെടുത്തത് ബ്രോങ്കോസ്കോപ്പി വഴി

മൂ ക്കുത്തി മൂക്കിന് അഴകാണെങ്കിലും അകത്തായാൽ പണിയാകും. അബദ്ധത്തിൽ മൂക്കുത്തിയുടെ ശങ്കീരി (ആണി) ശ്വാസകോശത്തിൽ പോയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയിൽ ബ്രോങ്കോസ്കോപ്പി നടത്തിയത് മൂന്ന് സ്ത്രീകളാണെന്ന് അധികൃതർ പറയുന്നു. മൂക്കുത്തി സ്ത്രീകൾക്കിടയിലും പുരുഷന്മാർക്കിടയിലും ഇപ്പോൾ വളരെ ട്രെൻഡ് ആണ്. എന്നാൽ വളരെ നേർത്ത മൂക്കുത്തികൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഇവയുടെ ശങ്കീരി ഉറക്കത്തിനിടെയോ തുമ്മുമ്പോഴോ ഉള്ളിൽ പോകാനും ശ്വാസകോശത്തിലെത്താനും സാധ്യതയുണ്ട്. വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിദേശ യാത്രയ്ക്കുള്ള വീസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണി കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. 31 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് അടിവശത്തായി തറഞ്ഞു കിടക്കുകയായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി. 2 വർഷം മുൻപു നഷ്ടപ്പെട്ടതായിരുന്നു ഇത്. 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് വെള്ളി മൂക്കുത്തിയുടെ ആണിയായിരുന്നു. 6 മാസം മുൻപാണ് ഇതു കാണാതെ പോയത്. ശരീരത്തിൽ യൂറിക് ആസിഡ് കൂടിയോ? എങ്ങനെ തിരിച്ചറിയാം വിട്ടുമാറാത്ത ചുമയുമായി എത്തിയ 52കാരിയുടെ എക്സ്റേ എടുത്തപ്പോഴാണ് ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി സ്വർണ മൂക്കുത്തിയുടെ ആണി കണ്ടെത്തിയത്. ഇത് കാണാതായിട്ട് നാല് വർഷമായിരുന്നു. ശങ്കീരി കാണാതായപ്പോൾ മൂന്നു സ്ത്രീകളും അത് എവിടെയോ നഷ്ടപ്പെട്ടിരിക്കാം എന്നാണ് ചിന്തിച്ചത്. മൂവർക്കും ചെറിയ ചുമയല്ലാതെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ബ്രോങ്കോസ്കോപ്പി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്കു കടത്തി ഒരു മണിക്കൂറോളം നീണ്ട പ്രക്രിയയിലൂടെയാണു മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്. Nose stud stuck in lungs removal

സമകാലിക മലയാളം 3 Dec 2025 11:53 am

പഞ്ചസാരയ്ക്ക് പകരക്കാരന്‍, വിറ്റര്‍ ഡയറ്റിലെ താരം ഇതാണ്

ശൈ ത്യകാലത്ത് രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതോടെ പലതരത്തിലുള്ള അണുബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശൈത്യകാലത്ത് ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ചെറിയൊരു മാറ്റം വരുത്താം. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉള്‍പ്പെടുത്താം. ശൈത്യകാലത്ത് ശര്‍ക്കര സാധാരണ പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കര അധികം പ്രോസസിങ്ങിന് വിധേയമാകുന്നില്ല. അതുകൊണ്ട് തന്നെ ഇതില്‍ അടങ്ങിയ പോഷകങ്ങള്‍ നഷ്ടമാകുന്നുമില്ല. ഇതില്‍ പ്രകൃതിദത്ത ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് ദഹനം മെച്ചപ്പെടുത്താനും അണുബാധയെ ചെറുക്കാനും സഹായിക്കും. പഞ്ചസാരയില്‍ വെറും കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഇത് ഉടനടി ഊര്‍ജ്ജം നല്‍കുമെങ്കിലും അത് നിലനിര്‍ത്തില്ല. മാത്രമല്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കാനും ദഹനം കുറയ്ക്കാനും കാരണമാകുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഇവയ്ക്ക് സാധിക്കുകയുമില്ല. ശര്‍ക്കരയുടെ ആരോഗ്യ ഗുണങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയ ഇരുമ്പും മഗ്നീഷ്യവും ഊര്‍ജ്ജ നില സ്ഥിരപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ശര്‍ക്കര ശരീരത്തിന് ചൂടുനല്‍കാന്‍ സഹായിക്കുന്നതാണ്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശര്‍ക്കരയില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധയോട് പൊരുതാനും സഹായിക്കുന്നു. ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ഉരുളുമോ? ഉരുളക്കിഴങ്ങലും ചില മിത്തുകളും പഞ്ചസാരയ്ക്ക് ബദലായി ഉപയോഗിക്കാമെങ്കിലും ശര്‍ക്കര ഉപയോഗത്തിലും മിതത്വം പ്രധാനമാണ്. ഡയറ്റില്‍ ശര്‍ക്കര ആരോഗ്യകരമായി ചേര്‍ക്കേണ്ടതെങ്ങനെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, നട്സ്, വിത്തുകള്‍ എന്നിവയ്ക്കൊപ്പം ശര്‍ക്കര ചേര്‍ക്കാം. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം നിങ്ങളുടെ ഓട്സ് മീലില്‍ ശര്‍ക്കര മിതതായ അളവില്‍ ചേര്‍ക്കാവുന്നതാണ്. ചിയ അല്ലെങ്കില്‍ ഫ്ലാക്സ് വിത്തുകള്‍, ബദാം പോലുള്ളവയ്ക്കൊപ്പം ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. Jaggery vs sugar: why gud must be a winter pick for better immunity and easier digestion

സമകാലിക മലയാളം 3 Dec 2025 11:15 am

ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം

ആ ർത്തവ സമയത്തുണ്ടാകുന്ന അസഹനീയമായ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ഈ വേദന കുറയ്ക്കാൻ പലരും വേദനസംഹാരികളെയാണ് ആശ്രയിക്കുന്നത്. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആർത്തവ സമയത്ത് ശരീരത്തിൽ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ മ​ഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രോസ്റ്റാ​ഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങൾ പ്രകാശനം മ​ഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ഉരുളുമോ? ഉരുളക്കിഴങ്ങലും ചില മിത്തുകളും ഇത് കൂടാതെ ചീരയിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ കെ, മ​ഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ പാലക്ക് ചീര ഡയറ്റിൽ പതിവാക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിനും ഹൃദയാരോ​ഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ തന്നെ പാക്ക് ചീര പ്രമേഹ രോ​ഗികൾക്കും കഴിക്കാം. ​വയറിന് ദീർഘനേരം സംതൃപ്തി നൽകുമെന്നതിനാൽ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. Palak Spinach may reduce periods cramps

സമകാലിക മലയാളം 2 Dec 2025 6:18 pm

വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ര ക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ ജീവന് ആപത്താണ്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. മുന്‍പ് ഇതിനായി എപ്പോഴും ഡോക്ടറുടെ അടുത്തേക്ക് ഓടണമായിരുന്നുവെങ്കില്‍ ഇന്ന് അവ വീട്ടിലിരുന്ന് തന്നെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ഉപകരണങ്ങള്‍ തെറ്റായാണ് ആളുകള്‍ ഉപയോഗിക്കുന്നത്. കൃത്യമായി രക്തസമ്മര്‍ദം നിരീക്ഷിക്കാന്‍ കഴിയാതെ വരുന്നത് പല തരത്തിലുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്കും കാരണമാകാം. വീട്ടില്‍ രക്തസമ്മര്‍ദം നിരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അനുയോജ്യമായ കഫ് വലിപ്പത്തോടു കൂടിയ ഉപകരണം വാങ്ങുക. അത് ഉപയോഗിച്ച് തുടങ്ങും മുന്‍പ് ഒരു ഡോക്ടറെ സമീപിച്ച് റീഡിങ് കൃത്യമായിട്ടാണ് കാണിക്കുന്നതെന്ന് ഉറപ്പാക്കുക. കഫ് സൈസ് ഒരുപാട് ചെറുതോ ഒരുപാട് വലുതോ ആകാന്‍ പാടില്ല. കഫ് ഘടിപ്പിക്കുമ്പോള്‍: കയ്യില്‍ കഫ് ചുറ്റുമ്പോള്‍, അത് അമിതമായി മുറുകുകയോ അയഞ്ഞുകിടക്കുകയോ ചെയ്യരുത്. കഫിന്റെ സ്ഥാനം കൃത്യമായിരിക്കണം. കൂടാതെ വസ്ത്രത്തിന് മുകളില്‍ ചുറ്റുന്നതും ഒഴിവാക്കുക. ദിവസം രണ്ട് നേരം രക്ത സമ്മര്‍ദം അളക്കാം. രാവിലെ മരുന്ന് കഴിക്കുന്നതിനു മുന്‍പും വൈകുന്നേരവും. എന്നും ഒരേ സമയത്ത് തന്നെ ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കാം. ഇനി ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്ത ബ്രെഡ് കഴിക്കാം, രക്തത്തിലെ പഞ്ചസാരയെ വരുതിയിലാക്കാം ചാരിയിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള കസേരയില്‍ അഞ്ച് മിനിറ്റ് ശാന്തമായി ഇരുന്നതിന് ശേഷം രക്തസമ്മര്‍ദം അളക്കാം. മേശയുടെ മുകളിലോ കസേര കൈയിലോ ഹൃദയത്തിന്റെ അതേ നിരപ്പില്‍ തന്നെ കൈ വയ്ക്കുക. രക്തസമ്മര്‍ദം അളക്കുന്ന സമയം സംസാരിക്കാനോ വായിക്കാനോ പാടില്ല. വെറുതെ കൊറിക്കാന്‍ മാത്രമല്ല, പോപ്കോണ്‍ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍ റീഡിങ്ങ് എടുത്ത കൈയില്‍ തന്നെ 3 മിനിറ്റ് എങ്കിലും ആകാതെ വീണ്ടും കഫ് കെട്ടരുത്. രണ്ട്-മൂന്ന് റീഡിങ് പരിശോധിക്കുക. രണ്ട് കൈയിലെയും രക്തസമ്മര്‍ദം എടുത്ത ശേഷം ഉയര്‍ന്നത് ഏതാണോ അതാണ് പരിഗണിക്കേണ്ടത്. ദിവസം മുഴുവന്‍ വ്യതിചലിച്ചു കൊണ്ടിരിക്കുന്ന രക്തസമ്മര്‍ദം പലപ്പോഴും രാവിലെ അല്‍പം കൂടുതലായിരിക്കാം. How to check blood pressure at home

സമകാലിക മലയാളം 2 Dec 2025 5:55 pm

ശരീരത്തിൽ യൂറിക് ആസിഡ് കൂടിയോ? എങ്ങനെ തിരിച്ചറിയാം

ര ക്തത്തിൽ യൂറിക് ആസിഡിന്റെ അളവു വർധിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ അവസ്ഥ ചികിത്സിക്കാതിരിക്കുന്നത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോ​ഗങ്ങൾക്കും കാരണമാകാം. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോ​ഗാവസ്ഥ ​ഗുരുതരമാകാൻ കാരണം. സന്ധിവേദന യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ് സന്ധികളെ ബാധിക്കുന്ന കഠിനമായ വേദന. ഇത്തരം വേദന പെട്ടെന്നുണ്ടാകുന്നതാണ്. ഇത് ഉറക്കത്തെ പോലും തടസപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി വേദനയുണ്ടാകുന്നത്. ഈ രീതിയിൽ വേദനയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്. സന്ധിക്ക് ചുറ്റുമുള്ള ചുവപ്പും നീർവീക്കവും സന്ധികൾക്ക് ചുറ്റും ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വർധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്പോൾ ചൂടും വേദനയും അനുഭവപ്പെടാം. ഇത് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങൾ. ഇത് രോഗനിർണയം വൈകാൻ കാരണമാകുന്നു. ഇനി ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്ത ബ്രെഡ് കഴിക്കാം, രക്തത്തിലെ പഞ്ചസാരയെ വരുതിയിലാക്കാം പാദങ്ങളിൽ മുറുക്കം അനുഭവപ്പെടുന്നത് നീർക്കെട്ടുള്ള സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികൾക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്നത്തിലാകുന്നു. ചെറിയ തോതിൽ എവിടെയങ്കിലും തട്ടുന്നതു പോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാൽ കാലക്രമേണ വിഷയം ഗുരുതരമാകാൻ സാധ്യതയുണ്ട്. വെറുതെ കൊറിക്കാന്‍ മാത്രമല്ല, പോപ്കോണ്‍ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍ പാദങ്ങളിൽ കാണുന്ന മുഴ ഗൗട്ട് ദീർഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികൾക്ക് സമീപം ചർമത്തിനടിയിൽ കട്ടിയുള്ള മുഴകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ടോഫി(Tophi) എന്നാണ് ഈ മുഴകളെ പറയുന്നത്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ചേർന്നതാണ് ടോഫി. ടോഫി സാധാരണയായി കാൽവിരലുകൾക്ക് സമീപവും പാദങ്ങളിലുമാണ് രൂപപ്പെടുന്നത്. ഇവയ്ക്ക് എല്ലായ്പ്പോഴും വേദന ഉണ്ടാകണമെന്നുമില്ല. എങ്കിലും സന്ധികളുടെ ആരോഗ്യത്തെ ഇത് ബാധിക്കും. Uric Acid Symptoms and health issues

സമകാലിക മലയാളം 2 Dec 2025 5:48 pm

വെറുതെ കൊറിക്കാന്‍ മാത്രമല്ല, പോപ്കോണ്‍ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍

പോ പ്കോണ്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഡ്രൈ ചോളം ചൂടാക്കിയെടുത്താണ് പോപ്കോൺ ഉണ്ടാക്കുന്നത്. ബട്ടർ, ചീസ്, കാരമൽ തുടങ്ങിയ ക്ലാസിക്കല്‍ രുചികളില്‍ പോപ്കോണ്‍ ലഭ്യമാണ്. എന്നാല്‍ ഇതേ പോപ്കോണ്‍ ചേരുവയായി ഉപയോഗിച്ച്, ചില വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാം. ബ്രെഡ്ക്രംബ്സിന് പകരം പോപ്‌കോൺ കട്ലറ്റുകള്‍ ഉണ്ടാക്കുമ്പോള്‍ ബ്രെഡ്ക്രംബ്സിന് പകരം പോപ്കോണ്‍ ഉപയോഗിക്കാവുന്നതാണ്. പോപ്പ്കോൺ ക്രസ്റ്റഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. ബ്രെഡ്ക്രംബ്സ് തീര്‍ന്ന് പോയാല്‍ ഒരു ബാക്കപ്പ് ഓപ്ഷനായി പോപ്കോണ്‍ ക്രസ്റ്റഡ് ഉപയോഗിക്കാവുന്നതാണ്. പോപ്‌കോൺ കോട്ടിങ് ചോക്ലേറ്റ് ബോളുകൾ, പഴങ്ങള്‍ തുടങ്ങിയവ പോപ്കോണ്‍ കോട്ടിങ്ങിലൂടെ കൂടുതല്‍ രുചികരമാക്കാം. പോപ്‌കോൺ ചാട്ട് ഉള്ളി അരിഞ്ഞത്, ഉരുളക്കിഴങ്ങ്, തക്കാളി, മല്ലിയില തുടങ്ങിയ ചേരുവയ്ക്കൊപ്പം പോപ്കോൺ ചേര്‍ത്ത് ചാട്ട് ഉണ്ടാക്കാം. നാരങ്ങ നീര്, ചാറ്റ് മസാലകൾ, ചട്ണികൾ എന്നിവ ഉപയോഗിച്ച് രുചി വർധിപ്പിക്കുക. ഗോതമ്പു മാവ് എത്ര നാള്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം? സൂപ്പിലും സാലഡിയും പോപ്കോണ്‍ സൂപ്പുകളിലും സലാഡുകളിലും പോപ്‌കോൺ ചേർക്കുന്നത് അവയുടെ രുചി കൂട്ടാന്‍ സഹായിക്കും. കലോറി വര്‍ധിക്കാതിരിക്കാന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന പോപ്കോണ്‍ ചേര്‍ക്കുന്നതാണ് നല്ലത്. സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം റാപ്പുകളിലും റോളുകളിലും പോപ്‌കോൺ റാപ്പും റോളും അല്‍പം ക്രഞ്ചി ആക്കണമെന്ന് തോന്നിയാല്‍ അതില്‍ അല്‍പം പോപ്കോണ്‍ ചേര്‍ക്കാവുന്നതാണ്. ഐസ്ക്രീമില്‍ പോപ്കോണ്‍ ഐസ്‌ക്രീം/സൺഡേകൾ എന്നിവയുടെ ടോപ്പിങ്ങായും, കേക്കുകളിൽ ഐസിങ് ആയും, ചീസ്‌കേക്കിനുള്ള ക്രസ്റ്റായും പോപ്‌കോൺ ഉപയോഗിക്കാം. കുക്കികൾ, കേക്കുകൾ, പുഡ്ഡിങ്ങുകൾ തുടങ്ങിയവയില്‍ പോപ്കോണ്‍ ചേര്‍ത്ത് അവയുടെ രുചി മെച്ചപ്പെടുത്താം. 6 Ways To Use Your Favourite Popcorn While Cooking

സമകാലിക മലയാളം 2 Dec 2025 4:21 pm

ഇനി ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്ത ബ്രെഡ് കഴിക്കാം, രക്തത്തിലെ പഞ്ചസാരയെ വരുതിയിലാക്കാം

ബ്രെ ഡ് ഫ്രീസ് ചെയ്തു കഴിച്ചിട്ടുണ്ടോ? ഇത് രുചി കൂട്ടാൻ മാത്രമല്ല പോഷകമൂല്യം വർധിപ്പിക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ പലപ്പോഴും ബ്രെഡ് ഒരു ആരോ​ഗ്യകരമായ ഭക്ഷണമായി പൊതുവെ കാണാറില്ല. എന്നാൽ ബ്രെഡ് ഫ്രീസ് ചെയ്യുമ്പോൾ അന്നജത്തിന്റെ ഘടനയിൽ മാറ്റം ഉണ്ടാക്കുകയും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുകയും ചെയ്യുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഫ്രീസ് ചെയ്ത ബ്രെ‍ഡിന്റെ ആരോ​ഗ്യ​ഗുണണങ്ങൾ ബ്രെഡ് ഫ്രീസ് ചെയ്ത ശേഷം ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില തരം സ്റ്റാര്‍ച്ചുകള്‍ റിട്രോഗ്രേഡേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അതിലൂടെ അന്നജത്തിന്റെ ഘടനയുടെ ഒരുഭാഗം സ്റ്റാര്‍ച്ച് ആയി മാറുന്നു. ഇവ നാരുകൾക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കാൻ സഹായിക്കും. ഫ്രഷ് ബ്രെഡിനെ അപേക്ഷിച്ച് ഫ്രീസ് ചെയ്ത് വീണ്ടും ഡീഫ്രോസ്റ്റ് ചെയ്യുന്ന ബ്രെഡ്, ഭക്ഷണത്തിന് ശേഷമുളള രക്തത്തിലെ ഗ്ലൂക്കോസ് സ്‌പൈക്ക് 30 ശതമാനം വരെ കുറച്ചതായി പഠനങ്ങൾ പറയുന്നു. മെച്ചപ്പെട്ട ദഹനം ബ്രെഡ് ഫ്രീസ് ചെയ്യുമ്പോള്‍ സ്റ്റാര്‍ച്ച് തന്മാത്രകള്‍ ശരീരം കൂടുതല്‍ സാവധാനം വിഘടിക്കുന്ന രൂപത്തിലേക്ക് മാറ്റുന്നു. ഇത് ദഹനനാളത്തിന് പെട്ടെന്നുള്ള ഗ്ലൂക്കോസ് വര്‍ധനവ് കൈകാര്യം സഹായിക്കും. മാത്രമല്ല, ബ്രെഡില്‍ അടങ്ങിയ പ്രതിരോധ ശേഷിയുളള സ്റ്റാര്‍ച്ച് സ്ഥിരമായുള്ള ദഹനതാളത്തെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു കാര്‍ബോഹൈഡ്രേറ്റിന് ദഹിപ്പിക്കുന്നതിന്‍റെ വേഗത കുറയുന്നത്, ആന്‍റിഓക്സിഡന്‍റുകളും മൈക്രോന്യൂട്രിയന്‍സും ആഗിരണം ചെയ്യുന്നതിനെ സഹായിക്കും. ഫ്രീസ് ചെയ്ത ശേഷം റിട്രോഗ്രഡേഷന്‍ സംഭവിക്കുന്ന ബ്രെഡിലെ പഞ്ചസാരയെ സാവധാനത്തില്‍ പുറത്തുവിടുന്നു. ഇത് സെല്ലുലാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്, ഹൃദയാഘാത സാധ്യത 10 വര്‍ഷം മുന്‍പേ തിരിച്ചറിയാം കുടലിന്റെ ആരോഗ്യം ബ്രെഡിലെ അന്നജം ഗുണകരമായ കുടല്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. അന്നജത്തിലെ സംയുക്തങ്ങള്‍ വന്‍കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മന്ദഗതിയിലുള്ള ദഹനം ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ മാത്രമല്ല കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍, അത്താഴം കൃത്യ സമയത്ത് കഴിക്കണം ദിവസേനെയുള്ള ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്നു ഫ്രീസ് ചെയ്ത ബ്രെഡ് അന്നജത്തിന്റെ ഘടനയെ കൂടുതല്‍ ഊര്‍ജവിതരണം സൃഷ്ടിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്നു. ഇത് ശരീരത്തെ റിലാക്‌സ് ചെയ്യുന്ന രീതിയിലേക്ക് മാറ്റുന്നു. Frozen Bread may reduce sugar spikes and improve gut health

സമകാലിക മലയാളം 2 Dec 2025 3:12 pm

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍, അത്താഴം കൃത്യ സമയത്ത് കഴിക്കണം

എ പ്പോഴാണോ കിടക്കുന്നത്, അതിന് തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുക എന്നതാണ് പലരുടെയും രീതി. അത് മിക്കവാറും വളരെ വൈകുന്നതും പതിവാണ്. കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്‍റെ സമയക്രമവും. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കാം. വൈകുന്നേരമാകുമ്പോഴേക്കും ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നതിനും കാരണമാകും. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും. ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ നടക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിന്‍ ഉല്‍പാദനത്തെയും ബാധിക്കുന്നു. മാത്രമല്ല, അത്താഴം ഒരുപാട് വൈകുന്നത് ശരീരം ഗ്ലൂക്കോസിനെ പ്രൊസസ്സ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ ​​അവസ്ഥയിൽ നിലനിർത്തും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിനും ഗ്രെലിനും ഉൾപ്പെടെയുള്ള ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തും. വർക്ക്ഔട്ടിന് മുൻപ് എന്ത് ഭക്ഷണം കഴിക്കണം, സംശയം വേണ്ട മോശം ഉറക്കവും ഹോർമോൺ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ദഹന പ്രകിയകളുടെ തകറാരിലേക്കും എത്തിക്കും. അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ പ്രധാന കാരണം വീക്കമാണ്. സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വർധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്, ഹൃദയാഘാത സാധ്യത 10 വര്‍ഷം മുന്‍പേ തിരിച്ചറിയാം കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ വയറു വീര്‍ക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്നീ അവസ്ഥകളുള്ള 80 ശതമാനം ആളുകള്‍ക്കും ആശ്വാസം ലഭിച്ചതായി ക്ലിനിക്കല്‍ ആന്റ് എക്‌സ്പിരിമെന്റല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളൊജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. Early dinner health benefits

സമകാലിക മലയാളം 2 Dec 2025 1:12 pm

രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്, ഹൃദയാഘാത സാധ്യത 10 വര്‍ഷം മുന്‍പേ തിരിച്ചറിയാം

ഹൃ ദയാഘാതം ഒരിക്കലും വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. പത്ത് വര്‍ഷം മുന്‍പ് തന്നെ ശരീരം ഇത് സംബന്ധച്ച സൂചനകള്‍ നല്‍കി തുടങ്ങും. എന്നാല്‍ പലപ്പോഴും നാം അവ അവഗണിക്കുകയാണ് പതിവ്. രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ ഹൃദ്രോഗസാധ്യത പത്ത് വര്‍ഷം മുന്‍പേ കണ്ടെത്താന്‍ സഹായിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. സഞ്ജയ് ബോജ്‌രാജ് പറയുന്നു. പലപ്പോഴും നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസം പോലുള്ള ലക്ഷണങ്ങളാണ് സാധാരണ ഹൃദയാഘാത ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ച ഒരാളെ പരിശോധിച്ചതിലൂടെ തന്‍റെ പല ധാരണകളും മാറിമറിഞ്ഞതായി ഡോ. സഞ്ജയ് പറയുന്നു. രോഗിയുടെ കൊളസ്ട്രോളും ശരീരഭാരവും സാധാരണമായിരുന്നു. മറ്റ് പ്രാരംഭ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നുമില്ല. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹത്തിന്‍റെ രക്തസമ്മര്‍ദത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നതാണ് വ്യക്തമായെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ച് കുറിപ്പില്‍ പറയുന്നു. ചിമ്പാന്‍സിയില്‍ നിന്ന് വേട്ടക്കാരനിലേക്ക്, എച്ച്ഐവി മനുഷ്യരിലെത്തിയ വഴി ‌| World AIDS Day രക്തസമ്മർദ്ദത്തിലെ സൂക്ഷ്മമായ വ്യതിയാനം, അതായത് രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടക്കാന്‍ നേരവും രക്തസമ്മര്‍ദം ഉയര്‍ന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. അതോടെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതു വരെയുള്ള കാത്തിരിപ്പ് നിര്‍ത്തി, രോഗികളുടെ രക്തസമ്മര്‍ദത്തിന്‍റെ പാറ്റേണ്‍ ശ്രദ്ധിച്ചു തുടങ്ങി. 'സമീകൃതം അല്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തിൽ പൊറോട്ടയും അൽഫാമും മാത്രമല്ല കേരള സദ്യയും പെടും', പഴയിടത്തെ വിമര്‍ശിച്ച് ഡോക്ടറുടെ കുറിപ്പ് മാനസിക സമ്മർദം, ഉറക്കമില്ലായ്മ, ഹോർമോണുകളുടെ പ്രവര്‍ത്തനം, വീക്കം എന്നിവ രക്തസമ്മർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രതിരോധം ഒരു ഊഹക്കച്ചവടമായിരിക്കരുത്, മുന്‍കരുതലാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു. ‘Early blood pressure changes can predict heart attack 10 years before symptoms’

സമകാലിക മലയാളം 2 Dec 2025 12:30 pm

'സമീകൃതം അല്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തിൽ പൊറോട്ടയും അൽഫാമും മാത്രമല്ല കേരള സദ്യയും പെടും', പഴയിടത്തെ വിമര്‍ശിച്ച് ഡോക്ടറുടെ കുറിപ്പ്

മ നുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യം സസ്യാഹാരമാണെന്നും ആളുകള്‍ മാംസാഹാരികളായി മാറിയെന്നുമുള്ള പഴയിടം മോഹനന്‍ നമ്പൂരിയുടെ വാദത്തെ വിമർശിച്ച് ഡോ. അനീഷ് തെക്കുംകര. നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ സംസ്കാരത്തിന് പറയാന്‍ അധികം ചരിത്രമില്ലെന്ന് ഡോ. അനീഷ് തെക്കുംകര ഫേയ്സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു. അരി കഞ്ഞിയായിട്ടാണെങ്കിലും വർഷം മുഴുവന്‍ ലഭ്യമായിരുന്നത് ജന്മികൾക്കു മാത്രമായിരുന്നു. കിഴങ്ങുകളും നിലത്തുവീണ ചക്ക പോലെയുള്ള പഴങ്ങളും നാളികേരവും വേട്ടയാടി പിടിക്കുന്ന പക്ഷിമൃഗാദികളും പട്ടിണിയും അടങ്ങിയതായിരുന്നു മലയാളിയുടെ ആഹാര ശീലമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പരാമര്‍ശം. ഡോ. അനീഷ് തെക്കുംകരയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം തനത് ഭക്ഷണം... കേരളത്തിൻറെ തനത് ഭക്ഷണം എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുന്ന കേരള സദ്യക്ക് അത്ര വലിയ ചരിത്രമൊന്നും അവകാശപ്പെടാനില്ല. അരി കഞ്ഞിയായിട്ടെങ്കിലും വർഷം പൂർണ്ണമായും ലഭ്യമായിരുന്നത് ജന്മികൾക്കു മാത്രമായിരുന്നു. കിഴങ്ങുകളും നിലത്തുവീണു കിടക്കുന്ന ചക്ക പോലെയുള്ള പഴങ്ങളും വീണു കിട്ടുന്ന നാളികേരവും വേട്ടയാടി പിടിക്കുന്ന പക്ഷിമൃഗാദികളും മിക്കപ്പോഴും പട്ടിണിയും ഒക്കെയായിരുന്നു മലയാളിയുടെ ആഹാര ശീലം. കിഴങ്ങുകളിൽ മരച്ചീനി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നതേയുള്ളൂ. കടൽ മത്സ്യം ആണെങ്കിൽ കേരള ജനത വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് സ്വാതന്ത്ര്യത്തിനു ശേഷമാണ്. അതായത് കപ്പയും മീൻകറിയും പോലും നമ്മുടെ ചരിത്രപരമായ ഒസ്യത്തൊന്നുമല്ല. കേരള സദ്യയുടെ ഒഴിച്ചുകൂടാൻ ആവാത്ത ഘടകമായ സാമ്പാർ പോലും മഹാരാഷ്ട്രയിൽ ഉൽഭവിച്ച് മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങൾ വഴി കടന്നുവന്ന് നമ്മുടെ ആഹാരത്തിൽ ഇടം പിടിച്ചതാണ്. ഓണസദ്യയിൽ പോലും പണ്ട് സാമ്പാർ ആയിരുന്നില്ല, എരിശ്ശേരി ആയിരുന്നു ഉപയോഗിച്ചിരുന്നത്. പണിയാളരുടെ വിയർപൂറ്റിയെടുത്ത അരിയിൽ, അവരെക്കൊണ്ട് ചൂടും പുകയും കൊള്ളിച്ച ഉണ്ടാക്കിയ അടയിൽ, ആളുകളെയും കന്നുകാലികളെയും ചക്കിൽ കെട്ടി കരിമ്പാട്ടിയെടുത്ത ശർക്കരയിൽ ജന്മിത്വത്തിന് ഉണ്ടായതാണ് നാം കൊട്ടിഘോഷിക്കുന്ന അടപ്രഥമൻ പോലും. മുളക് (കുരുമുളക് അല്ല), ചെറിയുള്ളി, സവാള, വെളുത്തുള്ളി, ജീരകം, കടുക് ഇവ ഒന്നും തന്നെ നമ്മുടെ നാട്ടിൽ ഉണ്ടാവുന്നവ നേരത്തെ ഉണ്ടായിട്ടുമില്ല. ഇതിൽ നാം ഇപ്പോൾ ഉപയോഗിക്കുന്ന തരം മുളകാകട്ടെ കേരളത്തിൽ പോയിട്ട് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഇവയൊന്നും ഇല്ലാതെ നാം എങ്ങനെ സദ്യ ഉണ്ടാക്കും? നാം നമ്മുടേതെന്ന് കരുതുന്ന ഏതാണ്ട് എല്ലാ ഭക്ഷണസാധനങ്ങളും ലോകത്തിൻറെ പല ഭാഗത്തുനിന്നും നാം സ്വീകരിച്ചു നമ്മുടെ തീൻമേശയിൽ എത്തിച്ചതാണ്. രുചിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാം എന്നു മാത്രം. സത്യത്തിൽ മറ്റൊരു രുചികൾക്ക് നമ്മുടെ തീൻമേശയിൽ സ്വാഗതം ഓതുന്നത് ഒരു മോശപ്പെട്ട കാര്യമേ അല്ല. നമ്മുടെ അപ്പവും പുട്ടും ബിരിയാണിയും മാത്രമല്ല ഭക്ഷണം പാചകം ചെയ്യാനും അവ സൂക്ഷിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ പോലും നാം മറ്റുള്ളവരിൽ നിന്നും കടംകൊണ്ടതാണ്. ഉദാഹരണത്തിന് പാലപ്പവും മുട്ടറോസ്റ്റും ചായയും കഴിക്കുമ്പോൾ മിനിമം ദ്രാവിഡ, ജൂത, സിറിയൻ ക്രിസ്ത്യൻ, ബ്രിട്ടീഷ്, ചൈനീസ് സംസ്കാരമാണ് ഒന്നിച്ച് വിഴുങ്ങുന്നത്. 'ആനയെ നോക്കൂ..., വെജിറ്റേറിയന്‍കാർക്ക് ശക്തിയില്ലെന്ന് പറയുന്നത് തെറ്റ്; ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്' ഇനി ആരോഗ്യത്തിന്റെ കാര്യം എടുത്താൽ, ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ രോഗികളാക്കുന്ന ഭക്ഷ്യ ഘടകം, കാർബോഹൈഡ്രേറ്റുകൾ ഇത്രയും അടങ്ങിയിട്ടുള്ള ഭക്ഷണം, സദ്യ പോലെ മറ്റൊന്നുമുണ്ടാകില്ല. തൊടുകറികൾ എന്നത് ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചോറ് തൊട്ടു കഴിക്കുന്നതിനുള്ള ഉപാധികൾ മാത്രം. കൂടാതെ പലതരത്തിലുള്ള പായസങ്ങളും. ആഹാരം സമീകൃതമാക്കുകയാണ് വേണ്ടത്. അങ്ങനെ അല്ലാത്തവ രുചികരമാണെങ്കിൽ ഇടയ്ക്ക് വല്ലപ്പോഴും കഴിക്കാം. അത്തരത്തിൽ സമീകൃതം അല്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തിൽ പൊറോട്ടയും അൽഫാമും മാത്രമല്ല കേരള സദ്യയും പെടും. പൊറോട്ടയെയും അൽഫാമിനെയും സമീകൃതമാക്കാൻ എളുപ്പമാണ്. അതിൻറെ കൂടെ മറ്റ് ഘടകങ്ങൾ കൂടി ചേർത്ത് കഴിക്കാം. കേരള സദ്യയെ സമീകൃതമാക്കുക എളുപ്പമല്ല. അതിനോട് ഒന്നും ചേർക്കരുത് എന്ന് മാത്രമല്ല പല കാര്യങ്ങളും ഒഴിവാക്കുകയും വേണം. മനുഷ്യൻ ചരിത്രപരമായി വെജിറ്റേറിയൻ ആയിരുന്നില്ല, നോൺ വെജിറ്റേറിയൻ ആയിരുന്നു എന്നതും. ആ നോൺ വെജിറ്റേറിയൻ ഭക്ഷണ ശീലങ്ങളാണ് മനുഷ്യനെ അതിജീവനത്തിന് സഹായിച്ചതെന്നും ഉള്ള വസ്തുതകൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. ആദിമ മനുഷ്യൻ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ വേട്ടയാടുന്നതിന് വേണ്ടിയുള്ളതായിരുന്നു എന്ന് മാത്രമല്ല ജന്തുജന്യ ഭക്ഷണത്തിലൂടെ മാത്രം ലഭിക്കുന്ന സയാനോ കൊബാലമീൻ പോലെയുള്ള വിറ്റാമിനുകൾ മനുഷ്യർക്ക് കൂടിയേ കഴിയൂ. പാൽ, തൈര് പോലെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം വെള്ളപൂശി കഴിക്കുന്നതുകൊണ്ടാണ് വെജിറ്റേറിയൻ വലിയ പ്രശ്നമില്ലാതെ പോകുന്നത്. ഗുണങ്ങള്‍ മാത്രമല്ല, ചില പാര്‍ശ്വഫലങ്ങളും എബിസി ജ്യൂസിനുണ്ട് നബി: വാഴയിലയിൽ ചൂടു ചോറു വീഴുമ്പോൾ അതിൽ നിന്നും ആൽക്കലോയിഡുകളും ഫ്ലാവനോയിഡുകളും ഫൈറ്റൊ ഈസ്ട്രജനും ബഹിർഗമിച്ച് ചോറിനേ ഔഷധഗുണം ഉള്ളതും ആയുരാരോഗ്യപ്രദായിനിയും ആക്കും എന്ന സ്ഥിരം തള്ള് നിരോധിച്ചിരിക്കുന്നു. Dr. Anish Thekkumkara critises Pazhayidom Mohanan Namboothiri's statement about malayalees food habits

സമകാലിക മലയാളം 2 Dec 2025 11:00 am

ചിമ്പാന്‍സിയില്‍ നിന്ന് വേട്ടക്കാരനിലേക്ക്, എച്ച്ഐവി മനുഷ്യരിലെത്തിയ വഴി ‌| World AIDS Day

ശ രീരത്തിലെ രോ​ഗപ്രതിരോധ ശേഷിയെ സാവധാനത്തില്‍ കാർന്നുതിന്നുന്ന ഒരു വൈറസ് ആണ് എച്ച്ഐവി (Human Immuno deficiency Virus). ആ വൈറസ് മൂലം പ്രതിരോധശേഷി നശിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome). 1920കളില്‍ പശ്ചിമ ആഫിക്കയിൽ ചിമ്പാന്‍സിയെ വേട്ടയാടുന്നതിനിടെ വേട്ടക്കരന്‍റെ തുറന്ന മുറിവിലൂടെ ചിമ്പാന്‍സിയുടെ രക്തം പ്രവേശിക്കുകയും രക്തത്തിലൂടെ എച്ച്ഐവി വൈറസ് വേട്ടക്കാരനിലേക്കും പിന്നീട് മനുഷ്യരില്‍ വ്യാപിച്ചതാകാമെന്നുമാണ് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ വൈറസ് മനുഷ്യരിലാണ് മാരകമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു. മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമായ CD4 കോശങ്ങൾ ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ ഉണ്ടാകും. എന്നാല്‍ എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയും ചെയ്യും. 1981 ലാണ് ലോകത്ത് ആദ്യമായി എച്ച്ഐവി കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ സ്വവർഗാനുരാഗികളായ അഞ്ച് പുരുഷന്മാരിലായിരുന്നു ഗുരുതരമായ രോഗപ്രതിരോധ കുറവ് കണ്ടെത്തിയത്. നിലവിൽ ലോകത്ത് ഏതാണ്ട് 41 ദശലക്ഷം ആളുകൾ എയ്ഡ്സ് ബാധിതരാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. എയ്ഡ്സിനെ കുറിച്ചുള്ള ശരിയായ അവബോധം നൽകുന്നതിനും മെച്ചപ്പെട്ട പരിചരണം സാധ്യമാക്കുന്നതിനുമാണ് എല്ലാ വർഷവും ഡിസംബർ ഒന്നിന് എയ്ഡ്സ് ദിനം ആചരിക്കുന്നത്. 'തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക'- എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിനത്തിന്‍റെ പ്രമേയം. 2030-തോടെ എയ്ഡ്സ് രോഗത്തെ ലോകത്ത് നിന്നും തുടച്ചു നീക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. അതേസമയം, എയ്ഡ്സിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളും പ്രചാരണങ്ങളും ഇന്നും നിലനിൽക്കുന്നു. എച്ച്ഐവിയും എയ്ഡ്സും ഒന്നാണ് അല്ല, എച്ച്ഐവി വൈറസ് അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുകയും ദുർബലമാക്കുകയും ഗുരുതരമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ എച്ച്ഐവി ചികിത്സിക്കാതെ ദീര്‍ഘനാള്‍ അവഗണിക്കുമ്പോള്‍ സംഭവിക്കുന്ന അവസാന ഘട്ടമാണ് എയ്ഡ്സ് (അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം). ദുർബലമായ രോഗപ്രതിരോധ സംവിധാനവും തുടർച്ചയായ ജീവൻ അപകടപ്പെടുത്തുന്ന അണുബാധകളുടെ സാന്നിധ്യവുമാണ് രോഗലക്ഷണങ്ങള്‍. എച്ച്ഐവി പോസിറ്റീവ് ആയ ഒരാള്‍ എയ്ഡ്സ് ബാധിതരാകണമെന്ന് നിര്‍ബന്ധമില്ല. മികച്ച ചികിത്സയിലൂടെ ഇവ കൈകാര്യം ചെയ്യാവുന്നതാണ്. എച്ച്ഐവി പോസ്റ്റീവ് ആയാല്‍ മരണം ഉറപ്പ് ! ഈ കാഴ്ചപ്പാട് തികച്ചും അശാസ്ത്രീയമാണ്. മെഡിക്കല്‍ രംഗം പുരോഗമിച്ചതോടെ എച്ച്ഐവി ചികിത്സയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ആന്റി റിട്രോവൈറൽ തെറാപ്പിയിലൂടെ എച്ച്ഐവി നെഗറ്റീവ് സമപ്രായക്കാരെപ്പോലെ സുഖമമായ ജീവിതം നയിക്കാന്‍ എച്ച്ഐവി പോസ്റ്റീവ് ആയവര്‍ക്കും സാധിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവ പോലെ എച്ച്ഐവി ഇപ്പോൾ ഒരു വിട്ടുമാറാത്ത ദീർഘകാല ആരോഗ്യ അവസ്ഥയായി കൈകാര്യം ചെയ്യപ്പെടുന്നു. വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം എയ്‌ഡ്സ് പകരുന്ന മാർഗങ്ങൾ എയ്ഡ്സ് രോഗികളെ തൊടുന്നതോ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതോ ആലിംഗനം ചെയ്യുന്നതു കൊണ്ടോ രോഗം പകരില്ല. മറിച്ച്, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയോ, രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴിയോ, ലഹരിമരുന്ന് കുത്തിവെപ്പിലൂടെയോ, എച്ച്ഐവി ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. കുട്ടികളിൽ നാഡീ വൈകല്യങ്ങൾക്ക് പിന്നിലെ അപൂർവ ജീൻ മ്യൂട്ടേഷൻ കണ്ടെത്തി ​ഗവേഷകർ; മെഡിക്കൽ രം​ഗത്തെ പുത്തൻ ചുവടുവെപ്പ് എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ മറ്റ് പല രോഗലക്ഷണങ്ങളുമായി എയ്ഡ്സ് രോഗലക്ഷണത്തിന് സാമ്യമുണ്ട്. തുടക്കത്തിൽ എച്ച്ഐവി ബാധിതരില്‍ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കണമെന്നില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും. കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. World AIDS Day: History, Myth vs Fact, Difference between HIV and AIDS

സമകാലിക മലയാളം 1 Dec 2025 9:20 am

പനി ഉള്ളപ്പോള്‍ കാപ്പി കുടിക്കാമോ?

ഇ ത് പനിയുടെ സീസൺ ആണ്. ഈ സമയം ചൂടു കാപ്പി കുടിക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ പനിയും ജലദേഷവും ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ. കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോ​ഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നുവോ അത്രയും നല്ലത്‌. കാപ്പിയോ കഫൈൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. ഗുണങ്ങള്‍ മാത്രമല്ല, ചില പാര്‍ശ്വഫലങ്ങളും എബിസി ജ്യൂസിനുണ്ട് കാപ്പി കുടിച്ച്‌ കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്‌. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന്‌ അനുഭവപ്പെടാം. അമിതമായാല്‍ പണിയാകും, ബദാം ഒരു ദിവസം എത്രയെണ്ണം കഴിക്കണം അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ്‌ ഈ സമയത്ത്‌ ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം. Can drink coffee at the time of fever

സമകാലിക മലയാളം 29 Nov 2025 4:46 pm

അമിതമായാല്‍ പണിയാകും, ബദാം ഒരു ദിവസം എത്രയെണ്ണം കഴിക്കണം

പോ ഷകങ്ങളുടെ ഒരു കലവറയാണ് ബദാം. ബദാം പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങൾ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോൾ തന്നെ, നിങ്ങളുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തു‌ടങ്ങും. ദിവസവും അഞ്ച് അല്ലെങ്കിൽ ആറ് ബ​ദാം വെള്ളത്തിൽ കുറഞ്ഞത് എട്ട് മണിക്കൂർ കുതിർത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോൾ അതിൽ അടങ്ങിയ നാരുകൾ വയറിന് കൂടുതൽ സംതൃപ്തി നൽകുകയും. കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള സ്നാക്കിക് കുറയുകയും ചെയ്യുന്നു. ഇത് ശരീരഭാരം ആരോ​ഗ്യകരമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ചർമത്തിലും മുടിയിലും നല്ല മാറ്റങ്ങളും പ്രതിഫലിച്ചു തുടങ്ങും. രണ്ടാമത്തെ ആഴ്ചയാകുന്നതോടെ ബദാം എന്നത് നിങ്ങളുടെ ശീലത്തിന്റെ ഭാഗമായി ശരീരം അംഗീകരിച്ചുകഴിഞ്ഞിരിക്കും. കുതിര്‍ത്ത ബദാം ലിപേസ് എന്ന എന്‍സൈം പുറത്തുവിടുന്നുണ്ട്. ഫിറ്റിക് ആസിഡ്, ടാനിസ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇത് കുടലിന് ഗുണം ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് വയറുവീര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ദഹനപ്രശ്‌നങ്ങള്‍ ഒന്നും അനുഭവപ്പെടുകയില്ല. വിറ്റാമിന്‍ ഇ ബദാമിൽ വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും കോശങ്ങള്‍ നശിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, വിറ്റാമിന്‍ ഇ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. ഇത് വീക്കം കുറച്ച്, രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം മികച്ചതാക്കാനും സഹായിക്കും. അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് അവസ്ഥകളിൽ നിന്ന് സംരക്ഷണത്തിന് ഇത് സഹായകരമാണ്. ബദാം പതിവായി കഴിക്കുന്നത് പൊണ്ണത്തടി, രക്തസമ്മര്‍ദം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആരോ​ഗ്യകരമായ കൊഴുപ്പ് ബദാം മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ അതായത് ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മഗ്നീഷ്യവും ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് പ്രധാനമാണ്. ഹൃദയമിടിപ്പ് സ്ഥിരമായി നിലനിർത്താനും മഗ്നീഷ്യം ശരീരത്തില്‍ ആവശ്യമാണ്. കുടലിന്റെ ആരോ​ഗ്യം കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ബദാമിന് കഴിയും. 2022-ല്‍ നടത്തിയ ഒരു പഠനത്തില്‍ ബദാം കഴിക്കുന്ന മുതിര്‍ന്നവരില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ബ്യൂട്ടിറേറ്റ് ഉള്ളതായി കണ്ടെത്തി. കുടലിലെ നല്ല ബക്ടീരിയകള്‍ നന്നായി പ്രവര്‍ത്തിക്കുന്നതിന്‍റെ സൂചനയാണിത്. കൂടാതെ ബദാം തൊലിയോട് കൂടിക്കഴിക്കുന്നത് മികച്ച പ്രീബയോട്ടിക്സാണ്. ഇത് കുടലിലെ നല്ല ബക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത് മികച്ചതാണ്. അവ കൂടുതൽ ബ്യൂട്ടിറേറ്റ് ഉത്പാദിപ്പിക്കുന്നു. കരൾ അത്ര പ്രിയപ്പെട്ടതാണോ? ദിവസവും കുടിക്കാം രണ്ട് കപ്പ് കാപ്പി ബദാം കഴിക്കുമ്പോൾ ഈ അബദ്ധം ഒഴിവാക്കാം ബദാം ഒരു ദിവസം ആറ് മുതൽ എട്ട് എണ്ണത്തില്‍ കൂടുതല്‍ കഴിക്കരുത്. നട്സ്‌ അലർജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഉള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം. അത്താഴത്തിന് ചോറോ ചപ്പാത്തിയോ നല്ലത്? റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കിൽ ഉപ്പ് ചേർത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാൽ, ഇവ ആരോഗ്യകരമല്ല. തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തിൽ വേണം ബദാം സൂക്ഷിക്കാന്‍. പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവിൽ കഴിക്കണം. How much Almond should eat daily

സമകാലിക മലയാളം 29 Nov 2025 4:33 pm

ഗുണങ്ങള്‍ മാത്രമല്ല, ചില പാര്‍ശ്വഫലങ്ങളും എബിസി ജ്യൂസിനുണ്ട്

സോ ഷ്യൽമീഡിയയിൽ വൈറലായതോടെ എബിസി ജ്യൂസിന് ആരാധകർ കൂടിവരികയാണ്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ഒരുമിച്ച് ചേർത്താണ് എബിസി ജ്യൂസ് ഉണ്ടാക്കുന്നത്. പോഷകസമ്പന്നമായ ഈ ജ്യൂസ് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ചർമം തിളങ്ങാനും മുടി വളരാനുമൊക്കെ സഹായിക്കും. എന്നാൽ ​ഗുണങ്ങൾ മാത്രമല്ല, എബിസി ജ്യൂസിന് ചില പാർശ്വഫലങ്ങളും ഉണ്ടെന്ന് മറക്കരുത്. ആപ്പിളിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്. ബീറ്റ്റൂട്ടിൽ വിറ്റാമിനുകൾ, ധാതുക്കൾ, നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറക്കാനും ഹീമോഗ്ലോബിൻ വർധിപ്പിക്കാനും വ്യായാമ ശേഷി കൂട്ടാനും സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ബീറ്റാ കരോട്ടിൻ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എബിസി ജ്യൂസിന്‍റെ പാര്‍ശ്വഫലങ്ങള്‍ എബിസി ജ്യൂസിലെ ഒരു പ്രധാന ചേരുവയായ ബീറ്റ്റൂട്ടിൽ ഓക്‌സലേറ്റുകൾ കൂടുതലാണ്. ഇത് ചില ആളുകളിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കാം. വൃക്കയിൽ കല്ലുകളുടെ ചരിത്രമുള്ളവരോ ഓക്‌സലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരോ ജ്യൂസ് ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. കരൾ അത്ര പ്രിയപ്പെട്ടതാണോ? ദിവസവും കുടിക്കാം രണ്ട് കപ്പ് കാപ്പി മാത്രമല്ല, ആപ്പിളിലും കാരറ്റിലും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ ജ്യൂസ് ആക്കി കുടിക്കുമ്പോള്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം വേഗത്തിലാക്കാന്‍ സാധ്യതയുണ്ട്. അത്താഴത്തിന് ചോറോ ചപ്പാത്തിയോ നല്ലത്? എബിസി ജ്യൂസില്‍ ഉയർന്ന അളവില്‍ അടങ്ങിയ നാരുകള്‍, പ്രത്യേകിച്ച് സെൻസിറ്റീവായ ദഹനവ്യവസ്ഥയുള്ളവരിൽ, അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണം മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. വയറുവീർക്കൽ, ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കാൻ ജലാംശം നിലനിർത്തുകയും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്രമേണ വർധിപ്പിക്കുകയും ചെയ്യുക. Health tips: Side Effects of ABC Juice

സമകാലിക മലയാളം 29 Nov 2025 4:33 pm

അത്താഴത്തിന് ചോറോ ചപ്പാത്തിയോ നല്ലത്?

അ ത്താഴം എപ്പോഴും ലളിതമായിരിക്കണമെന്നാണ് പൊതുവെ പറയാറ്. അത്താഴം തെറ്റിയാൽ, അത് ദഹനത്തെയും മെറ്റബോളിസത്തെയും മോശമാക്കും. അതോടെ രാത്രിയിലെ ഉറക്കത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ദിവസത്തെ അവസാന ഭക്ഷണമായ അത്താഴത്തിന് പ്രാധാന്യം കൂടുതലാണ്. മിക്കവാറും ആളുകൾ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാർബോഹൈഡ്രേറ്റ് അടങ്ങിയതാണ്. എന്നാൽ അവയുടെ ദഹന ശേഷിയും നാരുകളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. രാത്രിയിൽ ചപ്പാത്തി കഴിച്ചാൽ... ഗോതമ്പ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ മാവ് ഉപയോ​ഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ സമയമെടുക്കാം. അതുകൊണ്ട് തന്നെ കൂടുതൽ നേരം വയറ് നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ സഹായിക്കും. കുട്ടികളിൽ നാഡീ വൈകല്യങ്ങൾക്ക് പിന്നിലെ അപൂർവ ജീൻ മ്യൂട്ടേഷൻ കണ്ടെത്തി ​ഗവേഷകർ; മെഡിക്കൽ രം​ഗത്തെ പുത്തൻ ചുവടുവെപ്പ് കൂടാതെ ഊർജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താൻ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തും. എന്നാല്‍ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവർക്ക്, രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല. കരൾ അത്ര പ്രിയപ്പെട്ടതാണോ? ദിവസവും കുടിക്കാം രണ്ട് കപ്പ് കാപ്പി ചോറ് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. പ്രത്യേകിച്ച് തവിടു കളഞ്ഞ വെളുത്ത അരി കൊണ്ടുണ്ടാക്കിയ ചോറ്. രാത്രി നല്ല ഉറക്കത്തിനും വയറുവീർക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ചിലര്‍ക്ക് വീണ്ടും വിശക്കാനും സാധ്യതയുണ്ട്. പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവക്കൊപ്പം ചോറ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വലിയ അളവില്‍ പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. Chapathi vs Rice, Which one is better for Dinner

സമകാലിക മലയാളം 29 Nov 2025 1:22 pm

കരൾ അത്ര പ്രിയപ്പെട്ടതാണോ? ദിവസവും കുടിക്കാം രണ്ട് കപ്പ് കാപ്പി

രാ വിലെ ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുകയെന്നത് പലരുടെയും ശീലത്തിന്റെ ഭാ​ഗമാണ്. കാപ്പി ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്ററാണ്. ഇത് ഉണർന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. എന്നാൽ അതിനപ്പുറത്ത് ദിവസവും രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരൾ അർബുദമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. 130,000-ത്തിലധികം ആളുകളിൽ അടുത്തിടെ നടത്തിയ ഒരു പിയർ-റിവ്യൂഡ് ഡോസ്-റെസ്‌പോൺസ് മെറ്റാ അനാലിസിസ് റിപ്പോർട്ടിൽ ദിവസവും രണ്ട് കപ്പ് കാപ്പി വരെ കുടിക്കുന്നത്, ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ അപകടസാധ്യത 35 ശതമാനം വരെ കുറയ്ക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകൾ, ബിഎംഐ എന്നിവ ക്രമീകരിച്ചതിനു ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്നും പഠനം പറയുന്നു. കാപ്പി കരളിനെ എങ്ങനെ സംരക്ഷിക്കും ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദം തടയുകയും കരൾ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന കേടുപാടുകൾ വിട്ടുമാറാതെയും നീണ്ടുനിൽക്കുകയും ചെയ്യുമ്പോൾ അത് സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് കരൾ കാൻസർ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. പതിവായി കാപ്പി കുടിക്കുന്നവരിൽ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ക്രോണിക് കരൾ രോഗം, സിറോസിസ്, കരൾ അർബുദം എന്നിവ കുറവാണെന്ന് നിരവധി അന്താരാഷ്ട്ര പഠനങ്ങൾ കാണിക്കുന്നു. ഫാറ്റി ലിവർ രോഗമോ വൈറൽ ഹെപ്പറ്റൈറ്റിസോ ഉള്ളവർക്ക് ഈ കണ്ടെത്തലുകൾ പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിക്കാം, ​ഗുണങ്ങളേറെ എത്ര കാപ്പി കുടിക്കാം ​ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും മിതമായ ഉപയോ​ഗമാണ് ഏറ്റവും പ്രയോജനകരം. പ്രതിദിനം രണ്ട് മുതൽ നാല് വരെ കപ്പ് കാപ്പി കുടിക്കാവുന്നതാണ്. കാപ്പി കുടിക്കുന്നത് അധികമായാൽ ഉറക്കമില്ലായ്മ, ദഹന അസ്വസ്ഥത അല്ലെങ്കിൽ ഉയർന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകാം. ഇത് വ്യക്തിഗത സംവേദനക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. കുട്ടികളിൽ നാഡീ വൈകല്യങ്ങൾക്ക് പിന്നിലെ അപൂർവ ജീൻ മ്യൂട്ടേഷൻ കണ്ടെത്തി ​ഗവേഷകർ; മെഡിക്കൽ രം​ഗത്തെ പുത്തൻ ചുവടുവെപ്പ് എന്നാൽ കാപ്പി കുടിച്ചതു കൊണ്ട് മാത്രം കരളിനെ സംരക്ഷിക്കാൻ കഴിയില്ല. അമിതമായ മദ്യപാനം, പുകവലി, പൊണ്ണത്തടി അല്ലെങ്കിൽ നിയന്ത്രണാതീതമായ ഹെപ്പറ്റൈറ്റിസ് പോലുള്ളവ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന അപകടസാധ്യതയുള്ളവർക്ക് പതിവായി കരൾ പരിശോധന അത്യാവശ്യമാണ്. സമീകൃതാഹാരം, ശരീരഭാരം നിയന്ത്രണം, പരിമിതമായ മദ്യപാനം, പുകവലി ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ ജീവിതശൈലിയുടെ ഒരു ഭാഗമായി കാപ്പിയെ കാണണം. Can daily coffee lower liver cancer risk?

സമകാലിക മലയാളം 29 Nov 2025 12:32 pm

കുട്ടികളിൽ നാഡീ വൈകല്യങ്ങൾക്ക് പിന്നിലെ അപൂർവ ജീൻ മ്യൂട്ടേഷൻ കണ്ടെത്തി ​ഗവേഷകർ; മെഡിക്കൽ രം​ഗത്തെ പുത്തൻ ചുവടുവെപ്പ്

കു ട്ടികളിൽ ആവർത്തിച്ചുള്ള നാഡീ വൈകല്യങ്ങൾക്ക് പിന്നില്‍ USP18 ജീനിന് സംഭവിക്കുന്ന അപൂര്‍വ മ്യൂട്ടേഷൻ ആണെന്ന് കണ്ടെത്തി ഇന്ത്യൻ ​ഗവേഷകർ. സ്യൂഡോ-ടോർച്ച് സിൻഡ്രോം ടൈപ്പ് 2 എന്നത് വളരെ സങ്കീർണ്ണവും അപൂര്‍വവുമായി സംഭവിക്കുന്ന പാരമ്പര്യമായുള്ള ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്. കുട്ടികളില്‍ തലച്ചോറിന്‍റെ വളർച്ചയെയും പ്രവർത്തനത്തെയുമാണ് രോഗം ബാധിക്കുന്നത്. ഇതിന്‍റെ പിന്നില്‍ അപൂര്‍വ USP18 ജീന്‍ മ്യൂട്ടേഷന്‍ ആണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ലോകത്താകെ ഇതുമായി ബന്ധപ്പെട്ട 11 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായി 11 വയസുകാരിയിലാണ് ഈ അപൂര്‍വ ന്യൂറോളജിക്കല്‍ ഡിസോർഡര്‍ കണ്ടെത്തിയത്. ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജ്, റെഡ്ക്ലിഫ് ലാബ്സ് എന്നിവരോട് സഹകരിച്ച് ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്. സ്യൂഡോ-ടോർച്ച് സിൻഡ്രോം ടൈപ്പ് 2, കുട്ടികളിൽ പലപ്പോഴും ജന്മനാ ഉണ്ടാകുന്ന അണുബാധകളോട് സാമ്യമുള്ള കഠിനമായ നാഡീസംബന്ധമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. എന്നാല്‍ അവ യഥാര്‍ഥ അണുബാധകൊണ്ട് സംഭവിക്കുന്നതായിരിക്കില്ല. ശരീരത്തിലെ രോഗപ്രതിരോധ പ്രതികരണത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന USP18 ജീൻ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി സജീവമാവുകയും തലച്ചോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിച്ചുള്ള ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. USP18 ജീനിന് സംഭവിക്കുന്ന മ്യൂട്ടേഷന്‍ കുട്ടികളില്‍ അപൂര്‍വ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ സംഭവിക്കാന്‍ കാരണമെന്ന് ഗവേഷകര്‍ ക്ലിനിക്കൽ ഡിസ്മോർഫോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്ന 11 വയസുകാരിയെ പരിശോധിച്ചതിലൂടെയാണ് ഗവേഷണത്തിന് തുടക്കമായത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ഭക്ഷണം പെട്ടെന്ന് ചൂടാറി പോകുന്നുവെന്ന പരാതി ഇനി വേണ്ട, ചില പൊടിക്കൈകള്‍ പനിയെ തുടര്‍ന്ന് അബോധാവസ്ഥ, അപസ്മാരം, വളര്‍ച്ച കുറയുക, വലിപ്പ് കുറഞ്ഞ തല, ആവര്‍ത്തിച്ചുള്ള പനി എൻസെഫലോപ്പതി (Fever encephalopathy) തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കുട്ടിക്കുണ്ടായിരുന്നത്. വിവിധ സ്നാകിങ്ങിന് വിധേയമാക്കിയപ്പോള്‍ അവളുടെ തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളില്‍ കാൽസ്യം നിക്ഷേപം വർധിക്കുന്നതായി കണ്ടെത്തി. എക്‌സോം സീക്വൻസിങ് വിത്ത് മൈറ്റോകോൺ‌ഡ്രിയൽ ജീനോം സീക്വൻസിങ് എന്ന കേന്ദ്രീകൃത ഡിഎൻ‌എ പരിശോധനയിലൂടെ, UPS 18 ജീനിൽ മുമ്പ് അറിയപ്പെടാത്ത ഒരു മാറ്റം തിരിച്ചറിയാൻ കഴിഞ്ഞതായി ഗവേഷകര്‍ വ്യക്തമാക്കിയെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം ഈ കണ്ടെത്തല്‍ മെഡിക്കല്‍ രംഗത്ത് ഒരു നാഴികക്കല്ലാകുമെന്നും ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന ഉത്തരങ്ങൾ കണ്ടെത്തിയിരിക്കുന്നുവെന്നും റെഡ്ക്ലിഫ് ലാബ്സിന്റെ സ്ഥാപകനും സിഇഒയുമായ ആദിത്യ കണ്ടോയ് പറഞ്ഞു. നാഡീസംബന്ധമായ ലക്ഷണങ്ങളുള്ള കുട്ടികളിൽ നേരത്തെയുള്ള ജനിതക പരിശോധനയുടെ പ്രാധാന്യത്തെ ഈ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Indian scientists discover rare gene mutation behind repeated neurological disorders in children

സമകാലിക മലയാളം 29 Nov 2025 11:38 am

ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിക്കാം, ​ഗുണങ്ങളേറെ

നി രവധി പോഷകങ്ങളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. വെള്ളത്തിലോ പാലിലോ ഉണക്കമുന്തിരി ദിവസവും കുതിർത്തു കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും. ചർമ സംരക്ഷണം ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകൾ പരിഹരിക്കും. ചർമം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിൻ എ, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിന്റെ പ്രായം കുറഞ്ഞിരിക്കാൻ ഈ വെള്ളം വളരെ ഉപകാരപ്പെടും. ശരീരഭാരം നിയന്ത്രിക്കാം വിശപ്പ് തോന്നാതിരിക്കാനും കൂടുതൽ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറൽ മധുരം ക്രേവിങ്സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു. ഭക്ഷണം പെട്ടെന്ന് ചൂടാറി പോകുന്നുവെന്ന പരാതി ഇനി വേണ്ട, ചില പൊടിക്കൈകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സോഡിയം ബാലൻസ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും. വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം അയൺ അളവ് കൂട്ടും ചുവന്ന രക്തകോശങ്ങൾക്ക് ആവശ്യമായ അയൺ ഉണക്കമുന്തിരിയിൽ ധാരാളമായി ഉണ്ട്. ഉണക്കമുന്തിരി കുതിർത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഊർജം കൂടാൻ സഹായിക്കുകയും ചെയ്യും. വിഷാംശം നീക്കം ചെയ്യും ഉണക്കമുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം സഹായിക്കും Black Raisins Health Benefits

സമകാലിക മലയാളം 28 Nov 2025 6:00 pm

വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം

വെറുതെയിരിക്കുമ്പോൾ മധുരം കഴിക്കാനുള്ള ഒരു കൊതി തോന്നാറുണ്ടോ? ഇത് സ്വാഭാവികമായി കണ്ട് നിസാരമാക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നുത്. ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവത്തെയാകാം ഇത് സൂചിപ്പിക്കുന്നതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. വിറ്റാമിന്‍ ബി 1 (തയാമിൻ), വിറ്റാമിന്‍ ബി 2 (റൈബോഫ്ലേവിൻ), വിറ്റാമിന്‍ ബി 3 (നിയാസിൻ), വിറ്റാമിന്‍ ബി12, അല്ലെങ്കിൽ വിറ്റാമിന്‍ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ കുറവ് മധുരത്തോട് ആസക്തി ഉണ്ടാക്കും. ഊർജ്ജം നിലനിർത്താൻ ബി വിറ്റാമിനുകൾ സഹായിക്കും. ഉറക്കത്തിനിടെ ഞെട്ടല്‍, താഴ്ചയിലേക്ക് വീഴുന്നതായി തോന്നിയോ? കൂടാതെ രക്തത്തിലെ ക്രോമിയത്തിന്‍റെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു. ഭക്ഷണം പെട്ടെന്ന് ചൂടാറി പോകുന്നുവെന്ന പരാതി ഇനി വേണ്ട, ചില പൊടിക്കൈകള്‍ ബ്രോക്കളി, മുന്തിരി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ലീന്‍ മാംസ്യങ്ങള്‍ എന്നിവയില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സൾഫർ തുടങ്ങിയ ധാതുക്കളുടെ കുറവു മൂലവും മധുരത്തോട് ആസക്തി ഉണ്ടാകാം. Sugar Cravings may indicate some vitamin defiency

സമകാലിക മലയാളം 28 Nov 2025 5:28 pm

ഉറക്കത്തിനിടെ ഞെട്ടല്‍, താഴ്ചയിലേക്ക് വീഴുന്നതായി തോന്നിയോ?

ഉ റക്കത്തിനിടെ കൊക്കയിലേക്കോ അല്ലെങ്കിൽ കുഴിയിലേക്കോ വീഴുന്നതായി തോന്നിയിട്ടുണ്ടോ? സ്ലീപ് പാരലിസീസ്, ഹിപ്പ്നിക്ക് ജെർക്ക് കാരണമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. ഉറക്കത്തിനിടെ ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി കേൾക്കുകയും അനുഭവിക്കുകയും ചെയ്യുക, എന്നാൽ അനങ്ങാനോ പ്രതികരിക്കാനോ സാധിക്കാത്ത അവസ്ഥയാണ് സ്ലീപ് പാരലിസീസ്. ഉറക്കത്തിനിടെ ഞെട്ടുന്ന അവസ്ഥയുമുണ്ട്. ഉറങ്ങി കിടക്കുന്നവർ ചിലപ്പോൾ അത് അറിയില്ലെങ്കിൽ പോലും. ഉറക്കത്തിൽ സംഭവിക്കുന്ന ഒരു വിചിത്രമായ പ്രക്രിയയാണ് ഹിപ്പ്നിക്ക് ജെർക്ക് (Hypnic Jerk). അഗാധമായ ഉറക്കത്തിനിടെ പെട്ടെന്നുള്ള കുലുക്കം അല്ലെങ്കിൽ താഴേക്ക് വീഴുന്ന പോലെയുള്ള തോന്നൽ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഹിപ്പ്നിക്ക് ജെർക്ക് ഉണ്ടാകുന്നത്. കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് കണ്ടെത്തി ചിലര്‍ക്ക് ആഴത്തിലുള്ള കുഴിയിലേക്ക് വീഴുന്നത് പോലെയോ അല്ലെങ്കില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിട്ടും കിടക്കയില്‍ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്തത് പോലെയും തോന്നാം. എന്നാല്‍ ഇത് വളരെ കുറച്ച് സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന അവസ്ഥയാണ്. ഇത് ചിലരില്‍ ഭീതിജനകമായ അവസ്ഥ സൃഷ്ടിക്കാം. ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, പിത്തിന് ആരോഗ്യഗുണങ്ങളേറെ ഇതിന് പിന്നിലെ കാരണം കണ്ടാത്താൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കൃത്യമല്ലാത്ത ഉറക്കം, മാനസിക സമ്മർദ്ദം, ഉറക്ക തകരാറുകൾ, ഉത്കണ്ഠ തുടങ്ങിയ കാരണങ്ങളാകാമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. Sleeping Disorders: Sleep paralysis and Hypnic jerk

സമകാലിക മലയാളം 28 Nov 2025 4:27 pm

ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, പിത്തിന് ആരോഗ്യഗുണങ്ങളേറെ

ഓ റഞ്ച് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴിവാക്കാറുണ്ട്. പിത്ത് എന്നാണ് ആ പാളിയെ വിളിക്കുന്നത്. എന്നാല്‍ പഴത്തിനൊപ്പം ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ഒഴിവാക്കിക്കളയുന്ന ഇവയ്ക്കുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ നാരുകളും, ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും പൊട്ടാസ്യവും സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാത്രമല്ല കുടലിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്. ചർമം തിളങ്ങാൻ അടിപൊളി, പക്ഷെ അവോക്കാഡോ ഫേയ്സ്പാക്ക് ട്രൈ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഇത് വയറു കൂടുതല്‍ നേരം നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും പോഷകങ്ങളുടെ സന്തുലനം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഹൃദയാരോഗ്യം, രക്തക്കുഴലുകൾ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയെ സംരക്ഷിക്കാൻ സഹായിക്കുന്ന ഹെസ്പെരിഡിൻ, നരിംഗെനിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകൾ പിത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണുപ്പായാൽ ജലദോഷവും പനിയും; പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേക ഡയറ്റ് ഈ സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സിട്രസ് പഴങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ അവയില്‍ അടങ്ങിയ ഫ്ലേവനോയ്ഡുകൾ രക്തയോട്ടം മെച്ചപ്പെടുത്തുമെന്നും ശരീര വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. Health Benefits of Orange Pith: Why you shouldn’t throw away the orange pith this winter

സമകാലിക മലയാളം 28 Nov 2025 3:15 pm

കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് കണ്ടെത്തി

മ രുന്നിനെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ പുതിയ മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയൽ കാൻസർ റിസർച്ച്. സ്തനാർബുദം ഉണ്ടാക്കുന്ന കാൻസർ കോശങ്ങൾ കീ​മോ തെറാപ്പിയിൽ പൂർണമായും നശിക്കാറില്ല. രോഗം ഭേദമായിക്കഴിഞ്ഞാലും ഇവ ശരീരത്തിൽ മറഞ്ഞിരിക്കാം. വർഷങ്ങൾക്ക് ശേഷം ഇവ വീണ്ടും ശക്തയാർജ്ജിക്കുകയും ചെയ്യാം. എന്നാൽ ഇവ ശ്വാസകോശം പോലുള്ള മറ്റ് അവയവങ്ങളെയായിരിക്കും ബാധിക്കുക. മാത്രമല്ല, മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ഇവ നേടിയെടുത്തിട്ടുമുണ്ടാവും. ചികിത്സയ്ക്ക് വെല്ലുവിളിയാകുന്ന ഇത്തരം കോശങ്ങളെ നശിപ്പിക്കാനുള്ള മരുന്നാണ് ​ഗവേഷകർ കണ്ടിത്തിയിരിക്കുന്നത്. ആ​ഗോളതലത്തിൽ തന്നെ കോടിക്കണക്കിന് കാൻസർ രോ​ഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന കണ്ടെത്തലാണിത്. തണുപ്പായാൽ ജലദോഷവും പനിയും; പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേക ഡയറ്റ് ടാറ്റ മെമ്മോറിയൽ സെന്റർ-അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആന്റ്എജുക്കേഷനിലെ ഗവേഷക ഡോ. നന്ദിനി വർമയുടെ നേതൃത്വത്തിലാണ് ​ഗവേഷണം നടന്നത്. ഇത്തരം കോശങ്ങളിൽ മരുന്നിനെ പ്രതിരോധിക്കുന്ന തൻമാത്രകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് റെഡോക്സ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ​ഗവേഷകർ വ്യക്തമാക്കുന്നു. ഡെങ്കിപ്പനിക്കെതിരായ ആദ്യത്തെ സിംഗിള്‍ ഡോസ് വാക്സിന് അംഗീകാരം, 91.6 ശതമാനം ഫലപ്രാപ്തി കീമോതെറാപ്പി നിർത്തുന്നതോടെ കൂടുതൽ രൂക്ഷമായ രീതിയിലാണ് ഇത്തരം കോശങ്ങൾ പിന്നീട് പെരുമാറുന്നത്. ഇവ എങ്ങനെ കീമോതെറാപ്പിയെ അതിജീവിക്കുന്നു എന്നും കണ്ടെത്തി. GPX4, FSP1 എന്നീ തൻമാത്രകളെയാണ് കണ്ടെത്തിയത്. FSP1നെ തടയാൻ കഴിഞ്ഞാൽ ഇവയുടെ പ്രതിരോധശേഷി ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഈ രണ്ട് തൻമാത്രകളെയും തടയുന്ന ചികിത്സാ രീതിയാണ് ഗവേഷകർ വികസിപ്പിച്ചത്. Tata Memorial finds way to kill drug-resistant cancer cells

സമകാലിക മലയാളം 28 Nov 2025 12:43 pm

ഡെങ്കിപ്പനിക്കെതിരായ ആദ്യത്തെ സിംഗിള്‍ ഡോസ് വാക്സിന് അംഗീകാരം, 91.6 ശതമാനം ഫലപ്രാപ്തി

ഡെ ങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി ബ്രസീൽ. ബ്രസീലിയൻ ആരോഗ്യ നിയന്ത്രണ ഏജൻസിയായ ANVISAന് കീഴിലുള്ള സാവോ പോളോയിലെ ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച Butantan-DV വാക്സിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ ആവശ്യമുള്ള വാക്സിൻ TAK-003 ആണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ബ്യൂട്ടന്റാൻ-ഡിവിയുടെ സിംഗിള്‍ ഡോസില്‍ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ സഹായിക്കുമെന്ന് ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എസ്പർ കല്ലാസ് പറഞ്ഞു. 16,000-ത്തിലധികം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി എട്ട് വർഷത്തെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് Butantan-DV സാധാരണക്കാരിലേക്ക് എത്തുന്നത്. പുതിയ വാക്സിൻ 91.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചതായും ​ഗവേഷകർ കൂട്ടിചേർക്കുന്നു. 12 മുതൽ 59 വയസുവരെയുള്ളവർക്ക് വാക്സിൻ ഉപയോ​ഗിക്കാം. ഈഡിസ് കൊതുകുകൾ പരത്തുന്നതും ബ്രേക്ക്ബോൺ ഫിവര്‍ എന്നറിയപ്പെടുന്നതുമായ ഡെങ്കിപ്പനി 2024 ൽ ആഗോളതലത്തിൽ 1.46 കോടിയിലധികം ആളുകളെയാണ് ബാധിച്ചത്. ഏകദേശം 12,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 2026 അവസാനത്തോടെ പുതിയ വാക്സിന്‍ വിപണിയില്‍ എത്തിക്കുന്നതിന് ചൈനീസ് കമ്പനിയായ വുക്സി ബയോളജിക്സുമായി രാജ്യം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചർമം തിളങ്ങാൻ അടിപൊളി, പക്ഷെ അവോക്കാഡോ ഫേയ്സ്പാക്ക് ട്രൈ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്താണ് ഡെങ്കിപ്പനി ഈഡിസ് ഈജിപ്റ്റെ കൊതുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛർദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തിൽ തിണർപ്പുകൾ, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമായി ഉണ്ടാവുകയും ചെയ്യും. അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത് നിരന്തരമായ ഛർദ്ദി, വയർ വേദന, മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കാണിക്കും.  Butantan-DV; Single Dose Vaccine Against Dengue approved in Brazil.

സമകാലിക മലയാളം 28 Nov 2025 11:53 am

തണുപ്പായാൽ ജലദോഷവും പനിയും; പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേക ഡയറ്റ്

ശൈ ത്യകാലം രോഗങ്ങളുടെ കാലം കൂടിയാണ്. തണുപ്പ് കൂടുന്നതോടെ നമ്മുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാന്‍ കാരണമാകുന്നു. ഇത് ജലദോഷം, പനി, അലര്‍ജി, അണുബാധ തുടങ്ങിയവയിലേക്ക് നയിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ശരിയായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിരോധ കോശങ്ങള്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളെയും പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ മാക്രോ ന്യൂട്രിയന്റുകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ പോഷകങ്ങള്‍ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രോഗാണുക്കളോട് പോരാടാനും സഹായിക്കും. ഇതിനായി സങ്കീര്‍ണമായ ദിനചര്യയുടെയോ സപ്ലിമെന്റുകളുടെയോ ആവശ്യമില്ല. ഭക്ഷണത്തിലൂടെ ഈ പോഷകങ്ങളെ ശരീരത്തിന് ലഭ്യമാക്കാവുന്നതാണ്. സിട്രസ് പഴങ്ങള്‍ (വിറ്റാമിന്‍ സി) വിറ്റാമിൻ സി വെളുത്ത രക്താണുക്കൾ ഉൾപ്പെടെയുള്ള രോഗപ്രതിരോധ കോശങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. ശൈത്യകാലത്ത് സാധാരണമായ അണുബാധകളോട് വേഗത്തിൽ പ്രതികരിക്കാന്‍ ഇത് ശരീരത്തെ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ളവ ഡയറ്റില്‍ ചേര്‍ക്കുന്നതിലൂടെ വിറ്റാമിന്‍ സി ശരീരത്തിന് ലഭ്യമാക്കാം. ഇലക്കറികളും പച്ചക്കറികളും (ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും) ശരീരത്തിലെ ദീർഘകാലമായുള്ള വീക്കം നിയന്ത്രിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും. വീക്കം നിയന്ത്രണത്തിലായിരിക്കുമ്പോൾ, രോഗപ്രതിരോധ സംവിധാനത്തിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും വെല്ലുവിളികളോട് കൂടുതൽ കൃത്യതയോടെ പ്രതികരിക്കാനും കഴിയും. വെളുത്തുള്ളിയും മഞ്ഞളും ( ആന്‍റിമൈക്രോബയല്‍, ആന്‍റിഇന്‍ഫ്ലമേറ്ററി) വെളുത്തുള്ളിയിലും മഞ്ഞളിലും സ്വാഭാവിക ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മാരകമായ സൂക്ഷ്മാണുക്കളുടെ വളർച്ച കുറയ്ക്കാനും ശാരീരിക അസ്വസ്ഥതകൾ ലഘൂകരിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത് പ്രതിരോധ ശേഷി മെച്ചപ്പെടാന്‍ ഇത് സഹായിക്കുന്നു. തൈരും പുളിപ്പിച്ച ഭക്ഷണവും (പ്രോബയോട്ടിക്സ്) പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഫലപ്രദമാണ്. രോഗപ്രതിരോധ കോശങ്ങളുടെ വലിയൊരുഭാഗം കുടലിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സീസണല്‍ അണുബാധകള്‍ക്കെതിരെയുള്ള ഫലപ്രദമായ പ്രതികരണങ്ങള്‍ക്ക് ഇത് നിര്‍ണായകമാണ്. തൈര്, കെഫീർ അല്ലെങ്കിൽ പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ മികച്ച പ്രോബയോട്ടിക്സ് ആണ്. ചർമം തിളങ്ങാൻ അടിപൊളി, പക്ഷെ അവോക്കാഡോ ഫേയ്സ്പാക്ക് ട്രൈ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം പരിപ്പ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ (സിങ്ക്, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ) രോഗപ്രതിരോധ കോശങ്ങൾ രൂപപ്പെടുത്തുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും ഈ പോഷകങ്ങള്‍ പ്രധാനമാണ്. പ്രോട്ടീനും കൊഴുപ്പും കോശഘടനയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു, സിങ്ക് രോഗപ്രതിരോധ പ്രവർത്തനത്തെ സ്വാധീനിക്കുന്ന നൂറുകണക്കിന് എൻസൈം പ്രക്രിയകളെ പ്രോത്സാഹിപ്പിക്കുന്നു. ബദാം, മത്തങ്ങ വിത്തുകൾ, പയർവർഗ്ഗങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ഡയറ്റില്‍ സ്ഥിരം ചേര്‍ക്കാന്‍ ശ്രമിക്കുക. അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത് ജലദോഷവും പനിയും തടയാന്‍ ചില ടിപ്സ് ഭക്ഷണശീലത്തില്‍ മാത്രമല്ല, ചില ജീവിതശൈലി മാറ്റങ്ങളും ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നല്ല ഉറക്കം: ശരീരത്തെ നന്നാക്കാനും രോഗപ്രതിരോധ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു. വ്യായാമം: രക്തയോട്ടം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ കോശങ്ങളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. നിയന്ത്രിത സമ്മർദ്ദം: തുടർച്ചയായ സമ്മർദ്ദം രോഗപ്രതിരോധ പ്രതികരണങ്ങളെ ദുർബലപ്പെടുത്തും. പുകവലിയും അമിതമായ മദ്യവും പരിമിതപ്പെടുത്തൽ: രണ്ടും രോഗപ്രതിരോധ പ്രകടനത്തെ തടസ്സപ്പെടുത്തും. Winter foods to prevent cold and flu

സമകാലിക മലയാളം 28 Nov 2025 11:31 am

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

മു ടിയുടെ അറ്റം വെട്ടിയാലേ മുടി വളരൂ! ഇത് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇത് മനസിലാക്കാന്‍ ആദ്യം മുടി വളർച്ചയുടെ ശാസ്ത്രം അല്‍പം മനസിലാക്കാം. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ പിന്തുണയോടെ കോശങ്ങള്‍ രൂപപ്പെടുന്നു. ആരോ​ഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു മാസത്തില്‍ ശരാശരി അര ഇഞ്ച് വരെ മുടി നീളം വെക്കും. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ആറ് ഇഞ്ച് നീളം. ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിയാണ് മുടിയുടെ വളര്‍ച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത്. മുടി വേരിൽ നിന്നാണ് വളരുന്നതു എന്നതു കൊണ്ടു തന്നെ ഇത്തരം ജൈവ പ്രക്രിയയെ മുടി ട്രിം ചെയ്യുന്നതു ബാധിക്കില്ലെങ്കിലും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാഴ്ചയ്ക്കും ഇത് സഹായകരമാണ്. കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിപ്പ്, അത്ര ആരോ​ഗ്യകരമല്ല മുടി ട്രിം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും; മുടി വളരുന്നതനുസരിച്ച് മുടിയുടെ അറ്റം കനം കുറയാനും പെട്ടെന്ന് പൊട്ടി പോകൽ, വീണ്ടുകീറൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കാഴ്ചയില്‍ കനം കുറഞ്ഞതായി തോന്നിപ്പിക്കുക‌യും ചെയ്യും. ചർമം തിളങ്ങാൻ അടിപൊളി, പക്ഷെ അവോക്കാഡോ ഫേയ്സ്പാക്ക് ട്രൈ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം മുടിയുടെ സ്‌റ്റൈല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു; ഇടവേളകളില്‍ ട്രിം ചെയ്യുന്നത് മുടികയറിയും ഇറങ്ങിയും വളരുന്നത് ഒഴിവാക്കി മുടി വൃത്തിയിൽ കിടക്കാൻ സഹായിക്കും. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്തും; മുടി പൊട്ടുന്നതിനും നിന്നും ഒഴിവാകുന്നതോടെ മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്താന്‍ മുടി ട്രിം ചെയ്യുന്നത് സഹായിക്കും. Trimming hair improves hair growth, myth or fact

സമകാലിക മലയാളം 27 Nov 2025 5:47 pm

ചർമം തിളങ്ങാൻ അടിപൊളി, പക്ഷെ അവോക്കാഡോ ഫേയ്സ്പാക്ക് ട്രൈ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആ രോ​ഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടെ നിരവധി പോഷകങ്ങളുടെ കലവറയാണ് അവോക്കാഡോ. സ്മൂത്തിയിലും ടോസ്റ്റുമൊക്കെയായി എപ്പോഴും ഹെൽത്തി ബ്രേക്ക്ഫാസ്റ്റിന്റെ ഭാ​ഗമാണ് അവോക്കാഡോ. എന്നാൽ ഭക്ഷണത്തിൽ മാത്രമല്ല, ചർമസംരക്ഷണത്തിനും അവോക്കാഡോ മികച്ചതാണ്. അവോക്കാഡോ ഫെയ്സ് മാസ്ക് ചർമത്തിന് ഈർപ്പവും തിളക്കവും നൽകുന്ന അവോക്കാഡോ ഫെയ്സ് മാസ്ക്കുകൾ സോഷ്യൽമീഡിയയിലും വൈറലാണ്. ഇത് ചർമത്തിന് വരണ്ട സ്വഭാവം മാറ്റി ഈർപ്പമുള്ളതും ആരോ​ഗ്യപ്രദവുമാക്കി മാറ്റും. എന്നാൽ അവോക്കാഡോ എല്ലാത്തരം ചർമത്തിനും യോജിക്കില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വിറ്റാമിൻ ഇ, ഒലിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഇലാസ്തികത വർധിപ്പിച്ച് ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും. എന്നാൽ സെൻസിറ്റീവും മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർ അവോക്കാഡോ മുഖത്ത് നേരിട്ടു പുരട്ടുന്നത് അത്ര ​ഗുണകരമായിരിക്കണമെന്നില്ല. വീട്ടിലെ പൊടിക്കൈ വീട്ടില്‍ ചെയ്യുന്നതെല്ലാം സുരക്ഷിതമാകണമെന്നില്ല. അവോക്കാഡോ ഫെയ്സ് മാസ്ക്കുകള്‍ വീട്ടിലുണ്ടാക്കി മുഖത്ത് പ്രയോഗിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത് ചില സന്ദര്‍ഭങ്ങളില്‍ വിപരീതഫലമുണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തല നനച്ചാൽ അപ്പോൾ തലവേദന, എന്താണ് ഹെയർ വാഷ് മൈ​ഗ്രെയ്ൻ? അവോക്കാഡോയിൽ പ്രകൃതിദത്ത എണ്ണകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുകയോ ചിലരിൽ മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു. വീട്ടിൽ അവോക്കാഡോ ഫെയ്സ് മാസ്ക് ഉണ്ടാക്കുന്നതിന് പകരം ഡെർമറ്റോളിസ്റ്റുകൾ പരിശോധിച്ച് പിച്ച് ബാലൻസ്ഡ് ആയതും നോൺ-കോമഡോജെനിക്കും സുരക്ഷിതവുമായ അവോക്കാഡോ ഫെയ്സ് മാസ്ക്കുകൾ ഉപയോ​ഗിക്കാവുന്നതാണ്. കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിപ്പ്, അത്ര ആരോ​ഗ്യകരമല്ല അവോക്കാഡോ നിങ്ങളുടെ ചർമത്തിന് നല്ലതായിരിക്കുമെങ്കിലും, അസംസ്കൃത പഴങ്ങൾ നേരിട്ട് പുരട്ടുന്നത് ആരോഗ്യകരമായ സമീപനമായിരിക്കില്ല. മിതത്വം പാലിച്ചും അറിവോടെയും മുന്നോട്ട് പോകുന്നതാണ് ബുദ്ധി. Skin care tips: Avocado Face pack health benefits and side effects

സമകാലിക മലയാളം 27 Nov 2025 5:26 pm

കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിപ്പ്, അത്ര ആരോ​ഗ്യകരമല്ല

ക ഴിച്ചിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം- എന്നൊരു ചൊല്ലുണ്ട്, എങ്കിൽ പിന്നെ കുളിച്ചിട്ടു ആകാം ഭക്ഷണം കഴിക്കുന്നതെന്ന് വെച്ചാലും ആരോ​ഗ്യത്തിന് സുരക്ഷിതമല്ലത്രേ. രാവിലെയുള്ള ഓട്ടപ്പായിച്ചിലിനിടെ ഒരു കുളി പാസാക്കിയ ശേഷം നേരെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും ഇത് ദഹനം സുഖമമാക്കില്ലെന്നാണ് ആയര്‍വേദത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള ആവശ്യമാണ്. ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്പോഞ്ച് ടെക്നിക് കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന ശീലം തുടരുന്നത് ശരീരത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇത് ശരീരഭാരം വര്‍ധിക്കാനും അമിതവണ്ണത്തിനും കാരണമാകാം. അമിതവണ്ണം പല ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. തല നനച്ചാൽ അപ്പോൾ തലവേദന, എന്താണ് ഹെയർ വാഷ് മൈ​ഗ്രെയ്ൻ? പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു. Eating just after Bath is not healthy

സമകാലിക മലയാളം 27 Nov 2025 5:11 pm

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്പോഞ്ച് ടെക്നിക്

ഫ്രി ഡ്ജ് ഇല്ലാത്ത അടുക്കളകൾ ഇന്ന് ചുരുക്കമാണ്. ഭക്ഷണം കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ ഫ്രിഡ്ജ് നല്ലൊരു ഓപ്ഷനാണ്. എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും ഫ്രിഡ്ജിൽ നിന്നുള്ള രൂക്ഷമായ ​ഗന്ധം അലോസരപ്പെടുത്തുന്നതാണ്. എന്നാല്‍ ഇതൊഴിവാക്കാന്‍ ഒരു സിംപിൾ ടെക്നിക്കുണ്ട്. സ്പോഞ്ച് ടെക്നിക് ഫ്രിഡ്ജിനുള്ളില്‍ നനച്ച സ്പോഞ്ച് നന്നായി പിഴിഞ്ഞ ശേഷം വയ്ക്കുക. ഇത് ഫ്രിഡ്ജിനുള്ളിലെ ജലാംശവും ദുർ​ഗന്ധവും ഉണ്ടാക്കുന്ന വായുവിലെ കണികകളും വലിച്ചെടുക്കാൻ സഹായിക്കും. വസ്തുക്കൾ ശീതികരിച്ച നിലയിൽ സൂക്ഷിക്കാണ് ഫ്രിഡ്ജ് ഡിസൈന്‍ ചെയ്തിട്ടുള്ളതെങ്കിലും ഇവയ്ക്ക് ഹ്യുമിഡിറ്റിയെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ ഫ്രിഡ്ജ് തുറക്കുമ്പോള്‍ ചൂടുള്ള വായു അകത്ത് കയറുകയും ഇത് പിന്നീട് ഈർപ്പമായി മാറുകയും ചെയ്യുന്നു. നിങ്ങളെ കാൻസർ മുക്തയാക്കിയത് ആധുനിക ചികിത്സയാണ്, നാച്ചുറോപ്പതിയല്ല, സൊനാലി ബിന്ദ്രെയെ വിമർശിച്ച് ഡോക്ടർ ഇവ പിന്നീട് പച്ചക്കറികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുകയും അവയിൽ പൂപ്പൽ വരുത്താൻ തുടങ്ങുകയും ചെയ്യും. എന്നാൽ സ്‌പോഞ്ച് വെക്കുന്നതോടെ ഇത് ഈർപ്പം വലിച്ചെടുക്കാന്‍ സഹായിക്കുന്നു. അതായത്, സ്‌പോഞ്ചിന് ജലകണങ്ങളെ ആഗിരണം ചെയ്ത് നിർത്താനുള്ള കഴിവുള്ളതുകൊണ്ട് ഇത് ഫ്രിഡ്ജിലെ അന്തരീക്ഷത്തെ വല്ലാതെ വരണ്ട നിലയിലാകാതെ സൂക്ഷിക്കും. ഡോർ തുറക്കുമ്പോൾ വായുവിന്റെ സാന്ദ്രതയിൽ വലിയ വ്യത്യാസമുള്ളതായി അനുഭവപ്പെടില്ല. ശൈത്യകാലത്ത് വേണം എക്സ്ട്ര കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ ഇത് മൂലം ദുർഗന്ധത്തിന് ശമനം ആകുന്നതോടൊപ്പം പച്ചക്കറികൾ കൂടുതൽ നേരം ഫ്രഷായി ഇരിക്കുകയും ചെയ്യും. ഇലക്കറികൾക്കായിരുന്നു ട്രിക്ക് കൊണ്ട് ഏറ്റവും ഉപകാരം ഉണ്ടാവുക. How to avoid foul smell from fridge

സമകാലിക മലയാളം 27 Nov 2025 3:33 pm

ശൈത്യകാലത്ത് വേണം എക്സ്ട്ര കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ

ച ർമത്തിന് എക്സ്ട്ര കെയർ വേണ്ട കാലഘട്ടമാണ് ശൈത്യകാലം. തണുത്ത കാലാവസ്ഥ ചർമത്തെ കൂടുതൽ വരണ്ടതും സെൻസിറ്റീവുമാക്കുന്നു. ഇത് അകാല വാർദ്ധക്യത്തിന് കാരണമാകാം. എന്നാൽ ശരിയായ പരിപാലനത്തിലൂടെ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. രാവിലെ നമ്മൾ ചെയ്യുന്ന പല സാധാരണ ചർമസംരക്ഷണ ശീലങ്ങളും നിങ്ങളുടെ ചർമത്തെ വരണ്ടതാക്കാം. മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് തണുത്ത കാലാവസ്ഥയിൽ ചൂടുവെള്ളം ഉപയോ​ഗിച്ച് മുഖം കഴികുന്നത് ആശ്വാസമായി തോന്നാമെങ്കിലും ചൂട് ചർമത്തിലെ അവശ്യ ലിപിഡുകളും സെറാമൈഡുകളും ഇല്ലാതാകാൻ കാരണമാകും. ഇത് ചർമത്തെ പെട്ടെന്ന് വരണ്ടതും പരുക്കനുമാക്കും. മാത്രമല്ല, ചൂടുവെള്ളം ചർമത്തിന്റെ സ്വാഭാവിക ഈർപ്പം തടസപ്പെടുത്തുകയും വീക്കമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കൊളാജൻ നഷ്ടത്തിന് കാരണമാകുന്നു. ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുന്നതിന് പച്ചവെള്ളത്തിൽ മുഖം കഴുകുന്നതാണ് നല്ലത്. മോയ്‌സ്ചറൈസർ ഉപയോ​ഗിക്കാതിരിക്കുന്നത് ശൈത്യകാലത്ത് മോയ്സ്ചറൈസർ ഉപയോ​ഗിക്കേണ്ടത് പ്രധാനമാണ്. ഇത് ചർമത്തിൽ ഈർപം ലോക്ക് ചെയ്യാൻ സഹായിക്കും. സെറാമൈഡുകൾ, ഹൈലൂറോണിക് ആസിഡ്, നിയാസിനാമൈഡ്, പെപ്റ്റൈഡുകൾ തുടങ്ങിയവ അടങ്ങിയ മോസ്ചറൈസറുകൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. വിറ്റാമിൻ സി ഉപയോഗിക്കേണ്ട വിധം വിറ്റാമിൻ സി സെറം ചർമത്തിലേക്ക് നേരിട്ട് പ്രയോ​ഗിക്കുന്നത് അവ ചർമത്തെ വരണ്ടതാക്കാനോ പ്രകോപിപ്പികാനോ സാധ്യതയുണ്ട്. വിറ്റാമിൻ സി ഉപയോ​ഗിക്കുന്നതിന് മുൻപ് ഒരു ഹൈഡ്രേറ്റിംഗ് സെറം പ്രയോഗിക്കുന്നത് നല്ലതാണ്. പതയുന്ന ക്ലെൻസറുകൾ ഉപയോഗിക്കുക ഉയർന്ന ഫോം, സൾഫേറ്റ് അധിഷ്ഠിത ക്ലെൻസറുകൾ ഉപയോഗിക്കുന്നത് ചർമത്തെ വൃത്തിയാക്കുമെങ്കിലും ചർമത്തെ പെട്ടെന്ന് വരണ്ടതാക്കാം. ഇത് ഒഴിവാക്കുന്നതിന്, മൃദുവായ, പിഎച്ച് ബാലൻസ്ഡ് ആയ ഒരു ക്ലെൻസർ ഉപയോഗിക്കുക. കഫീൻ അമിതമായ പാനീയങ്ങൾ ശൈത്യകാലത്ത് കാപ്പി, ചായ പോലെ കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമായേക്കും. രാവിലെ കാപ്പി കുടിക്കുന്നതിന് പകരം ഒരു ​ഗ്ലാസ് വെള്ളം കുടിക്കാം. സൺസ്‌ക്രീൻ ഉപേക്ഷിക്കരുത് ശൈത്യകാലത്തും സൺസ്ക്രീന‍്‍ സംരക്ഷണം പ്രധാനമാണ്. സൺസ്ക്രീൻ ഉപയോ​ഗിക്കാതിരിക്കുന്നത് അകാല വാർദ്ധക്യത്തിന് കാരണമാകാം. മെച്ചപ്പെട്ട സംരക്ഷണത്തിന് ആന്റിഓക്സിഡന്റുകൾക്കൊപ്പം സൺസ്ക്രീൻ ഉപയോ​ഗിക്കുക. വരണ്ട ചർമത്തിൽ ഉല്‍പന്നങ്ങള്‍ പുരട്ടുമ്പോള്‍ റെറ്റിനോയിഡുകൾ, എക്സ്ഫോളിയേറ്റിങ് സെറം എന്നിവ ശൈത്യകാലത്ത് ചർമം മൃദുവാക്കുനെങ്കിലും അവയുടെ ഉപയോ​ഗം കുറയ്ക്കാൻ ശ്രമിക്കുക. വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ ചർമത്തിൽ ഇവ പ്രകോപനം വർധിപ്പിക്കും, ഇത് മൈക്രോ-ഇൻഫ്ലമേഷന് കാരണമാകാം. Winter skin care Tips: 7 morning habits that may be drying out your skin

സമകാലിക മലയാളം 27 Nov 2025 1:37 pm

നിങ്ങളെ കാൻസർ മുക്തയാക്കിയത് ആധുനിക ചികിത്സയാണ്, നാച്ചുറോപ്പതിയല്ല, സൊനാലി ബിന്ദ്രെയെ വിമർശിച്ച് ഡോക്ടർ

കാ ൻസറിനെ അതിജീവിച്ചതിനെ കുറിച്ച് നിരന്തരം പങ്കുവെച്ചിട്ടുള്ളയാളാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ. എന്നാൽ കാൻസർ അതിജീവനത്തിൽ ഓട്ടോഫാഗി എന്ന നാച്ചുറോപ്പതി ചികിത്സാ രീതി തന്നെ ഏറെ സഹായിച്ചുവെന്ന താരത്തിന്റെ തുറന്നു പറച്ചിൽ ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയ്ക്ക് തിരിതെളിയിച്ചിരിക്കുകയാണ്. കേടായതോ അല്ലെങ്കിൽ ആവശ്യമില്ലാത്തതോ ആയ ഭാ​ഗങ്ങളെ കോശങ്ങൾ സ്വന്തമായി നീക്കം ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യുന്ന രീതി ആണ് ഓട്ടോഫാഗി. ഇത് അശാസ്ത്രീയമായ രീതിയാണെന്നും സൊനാലിയെ പോലുള്ളവർ ഇത്തരം തെറാപ്പികളെ പ്രോത്സാഹിപ്പിക്കരുതെന്നും ദി ലിവർ ഡോക്ടർ എന്ന പേരിൽ സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന ഡോ. അബി ഫിലിപ്സ് വിമർശിച്ചു. 2018 ലാണ് സൊനാലി ബിന്ദ്രെയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. തന്റെ നാച്ചുറോപത് ആണ് ഓട്ടോഫാഗി പരിചയപ്പെടുത്തിയതെന്നും അതെ കുറിച്ച് താൻ കൂടുതൽ പഠിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന് സൊനാലി എക്സിൽ കുറിച്ചു. ഇപ്പോഴും അത് തുടരുന്നു. ഓട്ടോഫാ​ഗിയെ കുറിച്ചുള്ള പഠനം പങ്കുവെച്ചു കൊണ്ടായിരുന്നു സൊനാലിയുടെ തുറന്നു പറച്ചിൽ. ‘’2018-ൽ നിങ്ങൾക്ക് മറ്റുഭാഗങ്ങളിലേക്കുകൂടി പടർന്ന നാലാംഘട്ട മെറ്റാസ്റ്റേറ്റിക് എൻഡോമെട്രിയൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിങ്ങനെ തീവ്രമായ കാൻസർ ചികിത്സയുടെ ഭാഗമായി നിങ്ങൾ ന്യൂയോർക്കിലേക്ക് മാറി. 2019-ൽ കാൻസർ മുക്തമായെന്ന് പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് വരികയും ചെയ്തു. ഒരു ആധുനിക ചികിത്സാ ആശുപത്രിയിൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ ചെയ്തതിന്റെ ഭാഗമായാണ് നിങ്ങളുടെ കാൻസർ ഭേദമായതെന്ന് ഞാൻ ആവർത്തിക്കുന്നു. അല്ലാതെ നാച്ചുറോപ്പതി കാരണമല്ല, ഓട്ടോഫാഗി കാരണമല്ല. ശാസ്ത്രീയാടിത്തറയുള്ള മികച്ച ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള പ്രിവിലേജ് നിങ്ങൾക്കുണ്ടായിരുന്നു.’’- ഡോ. അബി ഫിലിപ്സ് കുറിച്ചു. ഓരേ സമയം സ്ക്രബ് ആയും മോയിസ്ചറൈസറായും ഉപയോ​ഗിക്കാം, വെർജിൻ വെളിച്ചെണ്ണയുടെ ​ഗുണങ്ങൾ നാച്ചുറോപ്പതി എന്നത് വ്യാജചികിത്സയാണെന്നും ഇത്തരം ചികിത്സയുടെ മറവിലുള്ള വ്യാജ ചികിത്സാരീതികൾ ഗുരുതരമാണെന്നും അദ്ദേഹം പറയുന്നു. ഓട്ടോഫാഗി എന്നത് ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ്. പോഷകങ്ങളുടെ അഭാവത്തിലും കോശങ്ങൾ തകരാറിലാവുമ്പോഴുമൊക്കെ ശരീരത്തിലുണ്ടാകുന്ന കോശങ്ങളുടെ പുനരുപയോഗ സംവിധാനമാണത്. ഉറക്കം നല്ലതാണ്, പക്ഷെ ഇങ്ങനെ ഉറങ്ങിയാൽ വിറ്റാമിൻ ഡി കുറയും കോശങ്ങളുടെ ആരോഗ്യത്തിന് ഈ പ്രക്രിയ പ്രധാനമാണെങ്കിലും നാച്ചുറോപ്പതുകൾ ഇതിനെ തെറ്റായി ചിത്രീകരിക്കുകയും കാൻസർ പ്രതിരോധത്തിൽ പ്രധാനമാണെന്ന് യാതൊരു തെളിവുമില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രകൃതിചികിത്സാരീതികളും വ്യാജ തത്വങ്ങളും ഉപേക്ഷിച്ച് ശാസ്ത്രീയ അടിത്തറയുള്ള ചികിത്സയെ വിശ്വസിക്കണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. Bollywood Actress Sonali Bendre autophagy cancer controversy The liver doctor reply

സമകാലിക മലയാളം 27 Nov 2025 12:02 pm

ഉറക്കം നല്ലതാണ്, പക്ഷെ ഇങ്ങനെ ഉറങ്ങിയാൽ വിറ്റാമിൻ ഡി കുറയും

രാ വിലെ സ്ഥിരമായി വൈകി ഉണരുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്ങനെയാണെന്നല്ലേ, സ്ഥിരമായി വൈകി ഉണരുന്നതിനെ തുടര്‍ന്ന് ശരീരത്തിന് അനിവാര്യമായ ഒരു പോഷകത്തെ നഷ്ടപ്പെടുത്തുന്നുവെന്നതാണ് കാരണം. വിറ്റാമിന്‍ ഡി, ഇവ 'സണ്‍ഷൈന്‍ വിറ്റാമിന്‍' എന്നും വിശേഷിപ്പിക്കാറുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. ഇത് ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കാനും കാത്സ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും ആഗിരണം മെച്ചപ്പെടുത്തി, എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകമാണ്. കൂടാതെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതു മുതല്‍ മാനസികാവസ്ഥ സന്തുലിതമാക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വിറ്റാമിന്‍ ഡി അനിവാര്യമാണ്. രാവിലെ വൈകി ഉണരുന്നത് പതിവാക്കുന്നതോടെ സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് കുറയുകയും വിറ്റാമിന്‍ ഡിയുടെ അഭാവത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ ഉള്‍പ്പെടുയുള്ള ആരോഗ്യത്തെ ബാധിക്കുന്നു. വൈകി ഉണരുന്നത് ദോഷകരമല്ലെന്ന് തോന്നിയേക്കാം, എന്നാൽ കാലക്രമേണ അവ സൂര്യപ്രകാശം ഏൽക്കുന്നതും വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെയും ബാധിക്കും. വിഷാദ രോഗവും വിറ്റാമിന്‍ ഡിയും വിറ്റാമിന്‍ ഡിയുടെ കുറവ് നേരിട്ട് വിഷാദരോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് നിരീക്ഷിക്കുന്നത് വിഷാദരോഗം കണ്ടെത്തുന്നതിനും ചികിത്സയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും സഹായിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു. വെയിലു കൊള്ളാന്‍ നല്ല സമയം ശരീരത്തിന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കണമെങ്കിൽ യുവി സൂചിക മൂന്നിൽ കൂടുതലായിരിക്കണം. ഇത് സാധാരണയായി രാവിലെ 10 നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവിക്കാറ്. വർഷം, ലാറ്റിറ്റൂഡ്, കാലാവസ്ഥ, വായു മലിനീകരണം, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയെ ആശ്രയിച്ച് യുവി സൂചികയിൽ മാറ്റം വരാം. 'ബിക്കിനി ഇടണമെന്നില്ല, ഫുള്‍ സ്ലീവ് ആണെങ്കിലും സൂര്യപ്രകാശം ഏറ്റാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കിട്ടും' സൂര്യപ്രകാശത്തിന് കീഴിൽ നിൽക്കുമ്പോൾ നിഴലിന്റെ വലിപ്പം ശ്രദ്ധിക്കുക. നിങ്ങളുടെ ഉയരത്തെക്കാൾ നിഴൽ ചെറുതാണെങ്കിൽ അതാണ് കൃത്യസമയം. ഈ സമയം യുവിബി രശ്മികൾ ചർമത്തിൽ എത്തുന്നത് വിറ്റാമിൻ ഡി മികച്ച രീതിയിൽ ഉൽപാദിപ്പിക്കാൻ സാധിക്കും. ഇളംവെയില്‍ കൊണ്ടിട്ടു കാര്യമില്ല, വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ നല്ല സമയം ഇതാണ് വിറ്റാമിൻ ഡി അടങ്ങിയ ഫോർട്ടിഫൈഡ് പാല്‍, മുട്ട, കൊഴുപ്പുള്ള മത്സ്യം എന്നിവ ‍ഡയറ്റില്‍ ചേര്‍ക്കുന്നതും, അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. മാത്രമല്ല, സ്ഥിരമായ ഉറക്ക-ഉണർവ് ചക്രം ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ശരീരം സൂര്യപ്രകാശം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യും. How Waking Up Late Can Reduce Your Vitamin D Levels

സമകാലിക മലയാളം 27 Nov 2025 10:59 am

ഓരേ സമയം സ്ക്രബ് ആയും മോയിസ്ചറൈസറായും ഉപയോ​ഗിക്കാം, വെർജിൻ വെളിച്ചെണ്ണയുടെ ​ഗുണങ്ങൾ

വെ ളിച്ചെണ്ണയുടെ വളരെ ശുദ്ധമായ രൂപമാണ് വെർജിൻ വെളിച്ചെണ്ണ. ഇതിന് ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉണ്ട്. ചർമസംരക്ഷണം വെർജിൻ വെളിച്ചെണ്ണ ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കും. ഇത് യുവത്വം നിലനിർത്തുന്നതിൽ പ്രധാനമാണ്. സ്ഥിരമായി വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൂടുതൽ പ്രതിരോധശേഷിയുള്ളതും ആരോഗ്യമുള്ളതുമായ ചർമം കിട്ടാൻ സഹായിക്കും. മാത്രമല്ല, ഇത് നല്ലൊരു മോയിസ്ചറൈസർ കൂടിയാണ്. ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു. പല പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപന്നങ്ങളിെലയും ഒരു ഘടകമാണ് ഈ എണ്ണ. മുടിക്കു തിളക്കം കൂട്ടുവാൻ പുറമെ പുരട്ടുന്നത് ഉത്തമമാണ്. മുടിയില്‍ പുരട്ടി അൽപസമയം വച്ചശേഷം കഴുകികളയാം. മുടിയുടെ ആരോഗ്യം മെച്ചപ്പെടും. തലയോട്ടിയിൽ ജലാംശം നൽകുന്നതിനും താരൻ തടയുന്നതിനും മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാം. മേക്കപ്പ് റിമൂവർ നല്ലൊരു മേക്കപ്പ് റിമൂവറായും വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാം. എന്നാൽ എണ്ണമയമുള്ളതും മുഖക്കുരു കൂടിയതുമായ ചർമത്തിന് ഈ എണ്ണ നല്ലതല്ല. അധിക ജലാംശം ആവശ്യമുള്ള വരണ്ട ചർമങ്ങളിൽ വെർജിൻ വെളിച്ചെണ്ണ മികച്ചതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടി നോക്കുക. പ്രശ്നമില്ലെങ്കിൽ ക്രമേണ ഉപയോഗിക്കാം. തൈരിനെക്കാളും സംഭാരത്തെക്കാളും പവർഫുൾ, മോര് കറിയെ പോഷകമൂല്യമുള്ളതാക്കുന്നത് ഈയൊരു ചേരുവ മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ബ്ലാക് ഹെഡ്, വൈറ്റ് ഹെഡ്, മുഖക്കുരു പാടുകൾ എന്നിവ ഉണ്ടാകാം. അൾട്രാ വയലറ്റ് രശ്മികളുമായുള്ള സമ്പർക്കം കാരണമുണ്ടാകുന്ന ചർമ വീക്കം ലഘൂകരിക്കാൻ വെർജിൻ വെളിച്ചെണ്ണയിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. പുറമെ നിന്നു വെർജിൻ വെളിച്ചെണ്ണ വാങ്ങിക്കുമ്പോൾ ഗുണമേന്മയുള്ളവ തന്നെ വാങ്ങിക്കുക. നല്ല കൂൺ എങ്ങനെ തിരിച്ചറിയാം, സിംപിൾ ട്രിക്ക് ബോഡി സ്ക്രബ് വെർജിൻ വെളിച്ചെണ്ണ ഒരു ബോഡി സ്ക്രബ് ആയും ഉപയോഗിക്കാം. കൈകാലുകള്‍ മങ്ങിയതായി കാണപ്പെടുകയും വരണ്ടതായി തോന്നുകയും ചെയ്താൽ വെർജിൻ വെളിച്ചെണ്ണ ഒരു ബോഡി സ്ക്രബ് ആയി ഉപയോഗിക്കാം. ഇതു ചർമത്തിനു തിളക്കവും മൃദുത്വവും നൽകും. വിണ്ടു കീറിയ ചുണ്ടുകളിൽ പുരട്ടാനും ഈ എണ്ണ നല്ലതാണ്. ശരീര ദുർഗന്ധം മാറ്റുവാനും വെർജിൻ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. വായിൽ ഇട്ട് കുറെ സമയം കുലുക്കുഴിയുന്നതു വായിൽ നിന്നു രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ പുറം തള്ളാൻ സഹായിക്കും. Skin care tips: Virgin Coconut oil health benefits

സമകാലിക മലയാളം 26 Nov 2025 5:58 pm

നല്ല കൂൺ എങ്ങനെ തിരിച്ചറിയാം, സിംപിൾ ട്രിക്ക്

കൂ ൺ ഒരു പച്ചക്കറിയല്ല, ഈർപ്പമുള്ളിടത്തും പഴകിയ തടികളിലും മരങ്ങളുടെ ചുവട്ടിലും കണ്ടു വരുന്ന പല നിറത്തിലും രൂപത്തിലുമുള്ള ഒരു ഫങ്കസാണിത്. പൂപ്പൽ ഗണത്തിലാണ് കൂണുകളെ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ ഇവയെ സസ്യങ്ങളായി കണക്കാക്കിയിട്ടില്ല. ലോകത്താകെ 45,000ഓളം ഇനം കൂണുകളെ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ 2000 ഇനങ്ങൾ മാത്രമേ ഭക്ഷ്യയോഗ്യമായുള്ളൂ. ഇതിൽ നിന്ന് വിഷക്കൂണുകളെ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്. മഴക്കാലം തീരാറാകുന്ന സമയത്താണ് കൂണുകൾ മുളയ്ക്കുന്നത്. മണ്ണിലുള്ള, കാർബൺ അടങ്ങിയ വസ്തുക്കളുടെ ജീർണ്ണിക്കലിലൂടെയാണ് കൂണുകൾ മുളയ്ക്കുന്നത്. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയതാണ് കൂണികൾ. കൂണില്‍ കലോറി കുറവാണ്. നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണിവ. കൂടാതെ, ബി വിറ്റാമിനുകള്‍, സെലിനിയം, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂണില്‍ അടങ്ങിയിട്ടുണ്ട്. കൂണുകള്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും. ഭക്ഷ്യധാന്യങ്ങളിൽ കാണാൻ കഴിയാത്ത ലൈസീൻ, ട്രിപ്പ്റ്റോഫൻ എന്നീ രണ്ട് അമിനോ ആസിഡുകൾ ധാരാളമായി കൂണുകളിലുണ്ട്. എന്നാൽ വിഷക്കൂണുകൾ കഴിക്കുന്നത് ചെറിയ അളവിലാണെങ്കിലും മാരകമായേക്കാം. ഇത് ഭക്ഷ്യവിഷബാധ മുതൽ മരണ കാരണം വരെയാകാം. വിഷരഹിതവുമായ കൂണുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം വെളുത്ത ചെകിളകളുള്ള കൂണുകള്‍ പറിക്കുന്നത് ഒഴിവാക്കുക. മാരകമായ പല അമാനിറ്റാ ഇനങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. തണ്ടില്‍ തള്ളിനില്‍ക്കുന്നതോ മോതിരം പോലുള്ളതോ ആയ ഭാഗവും, ചുവട്ടില്‍ ഉരുണ്ടതോ സഞ്ചിപോലുള്ളതോ ആയ ഭാഗവും ഉള്ള കൂണുകള്‍ ഒഴിവാക്കാം. ഇവ കടുത്ത വിഷമുള്ള ഇനങ്ങളുടെ സാധാരണ ലക്ഷണങ്ങളാണ്. വണ്ണം കുറയ്ക്കാൻ ബാരിയാട്രിക് ശസ്ത്രക്രിയ, യുവാവിന്റെ കാഴ്ചയും ഓർമശക്തിയും മങ്ങി, കുറിപ്പ് പങ്കുവെച്ച് ഡോക്ടർ കുടയിലോ തണ്ടിലോ ചുവപ്പ് നിറമുള്ള കൂണുകള്‍ ഒഴിവാക്കണം. വിഷമുള്ള പല ഇനങ്ങള്‍ക്കും ചുവപ്പ് നിറമുണ്ട്. ഉറപ്പുള്ളതും, ചതവുകളോ വഴുവഴുപ്പോ ദുര്‍ഗന്ധമോ ഇല്ലാത്തതുമായ കൂണുകള്‍ തിരഞ്ഞെടുക്കുക. വെള്ള, തവിട്ട്, അല്ലെങ്കില്‍ ക്രീം നിറമുള്ള കൂണുകള്‍ നോക്കി വാങ്ങുക. തൈരിനെക്കാളും സംഭാരത്തെക്കാളും പവർഫുൾ, മോര് കറിയെ പോഷകമൂല്യമുള്ളതാക്കുന്നത് ഈയൊരു ചേരുവ കുടകള്‍ തണ്ടിനോട് ചേര്‍ന്ന് അടഞ്ഞതോ ചെറുതായി മാത്രം തുറന്നതോ ആയിരിക്കണം. ചെകിളകള്‍ ഇറുകിയതും ഇളം നിറമുള്ളതും ആയിരിക്കണം. കൂൺ മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് പതിനഞ്ച് മിനിറ്റ് വയ്ക്കുക. അപ്പോൾ നീല നിറമാകുന്നത് വിഷക്കൂണും മറിച്ച് നിറവ്യത്യാസമില്ലെങ്കിൽ അത് ഭക്ഷ്യയോഗ്യവുമാണ്. വൃത്തിയായി മുറിച്ച തണ്ടുകളുള്ളതും അഴുകലിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതുമായ കൂണുകള്‍ തിരഞ്ഞെടുക്കുക. How to identify Edible mushroom, Health Benefits

സമകാലിക മലയാളം 26 Nov 2025 5:40 pm

തൈരിനെക്കാളും സംഭാരത്തെക്കാളും പവർഫുൾ, മോര് കറിയെ പോഷകമൂല്യമുള്ളതാക്കുന്നത് ഈയൊരു ചേരുവ

കു ടലിന്റെ ആരോ​ഗ്യത്തിന് മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. തൈരിൽ വെള്ളം നീട്ടി പച്ചമുളകും ഉള്ളിയും ഇഞ്ചിയുമൊക്കെ അരിഞ്ഞു ചേർത്ത് സംഭാരമായും കുടിക്കാറുണ്ട്. എന്നാൽ ഇതിലൊക്കെ ആരോ​ഗ്യ​ഗുണമുള്ളത് മോര് കാച്ചുമ്പോഴാണ്, അതായത് പുളിശ്ശേരി. അധികം സമയം ചെലവാക്കാതെ തന്നെ പുളിശ്ശേരി അഥവാ മോരു കറി ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഇതിന്റെ രുചിക്കൂട്ട് ഇഷ്ടമാണ്. തൈരിനെക്കാളും സംഭാരത്തെക്കാളുമൊക്കെ മോര് കറിയുടെ പോഷക​ഗുണം ഉയർത്തുന്നത് ഒരൊറ്റ ചേരുവ കാരണമാണ്. അതാണ് മഞ്ഞൾ. തലവേദന മാത്രമല്ല, ബ്രെയിൻ ട്യൂമർ പ്രാരംഭ ലക്ഷണങ്ങൾ മോരു കറിയിൽ മഞ്ഞൾ ചേർക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ ഒരു മഞ്ഞ നിറം കറിക്ക് ലഭിക്കും. ഇത് രുചി സന്തുലമാക്കാനും സഹായിക്കും. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ഇരുമ്പും സിങ്കുമെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വയറ്റിലെ കൊഴുപ്പ് നീക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വണ്ണം കുറയ്ക്കാൻ ബാരിയാട്രിക് ശസ്ത്രക്രിയ, യുവാവിന്റെ കാഴ്ചയും ഓർമശക്തിയും മങ്ങി, കുറിപ്പ് പങ്കുവെച്ച് ഡോക്ടർ മാത്രമല്ല, കറിയിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാനും മഞ്ഞൾ പൊടി ചേർക്കുന്നത് സഹായിക്കും. വാതം, ആസിഡിറ്റി എന്നിവ കുറയ്ക്കാനും വയറിളക്കം തടയാനും കറിയിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതാണ്. പാൽ ഉൽപ്പന്നമായതു കൊണ്ട് തന്നെ മോര് പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മഞ്ഞൾ ചേർക്കുന്നത് കറി പെട്ടെന്ന് മോശമാകാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ സഹായിക്കും. Why Turmeric is added to Pullissery?

സമകാലിക മലയാളം 26 Nov 2025 5:05 pm

വണ്ണം കുറയ്ക്കാൻ ബാരിയാട്രിക് ശസ്ത്രക്രിയ, യുവാവിന്റെ കാഴ്ചയും ഓർമശക്തിയും മങ്ങി, കുറിപ്പ് പങ്കുവെച്ച് ഡോക്ടർ

അ മിതവണ്ണം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകമായി ചെയ്യുന്ന ശസ്ത്രക്രിയയാണ് Bariatric surgery (ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ). എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ ഏതാനും ആഴ്ചകൾ ഏറ്റവും അപകടസാധ്യതയുള്ള സമയമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബാരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മസ്തിഷ്കാരോഗ്യത്തെ ബാധിച്ച ഒരു 25കാരൻ്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. സുധീർ കുമാർ. ഡോക്ടർ എക്സിൽ പങ്കുവെച്ച കുറിപ്പ് കാഴ്ച മങ്ങുക, ഡബിൾ വിഷൻ, മറവി തുടങ്ങി അസാധാരണമായ ബുദ്ധിമുട്ടുകളുമായി 25 വയസ്സുള്ള ഒരു യുവാവ് തന്നെ കാണാൻ വന്നിരുന്നു. നടക്കുന്നതിനിടെ യുവാവിന് ബാലൻസ് നഷ്ടപ്പെടുന്നുണ്ടായിരുന്നു. അടുത്തകാലത്ത് സ്വീകരിച്ച ചികിത്സകളെക്കുറിച്ച് തിരക്കിയപ്പോൾ ഏകദേശം മൂന്നാഴ്ച മുൻപ് bariatric surgery-ക്ക് വിധേയനായതായി യുവാവ് പറഞ്ഞു. അതിനുശേഷം, കർശന ഭക്ഷണ നിയന്ത്രണമുണ്ടായിരുന്നു. ഈ സമയത്ത് നന്നായി ഭക്ഷണം കഴിക്കാനോ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സപ്ലിമെന്റുകൾ എടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. രോഗലക്ഷണങ്ങളും അടുത്തിടെ കഴിഞ്ഞ ശസ്ത്രക്രിയയും കണക്കിലെടുത്ത് തലച്ചോറിനെ ബാധിക്കുന്ന പോഷകാഹാരക്കുറവാണെന്ന് സംശയിച്ചു. തുടർന്ന് നടത്തിയ എംആർഐ സ്കാനിൽ നിന്ന് മസ്തിഷ്കത്തിന്റെ periaqueductal region, mammillary bodies എന്നിവിടങ്ങളിൽ മാറ്റങ്ങളുണ്ടായിരുന്നു. ഇത് വെർണിക്സ് എൻസെഫലോപ്പതി (Wernicke’s encephalopathy) എന്ന നാഡീരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്താണ് വെർണിക്സ് എൻസെഫലോപ്പതി ശരീരത്തിൽ തയാമിൻ (വിറ്റാമിൻ ബി-1)ന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു നാഡീസംബന്ധമായ രോഗമാണിത്. തലച്ചോറിന്റെ ഊർജ്ജം നിലനിർത്തുന്നതിനും മെറ്റബോളിസത്തിനും തയാമിൻ അത്യാവശ്യമാണ്. തയാമിന്റെ കുറവ് ഓർമക്കുറവ്, ഏകോപനം, കണ്ണിന്റെ ചലനങ്ങൾ എന്നിവയെ ഇത് ബാധിക്കാം. ബാരിയാട്രിക് ശസ്ത്രക്രിയക്ക് ശേഷം, മദ്യപാനികളിൽ, എച്ച്ഐവി അണുബാധ, പോഷകക്കുറവ് തുടങ്ങിയ അവസ്ഥകളിൽ വെർണിക്സ് എൻസെഫലോപ്പതി സംഭവിക്കാം. രോ​ഗാവസ്ഥ തിരിച്ചറിയാതെ പോകുന്നത് തലച്ചോറിന് സ്ഥിരമായ തകരാറുകൾക്കോ മരണം വരെ സംഭവിക്കാനോ ഇടയാക്കും. ഉടനടി രോ​ഗികൾക്ക് തയാമിൻ ചികിത്സ നൽകുക എന്നതാണ് പരിഹാരം. ആരോ​ഗ്യകരമായ ഭക്ഷണക്രമം പരിന്തുടരുക. ദിവസങ്ങൾക്കുള്ളിൽ തന്നെ രോ​ഗലക്ഷണങ്ങൾ പരിഹരിക്കപ്പെടുന്നതാണ്. മസ്തിഷ്കം പ്രായപൂർത്തിയാകുന്നത് 32-ാം വയസിൽ, തലച്ചോറിന്റെ വളർച്ചയുടെ 5 ഘട്ടങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബാരിയാട്രിക് ശസ്ത്രക്രിയ ചെയ്യുമ്പോൾ ആജീവനാന്തം നിരീക്ഷണം ആവശ്യമാണ്. വിറ്റാമിൻ സപ്ലിമെന്റുകളും കൃത്യമായി എടുക്കണം. തലവേദന മാത്രമല്ല, ബ്രെയിൻ ട്യൂമർ പ്രാരംഭ ലക്ഷണങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷം ആശയക്കുഴപ്പം, ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, കാഴ്ചയിൽ മാറ്റമുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടാം. വിറ്റാമിനുകളുടെ കുറവ് നിസാരമായി കാണരുത്. ചികിത്സിച്ചില്ലെങ്കിൽ ഇത് മസ്തിഷ്കാരോഗ്യത്തെ ബാധിക്കും. Fat Loss Surgery: Man lost memory and vision after Bariatric surgery to reduce the body fat. Thiamine deficiency wernickes encephalopathy.

സമകാലിക മലയാളം 26 Nov 2025 4:45 pm

മസ്തിഷ്കം പ്രായപൂർത്തിയാകുന്നത് 32-ാം വയസിൽ, തലച്ചോറിന്റെ വളർച്ചയുടെ 5 ഘട്ടങ്ങൾ

ന മ്മുടെ ശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവമാണ് തലച്ചോർ. നാഡി വ്യവസ്ഥയിലൂടെ ശരീരത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വളർച്ച ഘട്ടങ്ങൾ വിശദീകരിച്ച് ​കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ. അഞ്ച് ഘട്ടങ്ങളാണ് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ബാല്യം: ജനനം മുതൽ ഒമ്പത് വയസു വരെ കൗമാരം: ഒമ്പത് മുതൽ 32 വയസു വരെ പ്രായപൂർത്തിയാകുന്ന കാലം: 32 മുതൽ 66 വയസു വരെ ആദ്യകാല വാർദ്ധക്യം: 66 മുതൽ 83 വയസു വരെ വൈകിയ വാർദ്ധക്യം: 83 മുതൽ നമ്മുടെ തലച്ചോറിലെ വയറിങ് ജീവിതകാലം മുഴുവൻ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെ ഇവ ശക്തിപ്പെടുകയോ ദുർബലമാവുകയോ ചെയ്യാം. ഇതിന് സ്ഥിരമായ ഒരു പാറ്റേൺ ഉണ്ടാകില്ല. ഈ പരിവർത്തനങ്ങളുടെ സമയക്രമം വ്യക്തികൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കാം. എന്നിരുന്നാലും ഡാറ്റാസെറ്റിൽ ഏയ്ജ് മാർക്കറുകൾ ശക്തമായി വേറിട്ടു നിന്നിരുന്നുവെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. 90 വയസ് വരെ പ്രായമായ ഏകദേശം 4,000 പേരാണ് പഠനത്തിന്റെ ഭാ​ഗമായത്. ഇവരുടെ മസ്തിഷത്തിന്റെ പല തരത്തിലുള്ള സ്കാനിങ്ങുകളിലൂടെ ന്യൂറൽ കണക്ഷനുകളിലെ മാറ്റങ്ങൾ രേഖപ്പെടുത്താൻ സാധിച്ചു. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നത്. 9, 32, 66, 83 എന്നീ പ്രായങ്ങൾക്കിടെയാണ് പ്രധാന വഴിത്തിരിവുകൾ ഉണ്ടായതെന്ന് ​ഗവേഷകർ തിരിച്ചറിഞ്ഞു. ബാല്യം: ആദ്യകാലങ്ങളിൽ തലച്ചോറിന്റെ വലിപ്പത്തിൽ ദ്രുതഗതിയിലുള്ള വളർച്ച സംഭവിക്കുകയും അതേസമയം ശൈശവാവസ്ഥയിൽ രൂപം കൊള്ളുന്ന സിനാപ്‌സുകളുടെ പ്രാരംഭ ആധിക്യം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തിന്റെ ഒരു കാലഘട്ടമായാണ് ഈ ഘട്ടത്തെ അവർ വിശേഷിപ്പിച്ചത്, തലച്ചോറ് കാര്യക്ഷമമായ പ്രോസസ്സിങ്ങിന് പകരം ശ്രദ്ധ കേന്ദ്രീകരിക്കാത്ത ആശയവിനിമയ രീതിയാണ് പിന്തുടരുന്നത്. കൗമാര ഘട്ടം (ഒമ്പത് മുതൽ 32 വയസ്സ് വരെ): ഏകദേശം ഒൻപത് വയസ്സുള്ളപ്പോൾ, പ്രധാനപ്പെട്ട ഒരു പരിവർത്തനം നിരീക്ഷിച്ചതായി ​ഗവേഷകർ പറയുന്നു. ജീവിത കാലയളവിൽ മറ്റേതൊരു സമയത്തേക്കാളും ഈ കാലയളവിൽ ന്യൂറൽ പാതകൾ കൂടുതൽ കാര്യക്ഷമമായതായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു. അതുപോലെ കൗമാരഘട്ടം ഒമ്പതു വയസു മുതൽ 32 വരെ നീണ്ടുനിന്നു എന്നതും കൗതുകമായി. ഇതേ കാലഘട്ടം നിരവധി മാനസികാരോഗ്യ വൈകല്യങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായും ​ഗവേഷകർ പറയുന്നു. പ്രായപൂർത്തി ഘട്ടം (32 മുതൽ 66 വരെ): 32 മുതൽ ഒരു നീണ്ട ഇടവേള കണ്ടെത്തി, അതിൽ നാഡീവ്യൂഹത്തിലെ മാറ്റങ്ങൾ മന്ദഗതിയിലായിരുന്നു. ആദ്യകാല വാർദ്ധക്യ ഘട്ടം (66 മുതൽ 83 വരെ): ഏകദേശം 66 വയസ്സുള്ളപ്പോൾ വീണ്ടും പരിവർത്തനം സംഭവിച്ചു, ഇത് തലച്ചോറിന്റെ ശൃംഖലകൾ പ്രവർത്തിക്കുന്ന രീതിയിലുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. ഒരു സംയോജിത സംവിധാനമായി പ്രവർത്തിക്കുന്നതിനു പകരം, തലച്ചോറ് കൂടുതൽ വ്യത്യസ്തമായ പ്രവർത്തന മേഖലകളായി വിഭജിക്കാൻ തുടങ്ങിയതായി ഗവേഷകർ കണ്ടെത്തി. അതായത് പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായി പ്രവർത്തിക്കാൻ തുടങ്ങി. മഞ്ഞുകാലം എത്തി, നിർജ്ജലീകരണം ത‌ടയാൻ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യമുള്ള വ്യക്തികളിലാണ് പഠനം നടത്തിയതെങ്കിലും ഡിമെൻഷ്യയും ഉയർന്ന രക്തസമ്മർദം പോലുള്ള അവസ്ഥകളും ഈ പ്രായത്തിൽ പ്രത്യക്ഷപ്പെടാമെന്ന് ഗവേഷകർ പറയുന്നു. വൈകിയുള്ള വാർദ്ധക്യ ഘട്ടം (83 മുതൽ): ഏകദേശം 83 വയസ്സിലാണ് അടുത്ത മാറ്റമുണ്ടായത്. ഈ പ്രായപരിധിയിൽ സ്കാനിങ്ങിന് ആരോഗ്യമുള്ള വ്യക്തികൾ കുറവാണെന്ന് ഗവേഷകർ പറയുന്നു, എന്നാൽ അവർ നിരീക്ഷിച്ച പാറ്റേണുകൾ നേരത്തെയുള്ള വാർദ്ധക്യ മാറ്റങ്ങളുടെ തീവ്രമായ രീതി കാണിച്ചുവെന്നും ഗവേഷകർ പറയുന്നു. ജങ്ക് ഫുഡ് ക്രേവിങ്സ്, പ്രധാന വില്ലൻ ബ്രേക്ക്ഫാസ്റ്റ്? അതേസമയം, പഠനം പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ വിശകലനം ചെയ്തില്ല. ആർത്തവവിരാമം പോലുള്ള ഘടകങ്ങൾ വരുമ്പോൾ കൂടുതൽ വിശദമായ പഠനം ആവശ്യമാണെന്ന് ​ഗവേഷണം പറയുന്നു. പല മാനസികാരോഗ്യ, നാഡീവ്യവസ്ഥാ അവസ്ഥകളും തലച്ചോറിന്റെ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. Study identifies five major stages of brain growth, claims adulthood actually starts at 32

സമകാലിക മലയാളം 26 Nov 2025 1:02 pm

ജങ്ക് ഫുഡ് ക്രേവിങ്സ്, പ്രധാന വില്ലൻ ബ്രേക്ക്ഫാസ്റ്റ്?

ജ ങ്ക് ഫുഡ് ഉപേക്ഷിക്കണമെന്ന് ചിന്തിച്ചാലും അതിന് കഴിയാതെ വരുന്നതിന് പിന്നിലെ പ്രധാന കാരണം ബ്രേക്ക്ഫാസ്റ്റ് ആണെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേതി. ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. പലപ്പോഴും എന്തെങ്കിലും കഴിച്ചുവെന്ന് വരുത്തി ബ്രേക്ക്ഫാസ്റ്റ് പൂർത്തിയാക്കുന്ന ശീലമാണ് മിക്കവാറും. പഞ്ചസാര അടങ്ങിയ സിറിയല്‍സ്, ടോസ്റ്റ് പോലുള്ള വിഭവങ്ങളാണ് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍ ഇവ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് സ്‌പൈക്ക് ചെയ്യുകയും ജങ്ക് ഫുഡ് അല്ലെങ്കില്‍ പ്രോസസ്ഡ് ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിക്കുകയും ചെയ്യും. ജങ്ക് ഫുഡ് ക്രേവിങ്‌സ് ഒഴിവാക്കാന്‍ ജങ്ക് ഫുഡ് ക്രേവിങ്സ് കുറയ്ക്കാൻ ബ്രേക്ക്ഫാസ്റ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക എന്നതാണ് മികച്ച മാർഗം. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, അവ പഞ്ചസാര അടങ്ങിയതും പ്രോസസ് ചെയ്തുമായ ഭക്ഷണങ്ങളോടുള്ള ക്രേവിങ്‌സ് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 2011-ല്‍ ഒബിസിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് ഫുഡ് ക്രേവിങ്‌സ് കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാണിക്കുന്നു. ഇത് ദീര്‍ഘനേരം വയറിന് തൃപ്തി നല്‍കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും. ബ്രേക്ക്ഫാസ്റ്റ് എന്തൊക്കെ ചേർക്കണം ബ്രേക്ക്ഫാസ്റ്റില്‍ കുറഞ്ഞത് 25 മുതല്‍ 30 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ ഊര്‍ജ്ജനില സംരക്ഷിക്കുകയും ഫുഡ് ക്രേവിങ്‌സ് കുറയ്ക്കുകയും ചെയ്യുന്നു. ഒരുപിടി നട്‌സ് നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയർന്ന അളവിൽ പ്രോട്ടീൻ കിട്ടാൻ സഹായിക്കും. തൈറോയ്ഡ് രോ​ഗമുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം പ്രോട്ടീന്‍ സമ്പന്നമായ മുട്ട ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഒരു നല്ല ഓപ്ഷനാണ്. ഒരു മുട്ടയില്‍ ഏകദേശം ആറ് മുതൽ ഏഴ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രീക്ക് യോഗര്‍ട്ടിനൊപ്പം ബെറിപ്പഴങ്ങള്‍ ചേര്‍ത്ത് കഴിക്കാം. ഓട്‌സ്മീല്‍സും നട്‌സും ചേര്‍ത്ത് കഴിക്കുന്നതും മികച്ച ഓപ്ഷനാണ്. മഞ്ഞുകാലം എത്തി, നിർജ്ജലീകരണം ത‌ടയാൻ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ ദി അക്കാഡമി ഓഫ് ന്യൂട്രീഷന്‍ ആന്റ് ഡയബെറ്റിക്‌സ് എന്ന ജേണലില്‍ കൂടുതല്‍ പ്രോട്ടീന്‍ കൂടുതല്‍ സംതൃപ്തി നല്‍കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രോട്ടീന്‍ നമ്മുടെ ശരീരത്തിലെ സംതൃപ്തി തോന്നിപ്പിക്കുന്ന ഹോര്‍മോണുകളെ സജീവമാക്കാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. Craving junk food? recommends a simple trick to stop it

സമകാലിക മലയാളം 26 Nov 2025 11:52 am

മഞ്ഞുകാലം എത്തി, നിർജ്ജലീകരണം ത‌ടയാൻ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ

മ ഞ്ഞുകാലം എത്തിയതോടെ പലർക്കും വെള്ളം കുടിക്കുക എന്ന ശീലം മടിയാണ്. കാലാവസ്ഥ ഏതാണെങ്കിലും ശരീരത്തിൽ ജലാംശം കുറയുന്നത്, നിർജ്ജലീകരണത്തിന് കാരണമാകാം. ദഹനക്കുറവു മുതൽ മരണത്തിന് വരെ നിർജ്ജലീകരണം കാരണമായേക്കാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് പലർക്കും തലവേദന, മലബന്ധം, പേശികൾക്ക് വേദന തുടങ്ങിയ അവസ്ഥകൾ അനുഭവപ്പെടാറുണ്ട്. ഇത് വെള്ളം കുടിക്കുന്നതിന് കുറയുന്നതു മൂലമാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും അണുബാധ ഒഴിവാക്കുന്നതിനും എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൽ ജലാംശം ആവശ്യമാണ്. വെള്ളം കുടിക്കുന്നതാണ് മടിയെങ്കിൽ ജലാംശം അടങ്ങിയ ഭക്ഷണം ശൈത്യകാലത്ത് ശീലമാക്കാം. ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കാമെന്നും പോഷകാഹാര വിദഗ്ധൻ ചൂണ്ടികാണിക്കുന്നു. ശൈത്യകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഭക്ഷണത്തോടൊപ്പം വെള്ളം ഉൾപ്പെടുത്തുക: ഭക്ഷണം കഴിക്കുമ്പോൾ ഒരു ​ഗ്ലാസ് വെള്ളം വശത്ത് വെക്കുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിക്കാം. സാധാരണ വെള്ളം കുടിക്കാൻ മടിയാണെങ്കിൽ നാരങ്ങ, ഓറഞ്ച്, കുക്കുമ്പർ തുടങ്ങിയവ ചേർത്തും വെള്ളം കുടിക്കാം. ജലാംശമടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം: സൂപ്പ്, ചാറു കറികൾ തുടങ്ങിയ വിഭവങ്ങൾ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. അവോക്കാഡോ, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ഫലങ്ങളിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക: ഇലക്‌ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണം മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥയെ ചെറുക്കും. കരിക്ക് കുടിക്കുന്നതും വെള്ളത്തിൽ ഉപ്പിട്ടു കുടിക്കുന്നതും ശൈത്യകാലത്ത് നല്ലതാണ്. സ്ക്വാഷും മധുരക്കിഴങ്ങും കഴിക്കാം: ജലാംശം നൽകുന്നതും നാരുകൾ ധാരാളമുള്ളതുമാണ് സ്ക്വാഷ്, മധുരക്കിഴങ്ങ് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ആവശ്യമായ പൊട്ടാസ്യവും വിറ്റാമിനുകളും നൽകും, ഇത് ഒപ്റ്റിമൽ ജലാംശം നിലനിർത്തുന്നു. ഫ്രി‍‍ഡ്ജില്ലെങ്കിലും ഇനി മല്ലിയില വാടില്ല, സിംപിൾ ടെക്നിക്കുമായി ഷെഫ് വെള്ളം കുടിക്കുന്നത് ദിനചര്യയാക്കുക: ദാ​ഹിക്കുമ്പോൾ മാത്രമല്ല ഇടവേളയെടുത്ത് ദിവസം മുഴുവൻ വെള്ളം കുടിക്കാൻ ബോധപൂർവം ശ്രമിക്കുക. ചൂടുള്ള പാനീയങ്ങൾ കുടിക്കാം: ​ദ്രാവക ഉപഭോ​ഗത്തിൽ ഹെർബൽ ടീ, കഫീൻ അടങ്ങാത്ത ഊഷ്മളമായ പാനീയങ്ങൾ ഉൾപ്പെടുത്താം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് പുറമേ തണുത്ത കാലാവസ്ഥയിൽ ഈ ഓപ്ഷനുകൾ ശരീരത്തിന് സുഖം പ്രദാനം ചെയ്യും. തൈറോയ്ഡ് രോ​ഗമുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം സ്കിൻ മോയ്സ്ചറൈസേഷൻ: ചർമത്തിലൂടെ അമിതമായ ജലനഷ്ടം തടയുന്നതിന് മോയ്സ്ചറൈസർ പ്രയോഗിച്ച് നിർജ്ജലീകരണം തടയാം. how to avoid winter dehydration

സമകാലിക മലയാളം 25 Nov 2025 5:33 pm

തൈറോയ്ഡ് രോ​ഗമുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ശ രീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ​ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യയിൽ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സർവസാധാരണമാണ്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. തൈറോയ്‌സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ ആണ് രോഗങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ 11 ശതമാനം പേരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കുന്നതായി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങൾ വർധിക്കാൻ കാരണമാണ്. ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ രൂക്ഷത കുറയ്‌ക്കാൻ സഹായിക്കും. സംസ്കരിച്ച ഭക്ഷണങ്ങള്‍ പ്രോസസ്ഡ് അല്ലെങ്കിൽ അൾട്രോ പ്രോസസ്ഡ് ഭക്ഷണങ്ങൾ ഹൈപ്പോതൈറോയ്ഡിസമുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. പായ്‌ക്ക്‌ ചെയ്‌ത പൊട്ടറ്റോ ചിപ്‌സ്‌ പോലുള്ള സ്‌നാക്കുകള്‍, സോഡ, മധുരപാനീയങ്ങള്‍, മധുരം ചേര്‍ന്ന ബ്രേക്ക്‌ഫാസ്റ്റ്‌ സിറിയലുകള്‍, പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഫ്‌ളേവറുള്ള ഗ്രനോള ബാറുകള്‍ എന്നിവയെല്ലാം അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ പെടുന്നതാണ്. മത്തി വെറും മത്തിയല്ല, പോഷകങ്ങളുടെ കലവറ ഗ്ലൂട്ടന്‍ ഗോതമ്പ്‌, ബാര്‍ലി പോലുള്ള വിഭവങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടന്‍. സീലിയാക്‌ രോഗമുള്ളവര്‍ ഗ്ലൂട്ടന്‍ ഭക്ഷണം കഴിച്ചാല്‍ ഓട്ടോഇമ്മ്യൂണ്‍ പ്രതികരണം ട്രിഗര്‍ ചെയ്യപ്പെടുകയും ദഹനനാളിക്ക്‌ ക്ഷതമുണ്ടായി, പോഷണങ്ങള്‍ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ ക്ഷമതയെ ബാധിക്കുകയും ചെയ്യാം. ഈ പോഷണക്കുറവ് ഹൈപ്പോതൈറോയ്‌ഡിസം വഷളാക്കാം. ഫ്രി‍‍ഡ്ജില്ലെങ്കിലും ഇനി മല്ലിയില വാടില്ല, സിംപിൾ ടെക്നിക്കുമായി ഷെഫ് ഗോയിട്രോജനുകള്‍ സോയ ഉത്‌പന്നങ്ങളിലും കാബേജ്‌, ബ്രസല്‍സ്‌ മുളപ്പിച്ചത്‌ പോലെയുള്ള ക്രൂസിഫെറസ്‌ പച്ചക്കറികളിലും കാണപ്പെടുന്നവയാണ്‌ ഗോയിട്രോജനുകള്‍. ഇവ തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ ഉത്‌പാദനത്തെ ബാധിക്കാമെന്ന്‌ ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാബേജ്‌, റഷ്യന്‍ കെയ്‌ല്‍, സോയ, ബ്രസല്‍സ്‌ മുളപ്പിച്ചത്‌, പേള്‍ മില്ലറ്റ്‌ അഥവ്‌ കമ്പ്‌ എന്നിവയെല്ലാം ഗോയിട്രോജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്‌. അതേ സമയം ബ്രോക്കളിയില്‍ ഗോയിട്രോജന്‍ കുറവാണ്‌. Thyroid patients should avoid these foods

സമകാലിക മലയാളം 25 Nov 2025 5:06 pm

ഫ്രി‍‍ഡ്ജില്ലെങ്കിലും ഇനി മല്ലിയില വാടില്ല, സിംപിൾ ടെക്നിക്കുമായി ഷെഫ്

നാ ടൻ വിഭവങ്ങളുടെ മണവും ​ഗുണവും രുചിയും കൂട്ടുന്ന ഒന്നാണ് മല്ലിയില. എന്നാൽ ഇഴ വാങ്ങി മണിക്കൂറുകൾക്കം വാടിപ്പൊകുമെന്നതാണ് പലരുടെയും പരാതി. എന്നാൽ ഇനി ടെൻഷൻ വേണ്ട, മല്ലിയില ആഴ്ചകളോളം വാടാതെ സൂക്ഷിക്കാനുള്ള രണ്ട് സിംപിൾ ടെക്നിക്കുകൾ പറയുകയാണ് ഷെഫ് കബീർ ചുഗ്. മല്ലിയില പെട്ടെന്ന് നാശമാക്കാൻ രണ്ട് കാരണങ്ങളാണ് ഉള്ളത്. ഈർപ്പം; ഇലക്കറികളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് മറ്റ് കീടങ്ങൾ കയറിക്കൂടാനും അവ പെട്ടെന്ന് നശിക്കാനും കാരണമാകും. ജലാംശം നഷ്ടപ്പെടുന്നത്; ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയിൽ അടങ്ങിയ ജലാംശം നഷ്ടപ്പെടുകയും, ഇലകൾ പെട്ടെന്ന് വാടി പോകാനും ഇടയാക്കും. പേപ്പറിൽ പൊതിഞ്ഞ് മല്ലിയിലയുടെ കേടായ ഭാ​ഗങ്ങളും വേരുകളും നീക്കം ചെയ്ത ശേഷം വൃത്തിയുള്ള ഒരു പേപ്പർ ടവലിൽ പൊതിയുക. ജലാംശം കിട്ടാൻ ഏതാനും തുള്ളി വെള്ളം തളിച്ചു കൊടുക്കുക. ജലാംശം അധികമാകരുത്, അധികമായാൽ മല്ലിയില പെട്ടെന്ന് മോശമാകാൻ കാരണമാകും. ശേഷം, സിപ് ലോക്ക് ബാഗിലോ കണ്ടെയ്നറിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ നാല്-അഞ്ച് ദിവസം കൂടുമ്പോഴും പേപ്പർ ടവൽ മാറ്റി പുതിയത് വെക്കുന്നത് കൂടുതൽ കാലം സൂക്ഷിക്കാൻ സഹായിക്കും. വിറ്റാമിൻ ബി12ന്റെ അഭാവം ഫാറ്റി ലിവറിന് കാരണമാകുമോ? ലക്ഷണങ്ങളും ചികിത്സയും വെള്ളത്തിൽ മല്ലിയിലയുടെ വേരുകളും മോശമായ ഭാ​ഗവും നീക്കം ചെയ്ത ശേഷം അവ വൃത്തിയുടെ ഒരു ജാറിൽ വെള്ളമൊഴിച്ച ശേഷം അതിൽ തണ്ടുകൾ മുക്കി വയ്ക്കാം. ഇത് കൂടുതൽ കാലം മല്ലിയില ഫ്രഷ് ആയി സൂക്ഷിക്കാൻ സഹായിക്കും. ഓരോ രണ്ട് ദിവസം കഴിയുമ്പോഴും വെള്ളം മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല, സ്റ്റൗ അല്ലെങ്കിൽ അടുപ്പ് പോലെ ചൂടുകിട്ടുന്ന പ്രദേശത്ത് നിന്ന് ഇത് മാറ്റി വയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു. മത്തി വെറും മത്തിയല്ല, പോഷകങ്ങളുടെ കലവറ ഐസ് ക്യൂബ് ട്രേ രീതി ഇലക്കറികൾ വളരെ ചെറുതായി അരിയുക. അല്പം വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കരുത്. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിൽ ഓരോ സ്പൂൺ വീതം നിറയ്ക്കുക. ട്രേ ഫ്രീസറിൽ വെച്ച് കട്ടയാക്കുക. ശേഷം, ഓരോ ക്യൂബും എടുത്ത് ഒരു വലിയ സിപ് ലോക്ക് ഫ്രീസർ ബാഗിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക. ഇത് നേരിട്ട് കറികളിലോ സൂപ്പുകളിലോ ചേര്‍ക്കാം. മല്ലിയില, പുതിനയില, കറിവേപ്പില, ചീര എന്നിവ ഈ രീതിയിൽ സൂക്ഷിക്കാൻ വളരെ നല്ലതാണ്. Simple kitchen hacks you can use at home to keep coriander fresh

സമകാലിക മലയാളം 25 Nov 2025 4:22 pm

മത്തി വെറും മത്തിയല്ല, പോഷകങ്ങളുടെ കലവറ

മ ത്തി അല്ലെങ്കിൽ ചാള മലയാളികളുടെ സ്ഥിരം വിഭവങ്ങളിൽ ഒന്നാണ്. സാധാരണക്കാരുടെ മീൻ എന്നാണ് മത്തിയെ വിശേഷിപ്പിക്കുന്നത്. രുചിയിൽ മാത്രമല്ല ആരോ​ഗ്യ​ഗുണങ്ങളിലും മത്തി മുന്നിൽ തന്നെയാണ്. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിലെ ഈ പ്രമാണി 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ഇവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും മത്തി പതിവായി ഡയറ്റിൽ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിൻ ഡിയും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും. പുഴുങ്ങിയ മുട്ട കേടുകൂടാതെ എത്ര സമയം സൂക്ഷിക്കാം വൈറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ഇവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും മത്തി പതിവായി ഡയറ്റിൽ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിൻ ഡിയും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ ബി12ന്റെ അഭാവം ഫാറ്റി ലിവറിന് കാരണമാകുമോ? ലക്ഷണങ്ങളും ചികിത്സയും ജൂൺ-ജൂലൈ മാസങ്ങളാണ് മത്തിയുടെ പ്രജനന കാലം എന്ന് പറയുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഇവ മുട്ടയിടുക. ഒരു പെൺമത്തി ശരാശരി അര ലക്ഷം വരെ മുട്ടയിടാറുണ്ടത്രേ. കാലവർഷമാകുന്നതോടെ ഉൾക്കടലിൽ നിന്ന് തീരക്കടലിലേക്ക് വരും. Fish sardine health benefits.

സമകാലിക മലയാളം 25 Nov 2025 3:21 pm

വിറ്റാമിൻ ബി12ന്റെ അഭാവം ഫാറ്റി ലിവറിന് കാരണമാകുമോ? ലക്ഷണങ്ങളും ചികിത്സയും

ക രളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന വീക്കത്തെ തുടർന്ന് സംഭവിക്കുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപാനം, അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, അനാരോ​ഗ്യകരമായ ഭക്ഷണക്രമം എന്നിവയൊക്കെ ഫാറ്റി ലിവറിന് ഘടകങ്ങളാകുമെങ്കിലും ശരീരത്തിൽ വിറ്റാമിൻ ബി12ന്റെ കുറവും ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൊഴുപ്പിന്റെ മെറ്റബോളിസം ഉൾപ്പെടെ, നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിറ്റാമിൻ ബി12 ഒരു അവശ്യ പോഷകമാണ്. അതിനാൽ തന്നെ വിറ്റാമിൻ ബി12ന്റെ കുറവു കരളിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. വിറ്റാമിൻ ബി-12ന്റെ അഭാവം കരളിനെ എങ്ങനെ ബാധിക്കുന്നു? കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ ബി12 പ്രധാനമാണ്. ശരീരത്തിൽ വിറ്റാമിൻ ബി12 കുറയുന്നതോടെ കൊഴുപ്പിനെ ശരിയായി സംസ്കരിക്കുന്നതിനും പുറന്തള്ളുന്നതിനും കരളിന് കഴിയാതെ വരുന്നു. ഇതോടെ കൊഴുപ്പ് കരൾ കോശങ്ങളിൽ അടിഞ്ഞു കൂടാനും വീക്കമുണ്ടാക്കാനും കാരണമാകും. നോൺ-ആൽക്കഹോളിക് ഫാറ്റിലിവർ രോ​ഗമുള്ളവരിൽ വിറ്റാമിൻ ബി 12ന്റെ അളവ് സാധാരണയായി കുറവായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിറ്റാമിൻ ബി12 കുറയുന്നതു കൊണ്ടുള്ള ലക്ഷണങ്ങൾ അമിതമായ ക്ഷീണം അമിതമായ ക്ഷീണം വിറ്റാമിൻ ബി 12 അഭാവത്തിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്. വിശ്രമിച്ച ശേഷവും ഊർജ്ജമില്ലായ്മ തോന്നുന്നുവെങ്കിൽ സൂക്ഷിക്കണം. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം. മരവിപ്പ് കൈ-കാലുകളിൽ ഉണ്ടാകുന്ന മരവിപ്പ് വിറ്റാമിൻ ബി12ന്റെ അഭാവത്തിന്റെ ഒരു സൂചനയാണ്. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മാനസികാവസ്ഥയിലെ മാറ്റങ്ങൾ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയെ നിയന്ത്രിക്കാൻ ബി12 സഹായിക്കുന്നു. ഇതിന്റെ അളവ് കുറയുമ്പോൾ ആളുകൾക്ക് ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറവി എന്നിവ അനുഭവപ്പെട്ടേക്കാം. വിളറിയ ചർമം വിറ്റാമിൻ ബി12ൻ്റെ അഭാവം മൂലം ചർമം വിളറിയതോ മഞ്ഞനിറത്തിലോ കാണപ്പെടാം. ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാത്തും കോശങ്ങൾ നശിക്കുമ്പോൾ ബിലിറൂബിൻ അടിഞ്ഞുകൂടുകയും ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. രോഗം മൂർച്ഛിച്ചക്കുന്ന ഘട്ടം വരെ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ ആരും അത്ര കാര്യമാക്കില്ല. വിറ്റാമിൻ ബി12ൻ്റെ അഭാവം പിത്താശയക്കല്ലുകൾ പോലുള്ള കരളിന്റെ മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കരളുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ബി12 ന്റെ അഭാവം നേരത്തേ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ചികിത്സ ആരോഗ്യകരമായ ഡയറ്റ് മാംസം, മത്സ്യം, മുട്ട, പാൽ ഉത്പ്പന്നങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി12 അഭാവം ഒരുപരിധി വരെ പരിഹരിക്കാൻ സഹായിക്കും. സപ്ലിമെൻ്റുകൾ പ്രായം, ചില മരുന്നുകളുടെ ഉപയോഗം, ദഹനവ്യവസ്ഥയിലെ രോഗങ്ങൾ എന്നിവ കാരണം ചില വ്യക്തികളിൽ വൈറ്റമിൻ ബി 12 ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം സപ്ലിമെൻ്റുകളും കുത്തിവയ്പ്പുകളുമെടുക്കാം. കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര? പരിശോധനകൾ കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളിലൂടെ ഈ കുറവ് നേരത്തെ കണ്ടെത്താൻ സാധിക്കും, പ്രത്യേകിച്ച് കരൾ രോഗ സാധ്യതയുള്ളവരിൽ. പുഴുങ്ങിയ മുട്ട കേടുകൂടാതെ എത്ര സമയം സൂക്ഷിക്കാം വിറ്റാമിൻ ബി 12വും ഫാറ്റി ലിവറും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ തുടരുകയാണ്. ചില പരീക്ഷണങ്ങളിൽ കരൾ എൻസൈമുകളിലും മെറ്റബോളിക് മാർക്കറുകളിലും വിറ്റാമിൻ ബി 12 സപ്ലിമെന്റേഷൻ ഫല കണ്ടതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. Can vitamin B12 deficiency lead to fatty liver disease? Causes, symptoms, and treatment

സമകാലിക മലയാളം 25 Nov 2025 2:30 pm

പുഴുങ്ങിയ മുട്ട കേടുകൂടാതെ എത്ര സമയം സൂക്ഷിക്കാം

പു ഴുങ്ങിയ മുട്ട എത്ര സമയം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് അറിയാമോ? പുഴുങ്ങുമ്പോള്‍ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ട്, ഇവ പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ആരോ​ഗ്യകരം. എന്നാല്‍ കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഒരു മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് നല്ലത്. അതിൽ കൂടുതൽ നേരം ഇരിക്കണമെന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒരാഴ്ച വരെ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. കൂടാതെ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തോട് കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ ഒരു പേപ്പര്‍ ടവല്‍ വെച്ച ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. മുട്ട ഫ്രീസറില്‍ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബര്‍ പോലെ കട്ടിയുള്ളതാക്കും. എന്നാൽ അമിതമായി വേവിച്ച മുട്ട പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്. മുട്ടയിൽ നിന്ന് സള്‍ഫറസ് അല്ലെങ്കില്‍ ചീഞ്ഞ ഗന്ധം ഉണ്ടായാൽ അത് മോശമായെന്നാണ് അർഥം. കൂടുതല്‍ വേവിച്ച മുട്ടയില്‍ ചാരനിറമോ പച്ചയോ ഉള്ള മഞ്ഞക്കരു പ്രത്യക്ഷപ്പെടുന്നത് മുട്ട ചീത്തയായിപ്പോയെന്നത് സൂചിപ്പിക്കുന്നത്. ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ മുട്ട അമിതമായി ചൂടാക്കരുത് മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കാനും കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാകാനും കാരണമാകും. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും. ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം ഏഴ് മിനിറ്റ് മുതൽ 12 മിനിറ്റ് വരെയാണ് മുട്ട പുഴുങ്ങാന്ർ ആവശ്യമായ സമയം അതിന് മുകളിലേക്ക് പോകാതെ ശ്രദ്ധിക്കുക. മുട്ട എങ്ങനെ സുരക്ഷിതമായി ഉണ്ടാക്കാം കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും. How long can store boiled eggs

സമകാലിക മലയാളം 24 Nov 2025 9:40 am

ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം, എന്താണ് ഹൈപ്പോകലീമിയ?

ശ രീരത്തിലെ പ്രധാനപ്പെട്ട ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കണം. പൊട്ടാസ്യത്തിന്‍റെ അളവിലുണ്ടാകുന്ന മാറ്റം അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മരണം വരെ സംഭവിക്കാം. രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില. രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറയുന്നതിനെ ഹൈപ്പോകലീമിയ എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ നേരിടാം. രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, ലിവർ സിറോസിസ് തുടങ്ങിയ രോ​ഗാവസ്ഥയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്. ഛർദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാം. വെള്ളം കുടിച്ചില്ലെങ്കിൽ മാത്രമല്ല, നിർജ്ജലീകരണത്തിന്റെ നിശബ്ദ ലക്ഷണങ്ങൾ പൊട്ടാസ്യം കുറഞ്ഞാല്‍ പൊട്ടാസ്യം 2.5 mmpl/L –ൽ ആയാല്‍ അതീവ ഗുരുതരമാണ്. ഹൃദയ പേശ‍ീ കോശങ്ങളിൽ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാർഡിയ, ബ്രാഡികാർഡിയ, ഫിബ്രിലേഷൻ, ഹൃദയമിടിപ്പിലെ അപാകത മുതൽ ചിലപ്പോൾ ഹൃദയാഘാതം തന്നെ വരുത്താം. പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമക്കുറവ് തുടങ്ങിയലയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസവും തക്കാളി, പൊണ്ണത്തടി കുറയ്ക്കാൻ ബെസ്റ്റ്! പൊട്ടാസ്യം കൂടിപ്പോയാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടിയാല്‍ ദഹന സംബന്ധമായ അസ്വസ്ഥതകൾ, ക്രമരഹിതമായ ഹൃദയ താളം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ലക്ഷണങ്ങള്‍ പേശികളുടെ ബലഹീനത ഓക്കാനം ഛർദ്ദി നെഞ്ചുവേദന Potassium deficiency symptoms

സമകാലിക മലയാളം 23 Nov 2025 4:08 pm

ദിവസവും തക്കാളി, പൊണ്ണത്തടി കുറയ്ക്കാൻ ബെസ്റ്റ്!

അ മിതവണ്ണത്തെ തുടർന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളുണ്ട്. വ്യായാമത്തിനൊപ്പം ആരോ​ഗ്യകരമായ ഡയറ്റ് ശ്രദ്ധിക്കുക എന്നത് ശരീരഭാരം കുറയ്ക്കുന്നതിന് പ്രധാനമാണ്. അതില്‍ തന്നെ നാരുകള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ചേർക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് തക്കാളി. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ ഹൈഡ്രോക്‌സിനോയ്‌നോയിഡ് പോലുള്ള മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം കൂടാതെ ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറിന് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഒഴിവാക്കാനും സഹായിക്കും. തക്കാളിയിൽ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ലഘുഭക്ഷണമായും തക്കാളി കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് മെറ്റബോളിസത്തെ വർധിപ്പിക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. വെള്ളം കുടിച്ചില്ലെങ്കിൽ മാത്രമല്ല, നിർജ്ജലീകരണത്തിന്റെ നിശബ്ദ ലക്ഷണങ്ങൾ മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. എന്നാല്‍ വൃക്ക രോഗികള്‍, ആസിഡ് റിഫ്ലക്സ്, തക്കാളിയോട് അലര്‍ജി, സന്ധി വേദനയുള്ളവര്‍, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗാവസ്ഥ ഉള്ളവര്‍ തക്കാളി കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കണം. Tomato may help to reduce obesity

സമകാലിക മലയാളം 23 Nov 2025 3:49 pm

വെള്ളം കുടിച്ചില്ലെങ്കിൽ മാത്രമല്ല, നിർജ്ജലീകരണത്തിന്റെ നിശബ്ദ ലക്ഷണങ്ങൾ

ശ രീരത്തിൽ മതിയായ അളവിൽ ജലാംശമില്ലെങ്കിൽ അത് ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ ബാധിക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് നിർജ്ജലീകരണം. വെള്ളം കുടിക്കാത്തതു മാത്രമല്ല ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നതും നിർജ്ജലീകരണത്തിന് കാരണമാകും. പലപ്പോഴും നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ നിശബ്ദമാണ്. അവ തിരിച്ചറിയാൻ വൈകുന്നത് ആരോ​ഗ്യം വഷളാകാൻ കാരണമാകും. അമിതമായ വിയർപ്പ്, വയറിളക്കം, ഛർദ്ദി, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തുടങ്ങി വിവിധ ഘടകങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകാം. ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുമ്പോൾ, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. ഈ ഇലക്ട്രോലൈറ്റുകൾ കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് പ്രധാനമാണ്. ഇതിന്‍റെ അഭാവം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ നീര്‍ജ്ജലീകരണത്തിന്‍റെ ലക്ഷണങ്ങള്‍ വളരെ സൂഷ്മമായതുകൊണ്ട് തന്നെ ഇവ തിരിച്ചറിയുക പ്രയാസമാണ്. ദാഹം, വരണ്ട വായ, ക്ഷീണം, തലവേദന എന്നിവയാണ് നിർജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങൾ. ചില കഠിനമായ കേസുകളില്‍ നിർജ്ജലീകരണം തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരം എന്നിവയ്‌ക്ക് കാരണമാകും. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ ഇത് ആരെയും ബാധിക്കാം എന്നതാണ് നിശബ്‌ദ നിർജ്ജലീകരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം രോഗാവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കണം പനി, ജലദോഷം ഉള്ളപ്പോള്‍ ഓരോ 15 മിനിറ്റിലും ഇലക്ട്രോലൈറ്റുകളും കലോറിയും അടങ്ങിയ ദ്രാവകങ്ങള്‍ (ഒആര്‍എസ് പോലുള്ളവ) കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും. വെള്ളം മാത്രം കുടിക്കുന്നതിന് പകരം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ ദ്രാവകം കുടിക്കുന്നത് പേശി വേദനയും മലബന്ധവും കുറയ്ക്കാൻ സഹായിക്കും. Dehydration symptoms

സമകാലിക മലയാളം 23 Nov 2025 3:24 pm

ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

ആ ന്റിബയോട്ടിക് കഴിച്ചിട്ടും രോ​ഗശാന്തി ഉണ്ടാവാത്തതിന്റെ കാരണം ഒരുപക്ഷെ നിങ്ങളുടെ ഡയറ്റ് ആകാം. ഇൻഫക്ഷൻ സാധ്യത ഉണ്ടെങ്കിലോ രോ​ഗം ദീർഘനാൾ തുടരുകയോ ചെയ്യുമ്പോഴാണ് ആന്റിബയോട്ടിക്കുകൾ സാധാരണ ഡോക്ടർമാർ നിർദേശിക്കുക. എന്നാൽ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കിൽ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ ഇത് കാരണമാകും. ആന്റിബയോട്ടിക്ക് ചികിത്സ ആരംഭിക്കുമ്പോൾ, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ഭക്ഷണക്രമം കൃത്യമായില്ലെങ്കിൽ അത് ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനം താറുമാറാകും. ആന്റിബയോട്ടിക് കഴിക്കുന്ന സമയത്ത് കഴിക്കാന്‍ പറ്റാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. പാല്‍ ഉല്‍പ്പന്നങ്ങള്‍ ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍. ഇതിൽ അടങ്ങിയ കാൽസ്യം ആൻ്റിബയോട്ടിക്കുകളുമായി പ്രതിപ്രവർത്തനം നടത്താൻ കാരണമായേക്കാം. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. അയണ്‍ അടങ്ങിയ ഭക്ഷണം അയൺ അടങ്ങിയ ഭക്ഷണവും ആൻ്റിബയോട്ടിക് കഴിക്കുമ്പോള്‍ പ്രശ്നമാണ്. ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നു മണിക്കൂര്‍ ആക്കുകയോ വേണം. ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്, ഇല വര്‍ഗങ്ങള്‍, നട്‌സ്, ചോക്‌ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കാം. സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം മദ്യം ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നവര്‍ മദ്യം കഴിക്കുന്നത് തലകറക്കം, വയറുവേദന എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. സിട്രസ് പഴങ്ങള്‍ നാരങ്ങ, ഓറഞ്ച് പോലെ സിട്രസ് പഴങ്ങള്‍ ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ഒഴിവാക്കണം. കൂടാതെ തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ആന്റി ബയോട്ടിക് പ്രവര്‍ത്തനത്തെ തടയുന്നു. ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം ഉയർന്ന അളവിൽ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കാം. ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തന വേഗം കുറയ്ക്കുകയും ചെയ്യും. Avoid these foods while using Antibiotic medicine

സമകാലിക മലയാളം 23 Nov 2025 1:03 pm

ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ

ജ ലദോഷം എല്ലാവർക്കും വളരെ സാധാരണമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്‍റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തെണ്ടവേദനയിൽ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോഷത്തിന്റെ സാധാരണ ലക്ഷണങ്ങൾ. ഇത് പിന്നീട് കഠിനമായ പനിയായി മാറാനുള്ള സാധ്യതയുമുണ്ട്. അതിന് മുൻപ് തന്നെ ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം. തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കും. ഒന്നോ രണ്ടോ ടേബിൾസ്പൂൺ തേൻ നേരിട്ട് കഴിക്കുകയോ ചായയിലോ വെള്ളത്തിലോ കലർത്തി കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്ല ഓപ്ഷനാണ്. എന്നാല്‍ 12 മാസത്തില്‍ താഴെ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് തേന്‍ കൊടുക്കരുത്, ഇത് കുഞ്ഞുങ്ങളില്‍ ബോട്ടുലിസത്തിന് കാരണമാകും. വെള്ളം കുടിക്കുക വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. വിറ്റാമിൻ സി ജലദോഷത്തിന്റെ ദൈർഘ്യം 20% കുറയ്ക്കും. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോശേഷി വർധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സിങ്കിന് ജലദോഷത്തിന്റെ ദൈർഘ്യം 50 ശതമാനം വരെ കുറയ്ക്കാൻ കഴിയും. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിർത്തുക. പ്രോബയോട്ടിക്സിന് ജലദോഷം 27 ശതമാനം വരം കുറയ്ക്കാൻ കഴിയും. ചിക്കന്‍ സൂപ്പ് ജലദോഷം ഉള്ളപ്പോള്‍ ചിക്കൻ നൂഡിൽസ് സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാംസം കഴിക്കാൻ താല്‍പര്യമില്ലെങ്കില്‍ പച്ചക്കറി അല്ലെങ്കിൽ പയർ ഉപയോഗിച്ചുള്ള സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായിക്കും. ഇത് വെറും കാപ്പിയല്ല, ഒറ്റ ചേരുവ കൊണ്ട് കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം ഉപ്പുവെള്ളം കവിള്‍കൊള്ളുക ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ഗാര്‍ഗിള്‍ ചെയ്യാവുന്നതാണ്. വിശ്രമം ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകുകയും സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരം സൈറ്റോകൈൻസ് എന്ന പ്രോട്ടീനുകൾ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്. ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും ഹ്യുമിഡിഫയർ ഉപയോഗിക്കുക മുറിയിൽ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് കഫക്കെട്ട്, ചുമ, തൊണ്ടവേദന എന്നിവ ഉൾപ്പെടെയുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. മുറിയിലെ ഈർപ്പം നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ സഹായിക്കുന്നു. എന്നാൽ ദിവസേന അതിലെ വെള്ളം മാറ്റുന്നു എന്ന കാര്യം പ്രത്യേകം ഉറപ്പാക്കുക. How to prevent cold and fever in the begining

സമകാലിക മലയാളം 23 Nov 2025 12:34 pm

സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

ദി വസത്തില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിങ് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ആ ശീലം പൊതുവെ അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സായിപല്ലവി നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട സ്‌നാക്ക് പോപ്കോണ്‍ ആണെന്ന് പറയുന്നുണ്ട്. ഇത് വൈറലായതോടെ പോപ്കോണിനെ കുറച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. കുടലിന്റെ ആരോഗ്യത്തിന് മികച്ച സ്‌നാക്ക് ആണ് പോപ്കോണ്‍ എന്ന് വിശദീകരിക്കുകയാണ് ഗ്യാസ്‌ട്രോ വിദഗ്ധനാ ഡോ. പാല്‍. പോപ്കോൺ കേർണൽ (ഡ്രൈ ചോളം) ചൂടാക്കിയെടുത്താണ് പോപ്കോൺ ഉണ്ടാക്കുന്നത്. ഇത് പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണെന്ന് ഡോക്ടർ പറയുന്നു. ഇതിന് കുടലിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. പോപ്കോൺ കഴിക്കുന്നത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ഉള്ളവരിൽ നല്ലതാണ്. ഇത് വെറും കാപ്പിയല്ല, ഒറ്റ ചേരുവ കൊണ്ട് കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം കൂടാതെ നാരുകൾ ഉള്ളതിനാൽ ഇത് കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നു. ഇത് സ്വാഭാവികമായും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. എന്നാൽ കടയിൽ നിന്നോ തിയറ്ററുകളിൽ നിന്നോ വാങ്ങുന്ന പോപ്കോണിൽ പലപ്പോഴും ട്രാൻസ് ഫാറ്റുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാവും. ഇത് കുടലിന്റെ ആരോ​ഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം പറയുന്നു. ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം പോപ്കോൺ കേർണൽ (ഡ്രൈ ചോളം) ബട്ടർ/നെയ്യ് ചേർത്ത് നന്നായി ചൂടായ കടായിയിലേക്ക് ഇട്ട് മൂടി വയ്ക്കുക. ഇതു മീഡിയം ഫ്ലെയിമിൽ മൂന്നു നാലു മിനിറ്റ് വയ്ക്കുമ്പോൾ പൊങ്ങി വരും. Popcorn Health benefits

സമകാലിക മലയാളം 23 Nov 2025 11:54 am

ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും

രാ ത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആരോ​ഗ്യത്തിന് പ്രധാനമാണ്. നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും. എന്നാല്‍ ഉറക്കം കൂടി പോയാലോ! ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം മാറാത്തതായും തോന്നാറുണ്ടോ? ഊർജ്ജമില്ലായ്മ, അടിക്കടിയുള്ള മൂഡ് മാറ്റം എന്നിവയെല്ലാം അമിതമായി ഉറങ്ങുന്നതിൻ്റെ ലക്ഷണങ്ങളാണ്. 24 മണിക്കൂറില്‍ ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം അഥവാ ഓവർ സ്ലീപ്പിങ് എന്ന് വിളിക്കുന്നത്. ദീർഘയാത്രയ്ക്ക് ശേഷം യാത്രാ ക്ഷീണത്തെ തുടർന്ന് കൂടുതൽ നേരം ഉറങ്ങുന്നതും സമ്മര്‍ദം നിറഞ്ഞ ജോലിക്കിടെ കിട്ടുന്ന ഒഴിവു ദിവസം അധിക നേരം ഉറങ്ങുന്നതുമൊക്കെ ഇതിൽ നിന്ന് മാറ്റി നിർത്താം. അമിതമായി ഉറങ്ങാനുള്ള കാരണം ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായോ സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ വൈകല്യം കാരണമോ ഉറക്കം ഒൻപതു മണിക്കൂറിൽ കൂടുതലാകാറുണ്ട്. ഇല്ലെങ്കിൽ ഇതൊരു ഉറക്ക വൈകല്യമായിരിക്കാം. പൊണ്ണത്തടി ഹൃദ്രോഗം പ്രമേഹം ഹൈപ്പര്‍തൈറോയ്ഡിസം വിഷാദം, ഉത്കണ്ഠ ഉറക്ക വൈകല്യം വിട്ടുമാറാത്ത വേദന, എന്നിവയും അമിത ഉറക്കത്തിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങളാണ്. കുടവയറു കുറയ്ക്കാൻ ചില ഉലുവ പ്രയോ​ഗങ്ങൾ നീണ്ട സമയം ഉറങ്ങുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഏതാണ്ട് രണ്ട് ശതമാനം ആളുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങുന്നത് സാധാരണമാണ്. ഇത്തരക്കാരെ ലോങ് സ്ലീപ്പേഴ്‌സ് എന്നാണ് വിളിക്കുന്നത്. ഇത്തരക്കാർക്ക് ഏഴ് മുതൽ ഒൻപതു മണിക്കൂർ ഉറക്കം മതിയായെന്ന് വരില്ല. ഇത് വെറും കാപ്പിയല്ല, ഒറ്റ ചേരുവ കൊണ്ട് കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം 10 മുതൽ 12 മണിക്കൂർ വരെയുള്ള നീണ്ട ഉറക്കത്തിന് ശേഷം ഉന്മേഷത്തോടെ ഉറക്കം പൂർണമായെന്ന് തോന്നലോടെയാണ് നിങ്ങൾ എഴുന്നേൽക്കുന്നതെങ്കിൽ നിങ്ങള്‍ ലോങ് സ്ലീപ്പോഴ്‌സ് ആണ്. എന്നാല്‍ മറിച്ചാണെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്.അമിതമായി ഉറങ്ങുന്നത് ക്ഷീണം, ഊര്‍ജമില്ലായ്മ, പ്രതിരോധശേഷി കുറയുക, പെരുമാറ്റത്തില്‍ മാറ്റം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഇത് ജീവന്‍ തന്നെ അപഹരിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. Side effects of over sleeping

സമകാലിക മലയാളം 23 Nov 2025 11:02 am

ഇത് വെറും കാപ്പിയല്ല, ഒറ്റ ചേരുവ കൊണ്ട് കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

നി ങ്ങൾ ഒരു കാപ്പി പ്രേമിയാണെങ്കിൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ് 'മഞ്ഞൾകാപ്പി'. കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നാമെങ്കിലും പഠനങ്ങൾ പറയുന്നത് ഇത് കാപ്പിയുടെ പോഷകഗുണം വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ്. നമ്മൾ സ്ഥിരമായി കുടിക്കുന്ന മോർണിങ് കോഫിയിലേക്ക് അൽപം മഞ്ഞൾ കൂടി ചേർത്താൽ ടെർമെറിക് കോഫി അല്ലെങ്കിൽ മഞ്ഞൾകാപ്പി റെഡി. കഫീന്റെ ഗുണങ്ങളോടൊപ്പം ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോളുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ഒരു ഹെൽത്തി ഡ്രിങ്ക് ആണിത്. മഞ്ഞളിൽ അടങ്ങിയ കുർക്കുമിന് ആന്റി-ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഏജിങ്, ശരീര വേദന കുറയ്ക്കാനുള്ള കഴിവ് എന്നിവയുണ്ട്. ഇത് കാപ്പിയുടെ ആരോഗ്യഗുണങ്ങള്‍ വർധിപ്പിക്കുന്നു. അകാല നര ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? കാരണം അറിഞ്ഞു ചികിത്സിക്കാം വീക്കം കുറയ്ക്കുന്നു: കാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, മാനസികമായ തളർച്ച, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്ന വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ കുർക്കുമിൻ സഹായിക്കും. വേദനയ്ക്ക് ആശ്വാസം: മഞ്ഞളിൽ അടങ്ങിയ കുർകുമിൻ ഒരു പ്രകൃതിദത്ത വേദനസംഹാരിയായി പ്രവർത്തിക്കുന്നു. ഇത് നാഡി സംബന്ധമായി വേദനകള്‍ കുറയ്ക്കാൻ സഹായിക്കും. കുടവയറു കുറയ്ക്കാൻ ചില ഉലുവ പ്രയോ​ഗങ്ങൾ ആന്റിഓക്‌സിഡൻ്റുകള്‍: ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കുർക്കുമിൻ സഹായിക്കും. രോഗപ്രതിരോധ ശേഷി: വീക്കം കുറയ്ക്കുന്നതിലൂടെയും ആന്റിഓക്‌സിഡന്റ് പ്രവർത്തനം വർധിപ്പിക്കുന്നതിലൂടെയും മഞ്ഞൾ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൂടുതൽ ഫലപ്രദമായി ദോഷകരമായ രോഗകാരികളെ അകറ്റാൻ സഹായിക്കും. Turmeric Coffee Health Benefits

സമകാലിക മലയാളം 23 Nov 2025 10:41 am

അകാല നര ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? കാരണം അറിഞ്ഞു ചികിത്സിക്കാം

ചെ റുപ്രായത്തിൽ തന്നെ തലയിൽ നര കയറുന്നവരുടെ എണ്ണം കൂടി വരികയാണ്. അകാല നര മറയ്ക്കാൻ പലതരം ചികിത്സകളും സംവിധാനങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും നരക്ക് പിന്നിലെ കാരണം കണ്ടെത്തി അവ പരിഹരിക്കുകയാണ് ഏറ്റവും ശാശ്വതമായ പരിഹാരം. വർധിച്ച മാനസികസമ്മര്‍ദവും പോഷകക്കുറവും മാറിമറിയുന്ന ജീവിത ശൈലിയുമാണ് ചെറുപ്പാക്കാരിലെ അകാലനരയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്ന് ത്വക്ക് രോ​ഗ വിദ​ഗ്ധയായും സ്കിൻ കാൻസർ സർജനുമായി ഡോ. നീര നാഥൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ പറയുന്നു. ഈ മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മുടി നരയ്ക്കുക എന്ന പ്രക്രിയ മന്ദഗതിയിലാക്കാന്‍ സാധിക്കുമെന്ന് അവര്‍ പറയുന്നു. അകാല നര ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍: രക്തപരിശോധന രക്തപരിശോധനയിലൂടെ പോഷകക്കുറവു കണ്ടെത്താവുന്നതാണ്. ഇരുമ്പ്, കോപ്പർ, വിറ്റാമിൻ ബി12, തൈറോയ്ഡ് എന്നിവയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ അകാല നരയിലേക്ക് നയിക്കാം. ഇവയുടെ അഭാവം പരിഹരിക്കുന്നത് മുടിക്ക് കറുത്ത നിറം ലഭ്യമാകാൻ സഹായിക്കും. പോഷകക്കുറവ് പരിഹരിക്കുന്നതിന് ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം, ബദാം, വാല്‍നട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സമ്മർദം വിട്ടുമാറാത്ത മാനസിക സമ്മർദം അകാലനരയ്ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. സമ്മർദം കൂടുമ്പോൾ മുടിയുടെ പി​ഗ്നെന്റേഷൻ കുറയുകയും മുടി നരയ്ക്കുകയും ചെയ്യുന്നു. മിക്കവാറും ആളുകള്‍ ഇത് കാര്യമാക്കാറില്ല. സമ്മർദം നിയന്ത്രിക്കുകയും മനസ് ശാന്തമാവുകയും ചെയ്യുന്നത് മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാൻ സഹായിക്കും. യോഗ, മെഡിറ്റേഷന്‍, സംഗീതം, ജേണലിങ്, പ്രത്യേക ഹോബി വികസിപ്പിക്കുക തുടങ്ങിയവ മാനസിക സമ്മര്‍ദം കുറയ്ക്കാനും സന്തോഷിക്കാനും സഹായിക്കും. ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം? പുകവലി അമിതമായ പുകവലി മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പി​ഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും മുടിയുടെ വേരിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് അകാലനരയ്ക്കുള്ള മറ്റൊരു പ്രധാന ഘടകമാണ്. മാത്രമല്ല, അമിതമായി സൂര്യപ്രകാശമേൽക്കുന്നതും മുടിയുടെ ആരോ​ഗ്യത്തിന് ഹാനികരമാകാം. ഇത് അകാലനരയ്ക്ക് കാരണമാകും. ഉറക്കം കിട്ടാൻ അൽപം ചായ ആയാലോ? ആന്റി-ഗ്രേ ടോപ്പിക്കൽ ചികിത്സകൾ മുടിയുടെ പി​ഗ്മെന്റ് കോശങ്ങളെ സംരക്ഷിക്കുന്നതിനും കറുത്ത നിറം മുടിക്ക് നൽകുന്നതിന് പി​ഗ്മെന്റ് കോശങ്ങളെ ഉത്തേജിപ്പിക്കുന്നതും വേണ്ടി ആന്റി-ഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയതാണ് ചികിത്സ. നിങ്ങളുടെ മുടിയിൽ 30 ശതമാനം മാത്രമാണ് നരയുള്ളതെങ്കിൽ ഇത്തര ചികിത്സകൾ പരീക്ഷിക്കാവുന്നതാണെന്നും ഡോ. നീര നാഥൻ പറയുന്നു. How to prevent Premature Grey Hair

സമകാലിക മലയാളം 22 Nov 2025 5:25 pm

ഉറക്കം കിട്ടാൻ അൽപം ചായ ആയാലോ?

​ഉ റക്കമില്ലായ്മ ഇന്ന് ഉയർന്നു വരുന്ന വലിയൊരുപ്രശ്നമാണ്. മാറിയ ജീവിതശൈലിയും സമ്മർദവും ഭക്ഷണക്രമവുമെല്ലാം ഇതിന് പിന്നിലെ കാരണങ്ങളാണ്. ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പലരുടെ പല ടെക്നിക്കുകളും പരീക്ഷിക്കാറുണ്ട്. അത്തരമൊരു ടെക്നിക് ആണ് ലൈഫ് സ്റ്റൈൽ ആന്റ് വെൽനെസ് പരിശീലകൻ ലൂക്ക് കൊട്ടിൻഹോ സോഷ്യല്ർമീഡിയയിലൂടെ പറയുന്നത്. കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഹെര്‍ബല്‍ ടീ വൈകുന്നേരം കുടിക്കുന്നത് രാത്രി മികച്ച ഉറക്കത്തിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഇത് പേശികളെ വിശ്രമിക്കാനും ശാന്തമാക്കാനും സഹായിക്കും. രാത്രി ഉറക്കം മെച്ചപ്പെട്ടാഷ പകൽ ഉന്മേഷമുള്ളതാക്കാം. ഈ ഹെർബൽ ടീ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണെന്നാണ് ലൂക്ക് പറയുന്നു. തയ്യാറാക്കെണ്ട വിധം ജാതിക്ക (ഒന്ന്), കറുവപ്പട്ട (ഒരു ചെറിയ കഷ്ണം), ജീരകം (ഒരു ടീസ്പൂണ്‍), ഏലക്ക (രണ്ട് എണ്ണം പൊടിച്ചത്) എന്നിവ തിളച്ച വെള്ളത്തിലേക്ക് ഇടുക. തണുത്ത ശേഷം കുടിക്കുന്നതാണ് നല്ലത്. ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഉറക്കം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉറങ്ങുന്നതിന് മുൻപ് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. കഫീൻ അടങ്ങിയ പാനീയങ്ങള്‍ വൈകുന്നേരങ്ങളിൽ ഒഴിവാക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികള്‍ ശാന്തമാകാൻ സഹായിക്കും. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. ലൈറ്റ് ഇട്ടുകൊണ്ട് ഉറങ്ങുന്ന ശീലം ഒഴിവാക്കുക. Herbel Tea for better Sleep

സമകാലിക മലയാളം 22 Nov 2025 5:07 pm

ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

ചി ക്കൻ വിഭവങ്ങൾ ഇന്ന് മിക്ക വീടുകളിലും പതിവാണ്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചിക്കനെങ്കിലും ബാക്ടീരിയ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അവ ശരിയായ രീതിയിൽ പാകം ചെയ്യുകയും സൂക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാം. പാകം ചെയ്തതാണെങ്കിലും അല്ലാത്തതാണെങ്കിലും ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും മികച്ച മാർ​ഗം, എന്നാൽ എത്ര ദിവസമെന്നത് പലരുടെയും സംശയമാണ്. വേവിക്കാത്ത അല്ലെങ്കിൽ പാകം ചെയ്യാത്ത ചിക്കൻ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. അതേസമയം പാകം ചെയ്ത ചിക്കൻ മൂന്ന് മുതൽ നാല് ദിവസവും വരെ സൂക്ഷിക്കാം. താപനിലയിൽ 40°F (4°C) ന് താഴെയാണെങ്കിൽ ബാക്ടീരിയ വളരുന്നത് മന്ദഗതിയിലാകും. ഫ്രിഡ്ജിൽ ചിക്കൻ സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. രണ്ടിൽ കൂടുതൽ ദിവസം ചിക്കൻ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അവ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ലീക് ചെയ്യാത്ത പാത്രത്തിൽ വൃത്തിയായി സൂക്ഷിക്കുന്നത് ഫ്രിഡ്ജിലെ മറ്റ് ഭക്ഷ്യവസ്തുകൾ മോശമാക്കാതിരിക്കാൻ സഹായിക്കും. 'ഇന്നലെ കഴിച്ചപ്പോഴുള്ള രുചിയല്ലല്ലോ ഇന്ന്', ഭക്ഷണത്തിന് രുചി കൂട്ടുന്ന മനഃശാസ്ത്രം ദേ ഇവിടെയാണ്! ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മൈനസ് 17 ഡിഗ്രി സെൽഷ്യസിൽ വേണം ചിക്കൻ വയ്ക്കാൻ. അതും കഷ്ണങ്ങളാക്കിയ ചിക്കൻ ഒമ്പത് മാസം വരെയും കഷ്ണങ്ങളാക്കാത്ത ചിക്കൻ ഒരു വർഷം വരെയും ഫ്രീസറിൽ സൂക്ഷിക്കാം. പാകം ചെയ്ത ചിക്കനാണെങ്കിൽ രണ്ട് മുതൽ ആറ് മാസം വരെ ഇത്തരത്തിൽ സൂക്ഷിക്കാവുന്നതാണ്. വെയ്റ്റ്ലിഫ്റ്റ് ചെയ്യുമ്പോൾ നാക്ക് ശ്രദ്ധിക്കണം? പോസ്ചറിലും കാര്യമുണ്ട് ഫ്രിഡ്ജിലെ ചിക്കൻ മോശമായാൽ എങ്ങനെ തിരിച്ചറിയാം ഫ്രിഡ്ജിൽ വയ്ക്കുന്ന ചിക്കൻ മോശമായിട്ടുണ്ടെങ്കിൽ അതിന് നിറ വ്യത്യാസമുണ്ടായിരിക്കും. ചിക്കന്റെ തനത് നിറം മാറി ഗ്രേ, പച്ച, മഞ്ഞ എന്നീ നിറങ്ങൾ വന്നേക്കാം. പൂപ്പൽ വരാനും സാധ്യതയുണ്ട്. മാത്രമല്ല, അമോണിയയോട് സാമ്യമുള്ള ഒരു അസിഡിറ്റി ഗന്ധം പുറപ്പെടുവിക്കുന്നു. ചിക്കൻ സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ ഗന്ധം തിരിച്ചറിയുക പ്രയാസമായിരിക്കും. How Long Does Chicken Last in the Fridge?

സമകാലിക മലയാളം 22 Nov 2025 4:30 pm

കോളിഫ്ലവര്‍ എങ്ങനെ വൃത്തിയാക്കാം?

കോ ളിഫ്ലവര്‍ വൃത്തിയാക്കാന്‍ മടിച്ചിട്ടു വാങ്ങാതിരിക്കുകയാണോ? എങ്കില്‍ ഇനി ആ മടി വേണ്ട വളരെ എളുപ്പത്തില്‍ കോളിഫ്ലവര്‍ വൃത്തിയാക്കിയെടുക്കാം. നിരവധി പോഷകങ്ങളുടെ കലവറയാണ് കോളിഫ്ലവര്‍. ഗോപി മഞ്ചൂരിയന്‍, ചില്ലി ഗോപി പോലുള്ള കോളിഫ്ലവര്‍ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഒരുപാടുണ്ട്. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിലാണ് പലരും കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കുന്നത്. കോളിഫ്‌ലവര്‍ വൃത്തിയാക്കുമ്പോള്‍ സൂഷ്മമായി പരിശോധിക്കേണ്ടതായിട്ടുണ്ട്. കാരണം ഇതില്‍ മണ്ണിനൊപ്പം ധാരാളം സൂക്ഷമ ജീവികളും പ്രാണികളും പൂപ്പലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുമുണ്ട്. എങ്ങനെ കോളിഫ്ലവര്‍ വൃത്തിയാക്കാം ചെറിയ കഷ്ണങ്ങളിലായി മുറിച്ചെടുക്കാം കോളിഫ്ലവർ വൃത്തിയാക്കുന്നതിന്റെ ആദ്യപടി അവ ഇതളുകളായി വേർതിരിച്ചു എടുക്കുക എന്നതാണ്. അതിനുശേഷം കോളിഫ്ലവറിന്റെ നടുഭാഗത്തു കാണുന്ന തണ്ട് കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റണം. കഷ്ണങ്ങളാക്കുമ്പോൾ ഒരുപാട് ചെറുതാകാതിരിക്കാനും ശ്രദ്ധിക്കണം. ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം ഒരു പാത്രത്തിൽ ചെറുചൂടു വെള്ളത്തിൽ ഉപ്പും മഞ്ഞളും ഒരു ടേബിൾസ്പൂൺ വിനാഗിരിയും ചേർക്കുക. ഉപ്പ് അഴുക്ക് നീക്കം ചെയ്യാനും പ്രാണികളെ കൊല്ലാനും സഹായിക്കുന്നു. മഞ്ഞളിന് സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വിനാഗിരി ഒരു നേരിയ അണുനാശിനിയായി പ്രവർത്തിക്കും. 'ഇന്നലെ കഴിച്ചപ്പോഴുള്ള രുചിയല്ലല്ലോ ഇന്ന്', ഭക്ഷണത്തിന് രുചി കൂട്ടുന്ന മനഃശാസ്ത്രം ദേ ഇവിടെയാണ്! മുതിർത്തു വെയ്ക്കുക ഇതിലേക്ക് 15 മുതൽ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക. ഇത് പ്രാണികളും കീടങ്ങളും നീക്കം ചെയ്യാൻ സഹായിക്കും. വെള്ളത്തിൽ കഴുകിയെടുക്കാം ഈ വെള്ളം ഊറ്റിയെടുത്ത ശേഷം ഒഴുകുന്ന വെള്ളത്തിനടിയിൽ വെച്ച് നന്നായി ഒന്നു കൂടി കഴുകിയെടുക്കാം. ഇത് കോളിഫ്ലവർ നന്നായി വൃത്തിയാക്കാൻ സഹായിക്കും. വെയ്റ്റ്ലിഫ്റ്റ് ചെയ്യുമ്പോൾ നാക്ക് ശ്രദ്ധിക്കണം? പോസ്ചറിലും കാര്യമുണ്ട് ഉണക്കുക പാചകം ചെയ്യുന്നതിനു മുമ്പ് കോളിഫ്ലവർ ഉണക്കിയെടുക്കുന്നത് പാചകം എളുപ്പമാക്കും. ഒരു കോട്ടൺ തുണിയിൽ കോളിഫ്ലവർ ഉണക്കിയെടുക്കുന്നു. ഉണങ്ങിക്കഴിഞ്ഞാൽ, കോളിഫ്ലവർ പാകം ചെയ്യാൻ തയ്യാറാണ്. How to clean cauliflower

സമകാലിക മലയാളം 22 Nov 2025 4:29 pm

വെയ്റ്റ്ലിഫ്റ്റ് ചെയ്യുമ്പോൾ നാക്ക് ശ്രദ്ധിക്കണം? പോസ്ചറിലും കാര്യമുണ്ട്

വ ർക്ക്ഔട്ട് ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം എങ്ങനെയാണെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ. വ്യായാമം ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം പ്രധാനമാണെന്നും ഇത് ശരീരത്തിന്റെ ബയോമെക്കാനിക്സിനെയും പ്രവർത്തന കാര്യക്ഷമതയെയും സ്വാധീനിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വായിൽ കിടക്കുന്ന നാവ് സംസാരിക്കാൻ സഹായിക്കുന്ന ഒന്നു മാത്രമാണെന്നാണ് മിക്കയാളുകളുടെയും ധാരണ. എന്നാൽ സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും സഹായിക്കുക മാത്രമല്ല, നാവിന് മറ്റ് പല പ്രധാനപ്പെട്ട ജോലികളും ശരീരത്തിലുണ്ട്. നമ്മുടെ തല, കഴുത്ത്, കോർ പേശികൾ എന്നിവയെ സ്ഥിരപ്പെടുത്തുന്നതിൽ നാവ് ഒരു പങ്കു വഹിക്കുന്നുണ്ട്. 2024ൽ റിസർച്ച് ഗേറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഐസോകൈനറ്റിക് വ്യായാമത്തിൽ കാൽമുട്ടുകൾ വളയുകയും നീട്ടുകയും ചെയ്യുമ്പോൾ ശരിയായ നാവിന്റെ സ്ഥാനം സ്ട്രെങ്ത്തനിങ് പരിശീലനം 30 ശതമാനം ഫലപ്രദമായതായി വ്യക്തമാക്കുന്നു. സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം നാവ് സ്വാഭാവികമായി വായയുടെ റൂഫിൽ വിശ്രമിക്കുമ്പോൾ, അത് ശതിയായ ക്രാനിയോഫേഷ്യൽ അലൈൻമെന്റ് നിലനിർത്താൻ സഹായിക്കുകയും ഒപ്റ്റിമൽ പോസ്ചറിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ വായുടെ തറയിൽ നാവ് വിശ്രമിക്കുന്നത് നാവിന്റെ മോശം സ്ഥാനമായി കണക്കാക്കുന്നു. ഇത് തല മുന്നോട്ട് ആയാനും കഴുത്തിലെ പേശികൾക്ക് സമ്മർദം ഉണ്ടാകാനും കാരണമാകുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ പരമാവധി സ്ട്രെങ്ത്ത് കിട്ടാനുള്ള ശരീരത്തിന്റെ കഴിവിനെ ഈ അസന്തുലിതാവസ്ഥ ബാധിക്കും. നാവിന്റെ സ്ഥാനവും കേന്ദ്ര നാഡീവ്യൂഹവും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നുണ്ടെങ്കിലും ഈ തിയറി സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. 'ഇന്നലെ കഴിച്ചപ്പോഴുള്ള രുചിയല്ലല്ലോ ഇന്ന്', ഭക്ഷണത്തിന് രുചി കൂട്ടുന്ന മനഃശാസ്ത്രം ദേ ഇവിടെയാണ്! വ്യായാമം ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം ശ്വസനരീതികളെ സ്വാധീനിക്കുന്നു. നാവ് വായയുടെ റൂഫിൽ തട്ടി നിൽക്കുന്നത് മൂക്കിലൂടെയുള്ള ശ്വസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മികച്ച ഓക്സിജൻ ആ​ഗിരണത്തിനും മെച്ചപ്പെട്ട സഹിഷ്ണുതയ്ക്കും പേശികളുടെ പ്രകടനത്തിനും സഹായിക്കുന്നു. നേരേമറിച്ച് വായിലൂടെ ശ്വസിക്കുന്നത് പലപ്പോഴും നാവിന്റെ മോശം സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഓക്സിജൻ സഞ്ചാരത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും അത്ലറ്റിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നാവിന്റെ പോസ്ചർ ശരിയാകുന്നത് നല്ല ശ്വസന ശീലങ്ങൾക്കൊപ്പം ശരീരം ബലമുള്ളതും സ്ഥിരതയുള്ളതുമാകാൻ സഹായിക്കും. Why the position of your tongue may play a crucial role when lifting heavy weights

സമകാലിക മലയാളം 22 Nov 2025 2:53 pm

'ഇന്നലെ കഴിച്ചപ്പോഴുള്ള രുചിയല്ലല്ലോ ഇന്ന്', ഭക്ഷണത്തിന് രുചി കൂട്ടുന്ന മനഃശാസ്ത്രം ദേ ഇവിടെയാണ്!

ഭ ക്ഷണത്തിന്റെ രുചിയുടെ രഹസ്യം അവയുടെ ചേരുവയിലാണെന്നാണ് നമ്മളുടെ വിശ്വസം, എന്നാൽ അങ്ങനെയല്ല. ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതിനും കുറയ്ക്കുന്നതിനും മനഃശാസ്ത്രത്തിനും ചെറുതല്ലാത്ത റോൾ ഉണ്ട്. ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് അല്ലെങ്കിൽ നെറ്റ്ഫ്ലിക്സിൽ സീരിസും കണ്ടു കൊണ്ട്, എത്ര മികച്ച ഭക്ഷണം കഴിച്ചാലും അവയ്ക്ക് അത്ര രുചിയുള്ളതായോ, ഒരുപക്ഷെ അവയുടെ രുചിയെ കുറിച്ചു തന്നെയോ ചിന്തിക്കണമെന്നില്ല. ഇതേ ഭക്ഷണം നല്ലതു പോലെ വിശന്ന ശേഷം അല്ലെങ്കിൽ പ്രിയപ്പെട്ടവർക്കൊപ്പം കഴിക്കുമ്പോൾ നല്ല രുചിയുള്ളതായി തോന്നാറില്ലേ? അതു തന്നെയാണ് അതിന്റെ മനഃശാസ്ത്രം. ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോൾ നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും സജീവമാകും. ഭക്ഷണത്തിന്റെ രുചിയും മണവും ഘടനയും നമ്മൾ തിരിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശ്രദ്ധ പലവഴിക്ക് പോവുകയും ഇന്ദ്രിയങ്ങൾ ക്ഷീണിക്കുകയും ചെയ്യും. അങ്ങനെ നമ്മടെ ഇന്ദ്രിയങ്ങൾ ഓട്ടോപൈലറ്റ് മോഡിലേക്ക് പോവും. ഇത് ഭക്ഷണത്തിൻ്റെ രുചി അറിയുന്നതിൽ നിന്ന് നമ്മെ തടസപ്പെടുത്തുന്നു. നമ്മുടെ വികാരങ്ങളും പ്രതീക്ഷകളും നമുക്കൊപ്പമുള്ളവരുടെ സാന്നിധ്യം പോലും മുന്നിലിരിക്കുന്ന ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കും. അതായത്, നമ്മുടെ മാനസികാവസ്ഥയും തലച്ചോറും ഇന്ദ്രിയങ്ങളും ചേർന്നാണ് നമ്മുടെ ഭക്ഷാണാനുഭവം രൂപപ്പെടുത്തുന്നത്. ഇത് പിടികിട്ടിയാൽ ലളിതമായ ചേരുവകൾ ആണെങ്കിലും പോലും നമ്മുടെ ഭക്ഷണാനുഭവം കൂടുതല്‍ തൃപ്തികരമാക്കാന്‍ സാധിക്കും. മൈന്റ്ഫുൾ ഈറ്റിങ് ഭക്ഷണത്തിന്റെ ഒരോ പിടിയും ആസ്വദിച്ചു കഴിക്കുന്നതാണ് മൈന്റ്ഫുൾ ഈറ്റിങ് എന്ന് പറയുന്നത്. തിരക്കിട്ട് അല്ലെങ്കിൽ ഫോൺ സ്ക്രോൾ ചെയ്തു കൊണ്ടൊക്കെ ഭക്ഷണം കഴിക്കുമ്പോൾ അവ ശരിയായ രീതിയിൽ ചവയ്ക്കാതെ വിഴുങ്ങുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ രുചി അറിയണമെന്നില്ല. ഇത് മാത്രമല്ല, നമ്മുടെ ശരീരം നല്‍കുന്ന വിശപ്പിന്റെ സൂചനകള്‍ ക്രമേണ മനസിലാകാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. സാധാരണ വിശപ്പ് കൂട്ടുന്ന ഹോർമോൺ ആയ Ghrelin പുറപ്പെടുന്നതോടെ ആമാശയം ചുരുങ്ങാൻ തുടങ്ങും. അത് തലച്ചോറിലേക്ക് സി​ഗ്നൽ നൽകുകയും, തലച്ചോർ 'ഭക്ഷണം കഴിക്കാനുള്ള തോന്നൽ' ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുമ്പോൾ ആമാശയം വലിയുകയും തലച്ചോറിന് വീണ്ടും സി​ഗ്നൽ നൽകുകയും ചെയ്യുന്നു. തുടർന്ന് തലച്ചോർ 'വയറു നിറഞ്ഞുവെന്ന തോന്നൽ' ഉണ്ടാക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ ലെപ്റ്റിന്‍, കോളിസിറ്റോക്കിനിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറത്തുവിടുകയും ഭക്ഷണം കഴിക്കുന്നതിനിടെ സാവധാനം സംതൃപ്തിയെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ തിരക്കു പിടിച്ച് കഴിക്കുന്ന രീതി ഈ സ്വാഭാവിക ഹോർമോൺ പ്രക്രിയയെ തടസപ്പെടുത്തുന്നു. അതു കൊണ്ട് വിശപ്പും സംതൃപ്തിയും ശരീരം തിരിച്ചറിയില്ല. മാത്രമല്ല, ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് കഴിക്കുന്നത് സംതൃപ്തിയുടെ തോന്നൽ ഉണ്ടാക്കാത്തതു കൊണ്ട് തന്നെ, ഭക്ഷണം കഴിച്ചത് മറന്നു പോകാനും വീണ്ടും ഭക്ഷണം കഴിക്കാനും ഇടയാക്കും. പതിയെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് ഇന്ദ്രിയങ്ങളെ സജീവമാക്കാൻ സഹായിക്കുന്നു. ആ സമയം കഴിക്കുന്ന തക്കാളി വെറും തക്കാളിയായി തോന്നില്ല, അത് മധുരവും പുളിയും മൃദുവുമാണെന്ന് തോന്നാം. അതിൻ്റെ മുഴുവൻ രുചിയും നമ്മൾക്ക് ആസ്വദിക്കാൻ കഴിയും. മൈന്റ്ഫുൾ ഈറ്റിങ് നമ്മുടെ രസമുകുളങ്ങളെ കൂടുതൽ സജീവമാക്കും. അതേസമയം സമ്മർദം, ഉത്കണ്ഠ, നിരാശ തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ ഭക്ഷണത്തിന്റെ രുചികളോടുള്ള നമ്മുടെ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യും. രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല, സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്? നമ്മൾ സമ്മർദത്തിലായിരിക്കുമ്പോൾ അല്ലെങ്കിൽ പിരിമുറക്കത്തിലായിരിക്കുമ്പോൾ ശരീരം ഭക്ഷണം ആസ്വദിക്കാനാല്ല, അതിജീവനത്തിനാണ് മുൻ​ഗണന നൽകുന്നത്. സ്ട്രെസ് ഹോർമോണുകൾ നമ്മുടെ ശ്രദ്ധ ചുരുക്കുന്നു, രുചി ആസ്വാദനം കുറയ്ക്കുന്നു. അതുകൊണ്ടാണ് നമ്മൾ അസ്വസ്ഥരാകുമ്പോൾ ഭക്ഷണത്തിന് രുചി കുറയുന്നത്. സന്തോഷ വേളകളിൽ, ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കൾ നമ്മുടെ മസ്തിഷ്കം പുറത്തുവിടുന്നു, ഇത് ഭക്ഷണം കൂടുതൽ ആസ്വദ്യകരമാക്കുന്നു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ രുചി എത്ര നല്ലതാണെന്ന് ചിന്തിച്ചിട്ടില്ലേ. സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ മസ്തിഷ്കം അവയുടെ രുചി, ഘടന, മണം എന്നിവ പ്രവചിക്കും. ആ പ്രതീക്ഷകൾ നമ്മൾ യഥാർത്ഥത്തിൽ എന്താണ് ആസ്വദിക്കേണ്ടതെന്ന് രൂപപ്പെടുത്തുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങൾ മധുരമുള്ളതായിരിക്കുമെന്നും, പച്ച നിറത്തിലുള്ള ഭക്ഷണങ്ങൾ കയ്പ്പുള്ളതോ പുളിയുള്ളതോ ആയിരിക്കുമെന്നും നമ്മൾ ചിന്തിക്കുന്നത് ഇതുകൊണ്ടാണ്. ഭക്ഷണത്തിൻ്റെ ദൃശാനുഭവവും ഗന്ധവുമെല്ലാം ഭക്ഷണം ആസ്വദിക്കുന്നതിന് ഘടകമാകുന്നു. Psychology can change way food tastes here's how to use it to make most of your meals

സമകാലിക മലയാളം 22 Nov 2025 12:21 pm

സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സ വാളയുടെ പുറം തൊലി പൊളിക്കുമ്പോള്‍ ചുറ്റും കറുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആസ്പര്‍ഗിലസ് നൈജര്‍ എന്ന ഒരു തരം ഫം​ഗസ് ആണിത്. ഇത്തരം സവാള കയ്യിലെടുത്താൽ കൈകളിലും മുറിക്കാൻ ഉപയോ​ഗിക്കുന്ന കത്തിയിലും കട്ടിങ് ബോർഡിലുമെല്ലാം ഈ ഫം​ഗസ് പറ്റിപ്പിടിക്കും. സമീപകാലത്ത് വിപണിയിൽ ഇത്തരം പൂപ്പൽ നിറഞ്ഞ സവാളകൾ എത്തുന്നത് വർധിക്കുന്നതിനെ കുറിച്ച് ഡോ. നന്ദിത അയ്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തരം പൂപ്പൽ നിറഞ്ഞ സവാള ഉപയോ​ഗിക്കുന്നത് സുരക്ഷിതമാണോ? ചൂടും ഈർപ്പവും ഉള്ളയിടത്താണ് സാധാരണ ഫം​ഗസ് അഥവാ പൂപ്പൽ വളരുന്നത്. ഇത് കൂടാതെ പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയിൽ അല്ല സംഭരിക്കുന്നതെങ്കിലും കൃത്യമായ വായുസഞ്ചാരം ഇല്ലാതാവുകയോ കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കുകയോ ചെയ്യുന്നതും ഫം​ഗസ് വളരാൻ കാരണമാകും. പ്രമേഹ രോ​ഗികൾ ചീസ് ഒഴിവാക്കണോ? സവാളയിൽ ഇത്തരം ഫം​ഗസ് പുറം പാളിയെ മാത്രമാണ് ബാധിച്ചിരിക്കുന്നതെങ്കിൽ സവാളകൾ നന്നായി കഴുകി ഉപയോ​ഗിക്കാം. ഫം​ഗസ് കൂടുതൽ ആഴത്തിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ സവാളയുടെ ശുദ്ധമായ പിങ്ക് കലർന്ന വെളുത്ത ഭാ​ഗം കാണുന്നതു വരെ തൊലി കളയണം. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതു കൊണ്ട് ഇത്രയേറെ ഗുണങ്ങളോ! സവാളയ്ക്ക് ​ദുർ​ഗന്ധമോ വഴുവഴുപ്പോ ഘടനയിൽ വ്യത്യാസമോ തോന്നിയാൽ അത്തരം സവാള ഒഴിവാക്കുന്നതാണ് നല്ലത്. ഈ ഫംഗസ് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുറമെ പൂപ്പൽ പിടിച്ച സവാള മുറിച്ചതിന് ശേഷം കൈകളും കത്തിയും കട്ടിങ് ബോർഡും നന്നായി സോപ്പ് ഉപയോ​ഗിച്ചു കഴുകണം. ഇല്ലെങ്കിൽ ഇവ മറ്റ് വസ്തുക്കളിലേക്ക് പടരുന്നതിന് കാരണമാകും. Is Fungus on Onions dangerous.

സമകാലിക മലയാളം 22 Nov 2025 10:44 am

തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതു കൊണ്ട് ഇത്രയേറെ ഗുണങ്ങളോ!

രാ വിലെ എഴുന്നേറ്റാല്‍ ആ ഉറക്കച്ചടവു മാറാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കുമുണ്ടാകും. ഇത് നമ്മള്‍ക്ക് ഒരു ഉന്മേഷവും ചര്‍മത്തിന് ഒരു ഫ്രഷ് ലുക്കും കിട്ടാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല, ഇനിയുമുണ്ട് ഗുണങ്ങള്‍. രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല, സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്? തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും. തണുത്ത വെള്ളത്തിൽ മുഖം കഴുകുമ്പോൾ ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും. തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നതിനാൽ ചർമത്തിന് തെളിച്ചവും സ്വാഭാവിക തിളക്കവും ലഭിക്കും. ചൂടുവെള്ളം ചർമത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുമ്പോൾ, തണുത്ത വെള്ളം ഇവയെ നിലനിർത്തുന്നു. ഇത് ചർമം വരളുന്നത് തടയാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. പ്രമേഹ രോ​ഗികൾ ചീസ് ഒഴിവാക്കണോ? ഇത് രക്തക്കുഴലുകളെ ചുരുക്കുകയും അതുവഴി വീക്കം കുറയ്ക്കുകയും ചെയ്യുന്നു. സൂര്യതാപത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാൻ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്പോൾ മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകിയാൽ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകൾ മാറും. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള കഴിവ് തീർച്ചയായും തണുത്ത വെള്ളത്തിനുണ്ട്. Washing Face in cold water health benefits

സമകാലിക മലയാളം 21 Nov 2025 6:04 pm

പ്രമേഹ രോ​ഗികൾ ചീസ് ഒഴിവാക്കണോ?

പ്ര മേഹ രോ​ഗികൾ ചീസ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് പലപ്പോഴും പറഞ്ഞു കേൾക്കാറുള്ളതാണ്. എന്നാൽ മിതമായ അളവിൽ ചീസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കില്ലെന്ന് ആർക്കൈവ്സ് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ സമീപകാല ​ഗവേഷണം വ്യക്തമാക്കുന്നു. ചീസിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ സമ്പുഷ്ടവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനുള്ള ശക്തമായ സംയോജനമാണിത്. പേരയ്ക്ക ഇക്കൂട്ടർ കഴിക്കാൻ പാടില്ല പ്രമേഹമുള്ളവർ പാർട്ട്-സ്കിം മൊസറെല്ല ചീസ് കഴിക്കുന്നതാണ് നല്ലത്. ഇതിൽ കാർബോഹൈഡ്രേറ്റ് കുറവാണ്, പ്രോട്ടീൻ കൂടുതലാണ്, ഫുൾ-ഫാറ്റ് ചീസുകളെ അപേക്ഷിച്ച് പൂരിത കൊഴുപ്പ് കുറവാണ്. രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല, സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്? പ്രോട്ടീനും കൊഴുപ്പും ദഹനത്തെ മന്ദഗതിയിലാക്കുന്നു, അതായത് ചീസ് കാർബോഹൈഡ്രേറ്റുകളുമായി ചേരുമ്പോൾ, ഗ്ലൂക്കോസ് പതിയെ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നില്ല.മിതമായ അളവിൽ ചീസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനം പറയുന്നു. Can Diabetic people eat Cheese

സമകാലിക മലയാളം 21 Nov 2025 5:44 pm

രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല, സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?

ഇ ഡ്ലിക്കും ദോശയും മാത്രമല്ല, ചോറിനും സാമ്പാർ കിടു കോംമ്പോ ആണ്. പച്ചക്കറികളും കൂടാതെ പരിപ്പും ചേർത്തുണ്ടാക്കുന്ന സാമ്പാർ പോഷകസമൃദ്ധമായ ഒരു വിഭവം കൂടിയാണ്. ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട സാമ്പാറിന് മഹാരാഷ്ട്രയുമായും ബന്ധമുണ്ട്. പണ്ട് മാറാത്ത രാജാവായ ശിവജി മഹാരാജാവിന്റെ സഹോദരൻ സാമ്ബജി തമിഴ്‌നാട്ടിൽ വസിക്കുന്ന കാലത്ത് ഒരിക്കൽ രസം ഉണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ അന്ന് വീട്ടിൽ പുളി ഇല്ലായിരുന്നു. അതിനാൽ പുളിക്ക് പകരം തക്കാളി ചേർത്ത് രസം പോലെ ഒരു കറി തയാറാക്കി. ആ വിഭവം എല്ലാവർക്കും വളരെ ഇഷ്ടമായി. അങ്ങനെ ആ കറിക്ക് 'സാംബന്റെ പുളിചാരു' എന്ന പേര് വന്നു. അത് പിന്നീട് 'സാംബാർ' ആയെന്നാണ് കഥ. പിന്നീട് ഈ വിഭവം ദക്ഷിണേന്ത്യയിലാകെ പ്രശസ്തമായി. തമിഴ്‌നാട്, കേരളം, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ പ്രാദേശികമായ രുചിക്കനുസരിച്ച് സാമ്പാറിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. കേരളത്തിൽ സാമ്പാറിൽ തേങ്ങ അരച്ചു ചേർക്കുന്ന രീതി പലയിടത്തുമുണ്ട്. അതേസമയം താളിച്ച കായം, മുളകുപൊടി, കൊത്തമല്ലിപൊടി കൂടുതൽ ചേർത്താണ് തമിഴ്നാട്ടിൽ സാമ്പാർ ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചിലോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം വ്യത്യാസങ്ങൾ പലതു വന്നാലും കായം ചേർക്കുന്നതിൽ മാറ്റമില്ല. എന്തിനാണ് സാമ്പാറിൽ കായം ചേർക്കുന്നതെന്ന് അറിയാമോ? ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം അഥവാ അസഫോയിറ്റിഡ. സാമ്പാറിൽ കായം ചേർക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങൾക്കാണ്‌. പേരയ്ക്ക ഇക്കൂട്ടർ കഴിക്കാൻ പാടില്ല പരിപ്പ്, പച്ചക്കറി തുടങ്ങിയവ ചേർന്ന സാമ്പാർ ദഹിക്കാൻ പാടാണ്. ദഹനക്കേട് കൊണ്ട് ഉണ്ടാകാവുന്ന വയറുവേദന, ഗ്യാസ് എന്നിവ കുറയ്ക്കാൻ കായം നല്ലതാണ്. കായം സാമ്പാറിന് ഒരു പ്രത്യേക രുചിയും മണവും നൽകും. വളരെ ചെറിയ അളവില്‍ കായം ചേര്‍ത്താല്‍ മതിയാകും. പരിപ്പ് വേവിച്ചപ്പോൾ ഉണ്ടാകുന്ന വാതം കുറയ്ക്കാൻ കായം വളരെ ഫലപ്രദമാണ്. സാധാരണയായി പാകം കഴിയുമ്പോഴോ താളിച്ച എണ്ണയിൽ ചെറിയ അളവിൽ കായം ചേർക്കുന്നത് നല്ലതാണ്. Why asafoetida- Kayam is added to Sambar

സമകാലിക മലയാളം 21 Nov 2025 5:17 pm

പേരയ്ക്ക ഇക്കൂട്ടർ കഴിക്കാൻ പാടില്ല

പേ രയ്ക്ക പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ്. ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക. എന്നാൽ ചില സാഹചര്യങ്ങളിൽ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാൻ കാരണമാകുന്നു. പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്നങ്ങൾ ഉള്ളവർ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോ​ഗ്യകരമായിരിക്കില്ലെന്ന് ആയുർവേദത്തിൽ പറയുന്നു. മാത്രമല്ല, പേരയ്ക്ക് അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലർക്ക് പേരയ്ക്ക അലർജിയുണ്ടാക്കാം. ചൊറിച്ചിൽ, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ മരുന്നുകൾ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവർത്തിച്ചേക്കാം. ചിയ വിത്തുകള്‍ കഴിക്കേണ്ടത് ഇവയ്ക്കൊപ്പം, കോംബോ പാളിയാല്‍ പണിയാകും പേരയ്ക്കയിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവർക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പ്രശ്നമുണ്ടാക്കാം. പഞ്ചസാരയുടെയും ആസിഡിന്റെയും അളവ് കൂടുതലായതിനാൽ ശരിയായ രീതിയിൽ വായ വൃത്തിയാക്കിയില്ലെങ്കിൽ പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാം. നെഞ്ചെരിച്ചിലോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ- രണ്ടോ പേരയ്ക്ക കഴിക്കുന്നതിൽ കുഴപ്പമില്ല. നല്ലതു പോലെ പഴുത്ത പേരയ്ക്ക വേണം തിരഞ്ഞെടുക്കാൻ. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദന ഉണ്ടാക്കാം. These people should avoid eating Guava

സമകാലിക മലയാളം 21 Nov 2025 5:08 pm

നെഞ്ചെരിച്ചിലോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം

ഹൃ ദയാഘാതവും നെഞ്ചെരിച്ചിൽ അഥവാ അസിഡിറ്റിയുമായി ബന്ധപ്പെട്ട വേ​ദനയും ഏതാണ്ട് ഓരേ പോലെ ആയതിനാൽ പലര്‍ക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കാറുണ്ട്. ഇത് ചികിത്സ വൈകിപ്പിക്കുന്നതിനോ അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിനോ കാരണമാകുന്നു. വയറില്‍ നിന്ന്‌ അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച്‌ കയറി വരുന്ന ആസിഡ്‌ റീഫ്‌ളക്‌സ്‌ കാരണമുണ്ടാകുന്നതാണ് നെഞ്ചെരിച്ചില്‍ അഥവാ അസിഡിറ്റി, ഗ്യാസ് എന്നൊക്കെ പറയുന്നത്. സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. ഇത് കിടക്കുമ്പോഴോ കുനിയുമ്പോഴോ തീവ്രമാകാം.ഡയഫ്രത്തില്‍ സമ്മര്‍ദം ഉണ്ടാക്കാനും അതിലൂടെ നെഞ്ച് വേദന ഉണ്ടാകാനും ഗ്യാസ് കാരണമാകും. എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തവിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട്‌ നിന്നു പോകുന്ന സാഹചര്യമാണ്‌ ഹൃദയാഘാതം. ഈ സമയം നെഞ്ചിലോ കൈകളിലോ സമ്മർദം, മുറുക്കം, വേദന അല്ലെങ്കിൽ ഞെരുക്കം എന്നിവ അനുഭവപ്പെടാം. ചിലരില്‍ ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, തലകറക്കം എന്നിവയും ഉണ്ടാകാം. ഹൃദയാഘാതം ഏത് പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണ്. സമയം തെറ്റിയ ഭക്ഷണം കഴിപ്പ്‌, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ആസിഡ്‌ റീഫ്ലക്‌സിലേക്ക്‌ നയിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ്‌ റീഫ്ലക്സ് കുറയ്‌ക്കും. വിഷമം താങ്ങാനാവുന്നില്ല, ഹൃദയാഘാതത്തിന് സമാന ലക്ഷണങ്ങള്‍, എന്താണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം? ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ നെഞ്ചില്‍ ആരംഭിച്ച വേദന ഇടതുകൈയിലേക്കും കഴുത്തിലേക്കും താടിയെല്ലിലേക്കും വ്യാപിക്കും. ഓക്കാനം, അടിവയറ്റില്‍ വേദന എന്നിവ അനുഭവപ്പെടും. ശ്വാസതടസം അനുഭവപ്പെടും. അമിതമായി വിയര്‍ക്കും. ക്ഷീണം തോന്നും. തലകറക്കം, തലയ്ക്ക് ഭാരമില്ലായ്മ എന്നിവ അനുഭവപ്പെടും. ചിയ വിത്തുകള്‍ കഴിക്കേണ്ടത് ഇവയ്ക്കൊപ്പം, കോംബോ പാളിയാല്‍ പണിയാകും നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ചില വഴികൾ പൊസിഷൻ മാറുന്നത് നെഞ്ചെരിച്ചിൽ ഒഴിവാക്കും. അൻ്റാസിഡുകൾ നെഞ്ചെരിച്ചിൽ വേഗത്തിൽ മെച്ചപ്പെടുത്തും. ഹൃദയാഘാത സമയത്ത് സ്ത്രീകൾക്ക് ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടാം. പ്രായമായ ആളുകൾക്ക് തളർച്ച, ശ്വാസംമുട്ടൽ, വിയപ്പ് എന്നിവ അനുഭവപ്പെടാം. Heart Attack vs Acidity How to identify

സമകാലിക മലയാളം 21 Nov 2025 2:01 pm